ബിഗ് ബോസ് ഹൗസിൽ ഫാമിലി വീക്കിന്റെ രണ്ടാം ദിവസം നടക്കുകയാണ്. ഏറ്റവും പുതിയതായി ഹൗസിലേക്ക് എത്തിയത് സെറീനയുടെ കുടുംബമാണ്. അമ്മയും അമ്മയുടെ സഹോദരിയും ആണ് സെറീനയെ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ആയി വന്നത്. അമ്മയും സെറീനയും ഇത്രയും നാളുകൾ വേർപിരിഞ്ഞു താമസിക്കുന്നത് ആദ്യമായാണ്. അന്നും ഇന്നും തന്റെ കരുത്ത് അമ്മയാണെന്ന് സെറീന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഹൗസിൽ വന്നശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന വ്യക്തിയും അമ്മയാണെന്നാണ് സെറീന പറഞ്ഞത്. കൈ നിറയെ മധുരപലഹാരങ്ങളും ദുബായ് സ്പെഷ്യൽ ഈന്തപ്പഴവും എല്ലാമായാണ് സെറീനയുടെ അമ്മയെത്തിയത്.
അമ്മയെ കണ്ടതോടെ സെറീന ഓടിവന്ന് കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. സെറീനയും അമ്മയും വർഷങ്ങളായി ദുബായിൽ സെറ്റിൽഡ് ആണ്. സെറീന മത്സരത്തിൽ പങ്കെടുക്കാൻ വന്നശേഷം ഒരു ദിവസം പോലും മുടങ്ങാതെ ലൈവ് കാണാറുണ്ടെന്നും എല്ലാവരുടെയും ഗെയിമുകൾ നല്ലതാണെന്നും അമ്മ പറയുന്നു. വീട്ടുകാർ കാണാനായി വരുമ്പോഴാണ് തങ്ങളുടെ ഗെയിം എത്രയാണ് പോകുന്നത് ജനപിന്തുണയുണ്ടോ മാറ്റേണ്ടതായ പ്രവർത്തികൾ ഉണ്ടോ എന്ന് സംബന്ധിച്ച് മത്സരാർത്ഥികൾക്ക് ഒരു ഊഹം ലഭിക്കും. അത്തരത്തിൽ സെറീനയുമായി മാത്രം സംസാരിക്കവേ ഇനി മുതൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമ്മ സംസാരിച്ചു. ഇനി മുതൽ മിഥുന് തല മസാജ് ചെയ്തു കൊടുക്കരുതെന്നും അത് തനിക്ക് ഇഷ്ടമല്ലെന്ന് ആണ് സെറീനയുടെ അമ്മ ആദ്യം പറഞ്ഞത്.
അമ്മയുടെ നിർദ്ദേശം വന്ന ഉടൻ മിഥുൻ ചേട്ടൻ എനിക്കൊരു സഹോദരനെ പോലെയാണെന്ന് സെറീന പറയുന്നുണ്ടായിരുന്നു. അതൊക്കെ അങ്ങനെയാണെങ്കിലും മസാജ് ചെയ്യേണ്ട എന്ന് തന്നെയാണ് അമ്മ സെറീനയുടെ തറപ്പിച്ചു പറഞ്ഞത്. അത് സെറീന തലകുലുക്കി സമ്മതിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും നിലപാടുകൾ വ്യക്തമായി പറഞ്ഞ ശക്തമായി കളിക്കണമെന്നും സെറീനയെ അമ്മ ഉപദേശിച്ചു. അമ്മയുടെ സഹോദരി നിലപാടുകളിൽ ഉറച്ചുനിന്നു ഗെയിം കളിക്കണം എന്നാണ് പറഞ്ഞത്. പപ്പാ സെറീനയെ കുറിച്ച് അഭിമാനിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. സാഗർ സൂര്യ പുറത്തുപോയതിനുശേഷം ആണ് സെറീനയുടെ മടിയിൽ കിടന്നുകൊണ്ട് തല മസാജ് ചെയ്തു തരാൻ മിഥുൻ കൂടുതലായി ആവശ്യപ്പെട്ടു തുടങ്ങിയത്.
അത് സെറീനയെ നെഗറ്റീവായി ബാധിക്കുകയും ചെയ്തിരുന്നു. മലയാളികളുടെ ഒരു വിഭാഗം പ്രേക്ഷകർ തല മസാജ് ചെയ്തു തരാൻ മിഥുൻ ആവശ്യപ്പെടുന്ന രീതിയെ അനുകൂലിക്കില്ലെന്ന് അഖിൽ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അക്കാര്യം സെറീനയോട് മുന്നറിയിപ്പ് എന്ന രീതിയിൽ അഖിൽ പറയുകയും ചെയ്തിരുന്നു. പക്ഷേ സെറീന അഖിലിന്റെ ഉപദേശത്തെ മോശമായി ചിത്രീകരിച്ചു മിഥുനൊപ്പം ചേർന്ന് ഹൗസിൽ വാക്ക് തർക്കം സൃഷ്ടിച്ചു. അഖിലിന് പുരോഗമന ചിന്താഗതി ഇല്ല എന്ന സ്ഥലത്തിലായിരുന്നു അന്ന് ഹൗസിലുള്ള മത്സരാർത്ഥികൾ കുറ്റപ്പെടുത്തി പറഞ്ഞത്. മിഥുൻ വിഷയത്തിൽ സെറീനയോട് താൻ സംസാരിച്ചത് തെറ്റായിപ്പോയി എന്ന് അഖിലും സെറീനയുടെ അമ്മയെ മാറ്റി നിർത്തി ചോദിച്ചിരുന്നു.
അഖിൽ പറഞ്ഞുകൊടുത്തത് നന്നായി എന്നും താനും ഇക്കാര്യം വീണ്ടും പറഞ്ഞിട്ടുണ്ടെന്നും അമ്മ അഖിലിനോട് പറഞ്ഞു. ഹൗസിൽ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന മത്സരാർത്ഥി അഖിൽ ആണെന്നും, സൂപ്പർ നാച്ചുറൽ പവറും ചിന്തിച്ച് പ്ലാൻ ചെയ്തു കളിക്കാനുള്ള ബുദ്ധിയും അഖിലിന് ഉണ്ടെന്നാണ് സെറീനയുടെ ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞദിവസം നാഥറയുടെ സുഹൃത്ത് വന്നപ്പോഴും ആദ്യം പുകഴ്ത്തിയത് അഖിലിന്റെ ഗെയിമിനെയാണ്. ഫൈനൽ ഫൈവിൽ വന്ന വിജയിക്കണമെന്ന് ആശംസിച്ചാണ് സെറീനയുടെ അമ്മയും സഹോദരിയും മടങ്ങിയത്.