സിനിമയിലെത്തി 20 വർഷം പൂർത്തിയാകുന്ന വേളയിൽ മനോഹരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക എന്ന തൃശ്ശൂർക്കാരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിൻറെ പ്രിയപ്പെട്ട ഭാവനയായും തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലെ അറിയപ്പെടുന്ന നടിയായും അവർ മാറി.കമൽ ആയിരുന്നു നമ്മൾ സംവിധാനം ചെയ്തത്.ഇപ്പോൾ ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ മലയാളം സിനിമ’നമ്മളി’ന്റെ സെറ്റിലേക്ക് ഞാൻ നടന്നു കയറിയത്.എന്റെ അരങ്ങേറ്റ സിനിമ കമല്‍ സാര്‍ സംവിധാനം ചെയ്തത്.ഞാൻ പരിമളമായി. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചേരി നിവാസിയായി.എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല.അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു.പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു,ഇതിനേക്കാളും വലിയ അരങ്ങേറ്റം എനിക്ക് ലഭിക്കാനില്ലായിരുന്നു എന്ന്.
നിരവധി വിജയങ്ങൾ,നിരവധി പരാജയങ്ങൾ, സന്തോഷം,സ്നേഹം,സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്.ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്.ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയുമാണ് ഞാനിന്നും യാത്ര തുടരുന്നത്.മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്.’ജിഷ്ണു ചേട്ടാ,നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു’ഭാവന കുറിച്ചു.
ഭാവനയ്ക്ക് ഒപ്പം അച്ഛൻ ബാലചന്ദ്രൻ, സംവിധായകൻ കമൽ,ഛായാഗ്രഹകൻ സുകുമാർ, ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ എന്നിവരെയും കാണാം.ചിത്രത്തിൽ ഇന്നത്തെ മലയാള സിനിമയിലെ ഒരു മികച്ച നടനെയും നമുക്ക് കാണാൻ സാധിക്കും,അത് ഷൈൻ ടോം ചാക്കോ ആണ്.നമ്മൾ സിനിമയിൽ കമലിന്റെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു ഷൈൻ ടോം ചാക്കോ. നമ്മളിൽ ഷൈൻ ഒരു സീനിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ആദില്‍ മൈമൂനത്ത് സംവിധാനം ചെയ്യുന്ന’ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന ചിത്രത്തിലാണ് നീണ്ട ഇടവേളക്കുശേഷം ഭാവന ഇപ്പോൾ അഭിനയിക്കുന്നത്.