മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് നടൻ മുകേഷ്. താൻ ഒരു നല്ല സാമൂഹ്യപ്രവർത്തകൻ ആണെന്നും, രാഷ്ട്രീയപ്രവർത്തകൻ ആണെന്നും, സിനിമ നടനാണെന്നും തെളിയിച്ച ഒരു താരം തന്നെയാണ് മുകേഷ്. ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ തന്നെയുള്ള കഥാപാത്രങ്ങൾ മനോഹരമായി ചെയ്തുതീർക്കുകയും രാഷ്ട്രീയത്തിലായാലും തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എല്ലാം ശ്രമിച്ചു ചെയ്യുകയും ചെയ്യുന്ന ഒരു നല്ല രാഷ്ട്രീയക്കാരനും ആണ് മുകേഷ് എന്ന താരം. ഇപ്പോൾ താരത്തിനെ കുറിച്ച് പല വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കൂട്ടത്തിൽ ഒരു പ്രധാനപ്പെട്ട വാർത്തയാണ് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ വിവാഹത്തിന് മദ്യപിച്ച് ബോധമില്ലാതെ മുകേഷ് നടന്നിറങ്ങി എന്ന വാർത്ത.
മുകേഷ് ബോധമില്ലാതെ നടന്നിറങ്ങി കാർത്തികയോടൊപ്പം പോയി എന്നുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ അത് കേട്ടപ്പോൾ തനിക്ക് ഹൃദയം ഇടിഞ്ഞു പോയി എന്നും നട്ടാൽ കുരുക്കാത്ത നുണകളാണ് ഇതെല്ലാം എന്ന് വെളിപ്പെടുത്തി പ്രതികരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ മുകേഷ് രംഗത്ത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തി ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. സെലിബ്രേറ്റി ആയ പൊതുപ്രവർത്തകൻ ആയതുകൊണ്ട് തന്നെ നടൻ്റെ ഓഫ് സ്ക്രീൻ ജീവിതങ്ങൾ വളരെയധികം പ്രധാനപ്പെട്ടതാണ്. ഈ മാസം തിരുവനന്തപുരത്ത് വെച്ച് നടന്ന മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ വിവാഹ റിസപ്ഷന് ഒരു യൂട്യൂബ് ചാനലുനോട് സംസാരിച്ചത് വ്യാജ തലക്കെട്ട് നൽകി പ്രചരിപ്പിച്ചു എന്നാണ് മുകേഷ് പറയുന്നത്.
ഇപ്പോൾ ഒരു ചാനലിന് അഭിമുഖം നൽകവെയാണ് മുകേഷ് ഇത് വെളിപ്പെടുത്തുന്നത്. “വളരെ വിഷമത്തോടെ പറയാം സോഷ്യൽ മീഡിയയിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ട് ഉ അതുപോലെതന്നെ അതിൻറെ ചീത്ത കാര്യങ്ങളും നമ്മളെ നല്ലതുപോലെ ബാധിക്കുന്നുണ്ട്. സിനിമയും രാഷ്ട്രീയവും അതിൻറെ കൂടെ എംഎൽഎയും കൂടി ആകുമ്പോൾ അത് നല്ല ഷാർപ്പ് ആയിട്ട് ബാധിക്കും. ഞാൻ തന്നെ ചിന്തിക്കാറുണ്ട് എനിക്കിതിന്റെ വല്ല ആവശ്യമുണ്ടോയെന്ന് എന്തിനു പോയി തലച്ചു കൊടുത്തു എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്. ഏറ്റവും ലേറ്റസ്റ്റ് സംഭവം ഞാൻ തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു. അവിടെ പോയി ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങിയപ്പോൾ പഴയ നടി കാർത്തിക വന്നു.
അങ്ങനെ അവരോട് സംസാരിച്ചു യൂട്യൂബ് മാധ്യമങ്ങൾ ഒക്കെ തന്നെ ഇങ്ങനെ ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അപ്പോൾ കാർത്തികയോട് പറഞ്ഞു, അവർക്ക് എന്തെങ്കിലും കൊടുത്തോ സൂക്ഷിക്കണം കേട്ടോ എന്ന്. എല്ലാം കൃത്യമായി പറയണമെന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് അതുകഴിഞ്ഞ് ഇവർ ഏറ്റെടുത്തു വന്നപ്പോൾ നല്ല ഫുഡ് എന്ന് ഞാൻ പറഞ്ഞു അങ്ങനെ സംസാരിച്ചു ഞാൻ കാറിൽ കയറിപ്പോയി. പക്ഷേ ഇവർ കട്ട് ചെയ്തിട്ടത് മദ്യപിച്ച് മനോരമതി വിവാഹ സ്ഥലത്തുനിന്ന് ഇറങ്ങി മുകേഷ് കാർത്തികയോട് എന്നാണ് പറയുന്നത്. ഇത് കണ്ടാൽ നമ്മൾ തകർന്നുപോകും ഇങ്ങനെ നട്ടാൽ കുരുക്കാത്ത സംഭവങ്ങൾ പറയുകയാണെന്ന് എല്ലാവരും. എത്ര പേരാണ് കണ്ടിരിക്കുന്നത് ഇത് വിശ്വസിക്കുന്ന നിരവധി പേരുണ്ട് ഇങ്ങനെ കാണുന്ന ചില പ്രതികരിക്കാറുണ്ട് മനസ്സമാധാനത്തിനു വേണ്ടി” മുകേഷ് ഇങ്ങനെയാണ് കാര്യങ്ങൾ പറയുന്നത്.