മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു താരമാണ് അൻഷിത. അൻഷിതയും അർണവും ആയുള്ള പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ തമിഴ് സീരിയൽ രംഗവും മലയാള സീരിയൽ രംഗവും ഒരുപോലെ ചർച്ച ചെയ്ത ഒരു പ്രശ്നം തന്നെയായിരുന്നു അൻഷിത അർണവ് പ്രശ്നം. ഇവരുടെ ഭാവിയെ തന്നെ ബാധിച്ചേക്കാം എന്നുള്ള രീതിയിലേക്ക് ചർച്ചകൾ പുരോഗമിക്കുകയും ചെയ്തു. ഇതിനിടയിൽ സീരിയൽ നിന്ന് ഇവർ രണ്ടുപേരെയും പുറത്താക്കുകയും സെറ്റിൽ വന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത് ഇവരുടെ കരിയറിനെ തന്നെ ബാധിക്കും എന്നത് വാർത്തകളിൽ പുറത്തുവന്നതാണ്.
അർണവിന്റെ ഭാര്യ കൊടുത്ത കേസിൽ അർണവ് ഹാജരാക്കാത്തതിനാൽ പോലീസ് സെറ്റിൽ വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സീരിയലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോൾ അൻഷിത പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളാണ് വൈറൽ ആവുന്നത്. അൻഷിദാസ് സ്വന്തം കൈകൊണ്ട് ബിരിയാണി ഉണ്ടാക്കി പാവപ്പെട്ട കുട്ടികൾക്കും വിതരണം ചെയ്യുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. ഇതാണ് തന്റെ സന്തോഷം എന്ന് കുറിക്കുമ്പോൾ പടച്ചോൻ ഇതെല്ലാം കാണുന്നുണ്ട് നീ ഇതിനൊക്കെ അനുഭവിക്കും എന്നാണ് പലരും കമൻറ് ചെയ്യുന്നത്.
വലിയ ചെമ്പിൽ അൻഷിത ഒറ്റയ്ക്ക് ബിരിയാണി ഉണ്ടാക്കുന്നത് നമുക്ക് കാണാം. അൻഷിത തന്നെയാണ് എല്ലാ ചേരുവകളും ചേർക്കുന്നത്. ഒപ്പം കുടുംബത്തിലെ എല്ലാവരും നിൽക്കുന്നത് കാണുന്നുണ്ട്. അവസാനം അൻഷിദ തന്നെ ഇത് കുഞ്ഞു കുട്ടികളുടെ കയ്യിലേക്ക് വിളമ്പുമ്പോൾ ഉള്ള സന്തോഷം വീഡിയോയിൽ കാണാം. ഈ വീഡിയോ അൻഷിത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതെ മാറിയെങ്കിലും പിന്നാലെ സജീവമായി മാറുകയായിരുന്നു എന്ന് പറയാം. ഇപ്പോൾ ഈ വീഡിയോയെ കുറിച്ച് തന്നെയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.