മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കും ഗോൾഡൻ വിസ നൽകി യുഎഇ ഗവൺമെൻറ് ആദരിച്ചിരുന്നു.ഇപ്പോൾ ഇതാ പുതുവർഷത്തിൽ വീണ്ടും മലയാളത്തിലേക്ക് ഗോൾഡൻ വിസ ആദരം വന്നിരിക്കുകയാണ്.2023ലെ ആദ്യത്തെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് നടൻ ടിനി ടോം.അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസഫലിയാണ് ടിനിടോമിന് ഗോൾഡൻ വിസ സമ്മാനിച്ചത്.
ഗോൾഡൻ വിസ ലഭിച്ചതിന് യുഎഇ ഗവൺമെന്റിനും അതിന് അവസരം ഒരുക്കിയ എം എ യൂസഫലിക്കും സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.2023 ൽ ഞാൻ യുഎഇ അബുദാബി ഗോൾഡൻ വിസക്ക് അർഹനായി.’ഒരുപാട് ട്രാവൽ ഏജൻസികളുടെ ഓഫർ ഉണ്ടായിരുന്നെങ്കിലും ഒരുപാട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ദൈവത്തിൻറെ കൈകൾ ഉള്ള സഹോദര തുല്യനായ യൂസഫലി ഇക്കായിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കണം എന്നായിരുന്നു ആഗ്രഹം.
കഴിഞ്ഞവർഷം കോവിഡ് മൂലം പ്രതിസന്ധിയായ മിമിക്രി കലാകാരന്മാർക്ക് ആവശ്യത്തിലധികം കിറ്റുകൾ വിതരണം ചെയ്യുകയും രാജീവ് കളമശ്ശേരി എന്ന മിമിക്രി കലാകാരന് തുടർ ചികിത്സയ്ക്ക് സഹായം നൽകുകയും, ഇതുപോലെ പുറത്തു പറയാത്ത ഒരുപാട് കാര്യങ്ങൾ.തുടർന്നും ആ കലാകാരന് എല്ലാവിധ സഹായങ്ങളും ഇക്ക വാഗ്ദാനം ചെയ്തു.നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല പടച്ചോൻ ഇക്കയ്ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ,നന്മകൾ ചെയ്യാൻ ഒരു ജന്മം അതാണ് എം എ യൂസഫലി’.ടിനി ടോം പറയുന്നു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ ദ്വീര്ഘനാളത്തേക്ക് യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി അതിനുശേഷം വിസ പുതുക്കി നൽകുകയും ചെയ്യും. ഈയിടെ ഗോൾഡൻ വിസയുടെ മാനദണ്ഡങ്ങളിൽ യുഎഇ ഇളവ് വരുത്തിയിരുന്നു.പ്രണവ് മോഹന്‍ലാല്‍,മമ്മൂട്ടി, മോഹന്‍ലാല്‍,പൃഥ്വിരാജ്,ദുല്‍ഖര്‍ സല്മാന്, നൈല ഉഷ, ടൊവിനോ തോമസ്,ആശാ ശരത്, ആസിഫ് അലി,മിഥുന് രമേശ്,ലാല്‍ ജോസ്,സിദ്ദിഖ്,ഗായിക കെ എസ് ചിത്ര,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർക്കെല്ലാം കഴിഞ്ഞവർഷം ഗോൾഡൻ വിസ ലഭിച്ചിരുന്നു.