ഗുണശേഖരന്റെ സംവിധാനത്തിൽ ദേവ് മോഹൻ സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിൻറെ പ്രഖ്യാപന സമയം മുതൽ എറെ ആകാംക്ഷയോടെയാണ് ചിത്രത്തെ ആരാധകർ നോക്കിക്കാണുന്നത്.സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ദേവ് മോഹൻ.താരത്തിന്റെ ആദ്യ അന്യഭാഷ അരങ്ങേറ്റമാണ് ശാകുന്തളം.ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൻറെ ഷൂട്ടിംഗ് നേരത്തെ ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ഉള്ള പ്രമോഷൻ പരിപാടികൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
ഏപ്രിൽ 14ന് ആണ് ശാകുന്തളം തിയ്യേറ്ററുകളിൽ എത്തുക.റിലീസിന് മുന്നോടിയായി ഉള്ള പ്രമോഷൻ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന് ഭാഗമായി ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് ദേവ് മോഹനും തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയും. ഇരു താരങ്ങൾക്കും ഒപ്പം ക്ഷേത്രദർശനത്തിന് ചിത്രത്തിൻറെ പ്രധാന അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു.’പുതിയ തുടക്കങ്ങൾ,വളരെ ആനന്ദത്തോടെയും ദൈവീകമായ സ്പർശത്തോടെയും ശാകുന്തളത്തിന്റെ പ്രമോഷൻ ആരംഭിക്കുന്നു.നിങ്ങളുടെ പിന്തുണയും അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു.ഇത്തരത്തിൽ ആയിരുന്നു ക്ഷേത്രദർശനത്തിൻറെ ചിത്രങ്ങൾ പങ്കുവച്ച് ദേവ്മോഹന്റെ കുറിപ്പ്.
മികച്ച കോസ്റ്റ്യൂം ഡിസൈനര്ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ചിത്രത്തിൻറെ കോസ്റ്റും ഡിസൈനർ.ശകുന്തളയുടെ വീക്ഷണ കോണിലാണ് ചിത്രം പ്രേക്ഷകരോട് കഥ പറയുന്നത്.ഗുണ ടീം വർക്ക്സിന്റെ ബാൻഡിൽ നീലിമ ഗുണ ആണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.അദിതി ബാലൻ,മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി,മധുബാല, ഗൗതമി,അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്.തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അല്ലു അര്ഹയും ചിത്രത്തിലുണ്ട്. ഭരത രാജകുമാരനായാണ് അല്ലു അര്ഹ ചിത്രത്തിൽ വേഷമിടുന്നത്.
കൂടാതെ അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്.തെലുങ്ക്,മലയാളം,തമിഴ്,കന്നഡ,ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൻറെ സംഗീത സംവിധാനം മണി ശർമയാണ് നിർവഹിക്കുന്നത്.ശേഖർ വി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് പ്രവീൺ പുഡി ആണ്. ഇതിനിടെ ഹിന്ദിയിലേക്കും അരങ്ങേറാൻ തയ്യാറെടുക്കുകയാണ് സാമന്ത.ആയുഷ്മാൻ ഖുറാന നായകനായ ചിത്രത്തിൽ ആയിരിക്കും സാമന്ത എത്തുക എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഖുഷി എന്ന ചിത്രമാണ് സാമന്തയുടെ റിലീസിന് എത്താൻ ഉള്ളത്.