മലയാളി മിനി സ്ക്രീൻ പ്രേക്ഷകർ അവരുടെ സ്വീകരണം മുറിയിൽ എത്തുന്ന ഓരോ താരങ്ങളെക്കുറിച്ചും അന്വേഷിക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട്. അവരുടെ ചെറിയ വിശേഷങ്ങൾ ആയാൽ പോലും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകുന്ന വാർത്തകൾ ആരാധകർ പ്രത്യേകം ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ മലയാളികൾ എപ്പോഴും ശ്രദ്ധിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കന്യാധാനം. കന്യാധാനത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ഒരു നായിക തന്നെയാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ വിവാഹം ഉൾപ്പെടെ ആരാധകരെ ഏറ്റെടുത്ത ഒന്ന് തന്നെയാണ്. ഐശ്വര്യ സുരേഷ് എന്ന താരം ഒരു മോഡൽ കൂടിയാണ്.
മോഡലിങ്ങും അഭിനയവുമായി താരം മുന്നോട്ടുപോകുന്ന താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകുന്നത് ആരാധകർ തന്നെ ശ്രദ്ധിക്കാറുണ്ട്. ഐശ്വര്യയുടെ വിവാഹം മാസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. എന്നാൽ താരം നിറ വയറുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചതോടെ ആരാധകർക്ക് സംശയവുമായി എത്തിയിരിക്കുകയാണ്. എന്നാൽ ഇത് സീരിയലിലെ അഭിനയത്തിന്റെ ഭാഗമാണെന്നും യഥാർത്ഥ ജീവിതത്തിൽ വിശേഷം ഇല്ല എന്നും സീരിയലിലെ ക്യാരക്ടർ ഗർഭിണിയാണെന്നും താരം ഇപ്പോൾ സംശയങ്ങൾക്കുള്ള മറുപടിയുമായി തുറന്നുപറഞ്ഞിരിക്കുന്നു. സാരി നന്നായി ഉടുത്താൽ ഓവറാണെന്ന് പറയും അല്ലാതെ ചെയ്താൽ വൃത്തിയില്ല എന്നും.
ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ കല്യാണം. കുറെ സ്വർണം ധരിച്ചു എന്നതിന്റെ പേരിൽ വൈറലായ ഒരു കല്യാണം ആയിരുന്നു. സന്തോഷമുള്ള ജീവിതമാണ് ഇപ്പോൾ. തനിക്ക് ഇപ്പോൾ വിശേഷം ഇല്ല. എന്നാൽ സീരിയലിൽ വിശേഷമുള്ള കഥാപാത്രമാണ് അഭിനയിക്കുന്നത്. അതിന്റെയാണ് നിറവയറിലുള്ള ചിത്രങ്ങൾ. അല്ലാതെ യഥാർത്ഥ ജീവിതത്തിൽ അല്ല എന്ന് താരം വ്യക്തമാക്കുന്നുണ്ട്. പലർക്കും വിവാഹം ഈ അടുത്ത് കഴിഞ്ഞതുകൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ ഉണ്ട്.
എന്നാൽ കല്യാണം കഴിഞ്ഞ് വെറും മാസങ്ങൾക്കുള്ളിൽ ഗർഭിണിയായി എന്ന് സംശയം തീർത്തിരിക്കുകയാണ് ഐശ്വര്യ ആരാധകർക്ക് വേണ്ടി. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഐശ്വര്യയെ കന്യാദാനം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹമാഘോഷപ്രദമായി നടന്നതും.
ബെസ്റ്റ് ഫ്രണ്ട്സ് ആയി വളരെയധികം നാൾ സൗഹൃദത്തിൽ ഉണ്ടായിരുന്ന ഇരുവരും വിവാഹം കഴിച്ചതോടെ ഇരുവരുടെയും വിശേഷങ്ങളും ഗോസിപ്പ് കോളങ്ങളിൽ നിറയുകയായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു എന്നും അതിലെ അസിസ്റ്റൻറ് ഡയറക്ടർ ആയി വന്ന വ്യക്തി ആയിരുന്നു ആദ്യമായി സീരിയലിനെ കുറിച്ച് ഐശ്വര്യയോട് പറഞ്ഞത്. അങ്ങനെയാണ് സീരിയലിലേക്ക് ഐശ്വര്യ കടന്നുവന്നത്.