മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൂർണമായുടെയും ഇന്ദ്രജിത്തിന്റെയും. ചാനൽ പരിപാടികളും സിനിമയും ബിസിനസും കൊണ്ട് തിരക്കിലായ പൂർണമയും, അനുജത്തിയും ഭർത്താവും യൂട്യൂബിലും സജീവ സാന്നിധ്യമാണ്. അനുജത്തി പ്രിയയും നിഹാലും ഇപ്പോൾ ഒരു യാത്രയിലാണ്. യൂട്യൂബ് വ്ലോഗുകളുമായി എത്തുന്ന ഇരുവരും ഇപ്പോൾ ഇറ്റലിയിലാണ് ഉള്ളത്. ഇവർക്കൊപ്പം മകനും പ്രിയയുടെ മാതാപിതാക്കളും ഉണ്ട്. ആ രാജ്യത്തിൻറെ വിശേഷങ്ങളും രുചിയും ആസ്വദിക്കുന്നതിനിടയിൽ സങ്കടകരമായ ഒരു വാർത്തയാണ് ആരാധകർക്കിടയിലേക്ക് പ്രിയ എത്തിച്ചിരിക്കുന്നത്.
വിന്റർ ട്രിപ്പ് തുടങ്ങാൻ ഇതിലും നല്ല ഒരു സ്ഥലം ഇല്ല എന്ന് പറഞ്ഞാണ് പ്രിയയും നിഹാലും മകനെയും മാതാപിതാക്കളെയും കൂട്ടി ഇറ്റലിയിലേക്ക് യാത്രതിരിച്ചത്. ഇറ്റലിയിൽ സന്ദർശിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയയുടെ അച്ഛൻറെ കാൽ പ്രമേഹ രോഗത്തിന്റെ ഭാഗമായി പഴുത്തത്. സെൻസ് ചെയ്യാനുള്ള കഴിവ് കാലിന് കുറവായതിനാൽ കാലിലെ ഒരു വിരൽ പഴുത്തിരിക്കുകയാണ് എന്നുള്ളത് വൈകിയാണ് അറിഞ്ഞത്. അത് ചികിത്സിക്കുന്നതിനായി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കാര്യവും പുതിയ വീഡിയോ വഴി ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയയും നിഹാലും. വയ്യാതെ ആയാലും പരാതിപ്പെടാത്ത വ്യക്തിയാണ് അച്ഛൻ.
വർഷങ്ങളായി പല രാജ്യങ്ങളും സന്ദർശിക്കാൻ പോകുന്നവരാണ്. പക്ഷേ ഇത് ആദ്യമായാണ് ആശുപത്രിയിൽ കിടക്കേണ്ട അവസ്ഥ വന്നിട്ടുള്ളത് എന്നെ കഴിഞ്ഞ വീഡിയോയിൽ നിഹാൽ പറയുന്നു. നാട്ടിലെ പോലെയല്ല ചികിത്സ ലഭിക്കുവാൻ ഇറ്റലിയിലെ ആശുപത്രികളിൽ താമസമാണ്. രാവിലെ എഴുന്നേറ്റപ്പോൾ അച്ഛൻറെ വലതു കാലിൻറെ രണ്ടാമത്തെ വിരൽ പഴുത്ത് പൊട്ടിയിരിക്കുന്നതായി കണ്ടു. അച്ഛന് പ്രമേഹം ഉള്ളതിനാൽ ഇത്തരം കാര്യങ്ങൾ നിസാരമായി കണക്കാക്കാൻ ആവില്ല.
കാൽ ഡ്രസ്സ് ചെയ്യാനാണ് ആശുപത്രിയിൽ എത്തിയത്. പക്ഷേ ഇവിടുത്തെ ചികിത്സ വളരെ വൈകിയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് അവിടെയുള്ളവർ ചികിത്സ തേടി നമ്മുടെ നാട്ടിലെത്തുന്നത് നിഹാൽ പറയുന്നു. കാല് പഴുത്തിരിക്കുന്നത് ഇപ്പോഴെങ്കിലും കണ്ടില്ലായിരുന്നുവെങ്കിൽ മുറിച്ചു കളയേണ്ട അവസ്ഥ വരുമായിരുന്നു എന്നാണ് അച്ഛനെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. കാലിലെ ഇൻഫെക്ഷൻ ഒരുപക്ഷേ ശരീരത്തിലേക്കും കയറിയേനെ. പക്ഷേ കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ അത്രത്തോളം എത്തിയില്ല.