മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശന്റെയും പ്രിയപ്പെട്ട അഭിനയത്രി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ഈ അടുത്തകാലത്താണ് സിനിമയിലേക്ക് കല്യാണി കടന്നുവന്നതെങ്കിലും ഇതിനോടകം തന്നെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ഹിന്ദി ചിത്രമായ കൃഷ് 3 യുടെ അസിസ്റ്റൻറ് പ്രൊഡക്ഷൻ ഡിസൈനർ ആയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് ആർട്ട് ഡയറക്ടർ ആയും താരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
2017 ൽ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അഭിനയരംഗത്തിലൂടെ കടന്നുവരുന്നത്. പിന്നീട് തുടർച്ച മൂന്ന് തെലുങ്ക് ചിത്രങ്ങളിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചതിനുശേഷം ആണ് 2020ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ആദ്യസിനിമയിൽ ദുൽഖറിന്റെ നായികയായാണ് താരം അഭിനയിച്ചത്. ശേഷം തമിഴ് സിനിമകളിൽ വീണ്ടും താരം സജീവമായി. മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, കല്ലുമാല എന്നിങ്ങനെ നടൻമാർക്കൊപ്പം താരത്തിന് അഭിനയിക്കാൻ സാധിച്ചു.
തൻറെ ആദ്യ തെലുങ്ക് ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് അവാർഡുകളാണ് താരത്തിന് ലഭിച്ചത്. ആദ്യ മലയാള സിനിമയ്ക്ക് മികച്ച പുതുമുഖ താടി ക്കുള്ള അവാർഡും താരത്തിന് ലഭ്യമായി. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത്. തൻറെ ചിത്രങ്ങളോടൊപ്പം ഒരു സന്തോഷവാർത്ത കൂടി താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. “ഞാൻ നിങ്ങൾക്കൊപ്പം കൂടിയിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു. എൻറെ ഓരോ വളർച്ചയ്ക്കും ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളാണ്.
ഓരോ പുതിയ ആരാധകനും, എന്നെ തേടിവരുന്ന ഓരോ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവളാണ്. കൂടാതെ കഴിഞ്ഞ അഞ്ചുവർഷമായി എന്നോടൊപ്പം ഉള്ള യാത്രയിൽ ഒന്നാം ദിവസം മുതൽ ഒപ്പം നിൽക്കുന്ന ആരാധകരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. വരും വർഷങ്ങളിൽ എൻറെ കഴിവുകൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളും ഉണ്ടാകണം എന്നോടൊപ്പം” സിനിമാ മേഖലയിലെ അഞ്ചാം വർഷം ആഘോഷിക്കുകയാണ് താരം. അഞ്ചാം വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.