മലയാളികളുടെ പ്രിയതാരങ്ങൾ എപ്പോഴൊക്കെ സിനിമ വിട്ടു പോയിട്ടുണ്ടോ അവരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന ഒരു പതിവ് ആരാധകർക്കുണ്ട്. മലയാളി പ്രേക്ഷകർക്ക് അത് പ്രത്യേകം ഉണ്ട്. സിനിമയിൽ സജീവമായി പിന്നീട് വിവാഹം കഴിഞ്ഞ് അവർ സിനിമയിൽ സജീവമല്ലാതെ മാറിയാലും അവരുടെ സോഷ്യൽ മീഡിയ തിരഞ്ഞു പിടിക്കുന്ന ഒരു സ്വഭാവം ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ ഇല്ലാത്ത താരങ്ങൾ ഇല്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവരുടെ പേരുകൾ ചർച്ച ചെയ്തു കണ്ടുപിടിച്ച് അവരുടെ വിശേഷങ്ങൾ അറിയുന്ന കാര്യം ആരാധകർക്ക് പതിവാണ്.
അങ്ങനെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികൾക്ക് വളരെയധികം സുപരിചിതയായ സംഗീതയെ മലയാളികൾ ഇന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇന്നും സംഗീത മലയാളി പ്രേക്ഷകർ മനസ്സുകളിൽ ജീവിക്കുന്നു എന്നതിനു വലിയ ഉദാഹരണമാണ് സംഗീതയുടെ പുത്തൻ വിശേഷങ്ങൾ ഇപ്പോൾ വൈറലാകുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്ക്ക് ലഭിച്ചത് മലയാളികൾക്ക് അഭിമാനമാണ്. അതുപോലെ തമിഴ് സംഗീതയ്ക്ക് ഒരുപാട് അംഗീകാരം നേടിക്കൊടുത്ത സിനിമ തന്നെയാണ് പൂവേ ഉനക്കാകെ. ഈ സിനിമയിലെ സെറ്റിൽവെച്ച് സംഗീതത്തിന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടുന്നതിനെ കുറിച്ച് പ്രണയത്തെക്കുറിച്ചും ആണ് ഇപ്പോൾ താരം സംസാരിക്കുന്നത്.
ഇതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത. പൂവേ ഉനക്കാകേ എന്നത് വിജയ് ചിത്രമാണ്. വിജയുടെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം എന്നത് കൂടി ഒരു പ്രത്യേകതയുണ്ട്. സൂപ്പർ ഹിറ്റ് വിജയ് സിനിമയായിരുന്നു അത്. സിനിമയിൽ വിജയുടെ നായകന്മാരിൽ എത്തുന്നത് അഞ്ചു അരവിന്ദും സംഗീതയും ആണ്. എന്നാൽ കഥയുടെ ക്ലൈമാക്സ് അഞ്ചു മറ്റൊരാളെ പ്രണയിക്കുന്നു. അഞ്ജുവിനെ പ്രണയിച്ച വിജയ് ഇനി ഒരു പെണ്ണിനെ ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിക്കുന്നു. സിനിമയിലെ ക്യാമറ മാൻ ആണ് സംഗീതയുടെ റിയൽ ലൈഫിലെ ഹീറോ. ഈ സിനിമയിലൂടെ തന്നെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന സംഗീത ഉദ്ദേശിക്കുമ്പോൾ ഹിറ്റ് സിനിമയുടെ കാര്യം മാത്രമല്ല മറിച്ച് അവരുടെ ജീവിതത്തിലേക്ക് വന്ന ആളെ കൂടിയാണ് പറയുന്നത്.
ചിത്രത്തിൻറെ ക്യാമറാമാൻ ആയിരുന്ന എസ് ശരവണനെ ആണ് പിന്നീട് സംഗീത പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഈ സെറ്റിൽ വച്ചാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്. സെറ്റിൽവെച്ച് കണ്ട് പരിചയപ്പെട്ടിരുന്നു എങ്കിലും പ്രണയമൊന്നും ആദ്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ശരിയായി സംസാരിച്ചത് പോലും ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. പ്രണയം സംഭവിച്ചത് സിനിമയ്ക്ക് ശേഷമാണെന്നാണ് ഇപ്പോൾ സംഗീതയുടെ ഭർത്താവ് ക്യാമറ മാനായ ശരവൺ പറഞ്ഞു എത്തുന്നത്. വളരെ ഇൻട്രോവേർട്ട് ആയിട്ടുള്ള, ആവശ്യത്തിനുമാത്രം സംസാരിക്കുന്ന, വളരെ പ്രൊഫഷണൽ ആയ ഒരു ക്യാമറമാനാണ് ശരവണ എന്ന് ആരോട് ചോദിച്ചാലും പറയും.
സംഗീതയും അഭിനയിക്കാൻ എത്തിയാൽ പിന്നെ പ്രൊഫഷണൽ ആണ്. ഇവരുടെ രണ്ടുപേരുടെയും ഇടയിൽ പ്രണയം ഉണ്ടെന്ന് ആരും വിശ്വസിച്ചിരുന്നില്ല. രണ്ടുപേരും പ്രണയിക്കുമെന്നും ആരും കരുതിയിരുന്നില്ല. രണ്ട് എക്സ്ട്രീം ആയിട്ടുള്ള ആൾക്കാർ. ഇഷ്ടമാണ് ഐ ലവ് യു എന്നൊന്നും പരസ്പരം പറഞ്ഞിട്ടില്ല. രണ്ടുപേർക്കും അറിയാമായിരുന്നു ഉള്ളിൽ പ്രണയമുണ്ടെന്ന്. മറ്റൊരു അവസരത്തിലാണ് അത് പങ്കുവെച്ചത്. വിവരം ആദ്യം വീട്ടിൽ അറിഞ്ഞപ്പോൾ ചെറിയ എതിർപ്പുകൾ ഒക്കെ ഉണ്ടായിരുന്നു.
പിന്നീടെല്ലാം പരിഹരിച്ച് വിവാഹം കഴിച്ചു. പ്രണയത്തിലായിരുന്നു, വിവാഹം കഴിഞ്ഞ് എന്നൊക്കെ അറിഞ്ഞപ്പോൾ പൂവേ ഉനക്കാകെ എന്ന സിനിമയുടെ സംവിധായകൻ വിക്രം അടക്കം ഇളയദളപതി വിജയ് പോലും വിശ്വസിച്ചിരുന്നില്ല. പിന്നീട് തിരുപ്പാച്ചി എന്ന ചിത്രത്തിൻറെ സെറ്റിൽവെച്ച് മകളെ കാണണം എന്ന് വിജയ് പറഞ്ഞത് പ്രകാരം ഒരു ദിവസം സംഗീതയെ കൂട്ടി വന്നിരുന്നു. അപ്പോഴാണ് നിങ്ങൾ പ്രണയത്തിലായിരുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല എന്ന് വിജയ് പോലും പറഞ്ഞത് സംഗീത ഇന്നും ഓർത്തെടുത്ത് പറയുന്നുണ്ട്.