പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാർ ലവ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയയായി മാറിയ നൂറിൻ ഷെരീഫ് ആണ് അഡാർ ലവ് നായികമായും ഒരാളായി എത്തിയത്. നൂറിനെ കുറിച്ച് അടുത്തകാലത്തായി യാതൊരു വാർത്തകളും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നടി വിവാഹിതയാകുവാൻ പോവുകയാണ് എന്ന സന്തോഷ വാർത്തയാണ് ആരാധകരെ ആഹ്ലാദത്തിൽ ആക്കുന്നത്. നടൻ കൂടിയായ ഫഹീം സഫറും തമ്മിലുള്ള വിവാഹ നിശ്ചയം മണിക്കൂറുകൾക്കു മുമ്പ് കഴിഞ്ഞിരിക്കുകയാണ്.
സോഷ്യൽ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിൻ്റേ ഒരുക്കങ്ങൾ നടി കാണിച്ചിരുന്നു. എന്നാൽ ഫഹീമുമായുള്ള പ്രണയത്തെക്കുറിച്ച് വിവാഹത്തെക്കുറിച്ച് ഇതുവരെയും ഒരു സൂചനകളും നൽകിയിരുന്നില്ല. വിവാഹ നിശ്ചയ വാർത്ത എത്തിയതോടെ വിശേഷമറിഞ്ഞ ആരാധകരും ആവേശത്തിൽ ആയിരിക്കുകയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളസിനിമയിൽ തരംഗം ഉണ്ടാക്കിയ നടിയാണ് നൂറിൻ ഷെരീഫ്. അഡാർ ലൗ റിലീസിന് മുൻപ് മറ്റൊരു നായിക പ്രിയ വാര്യർ ആയിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതെങ്കിലും റിലീസിനുശേഷം നൂറിനായി അത് മാറി. ആദ്യ സിനിമയിലൂടെ ലഭിച്ച ജനപ്രീതിയിൽ ചെറുതും വലുതുമായ നിരവധി സിനിമകളാണ് നൂറിനെ തേടി എത്തിയത്.
നായികയായി അഭിനയിക്കുന്ന സിനിമകൾ അടക്കം വരാനിരിക്കുകയാണ്. ഇതിനിടയിലാണ് വിവാഹ കാര്യവും പുറത്തുവന്നിരിക്കുന്നത്. വൈകാതെ വിവാഹിതയായേക്കും എന്ന സൂചനകൾ ഒന്നും നൂറിൻ നൽകിയിരുന്നില്ല. എന്നാൽ ഫഹീം സഫറുമായി ഏറെക്കാലമായി നൂറിൻ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഫഹീമിന്റെ സോഷ്യൽ മീഡിയ പേജിലും നൂറിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും പ്രണയത്തിലാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷമായിട്ടാണ് കൊല്ലത്ത് വച്ച് വിവാഹനിശ്ചയിച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
കയ്യിൽ മെഹന്ദി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളും ഒക്കെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി നൂറിൻ പങ്കുവെച്ചിരുന്നു. ബീച്ചിനോട് ചേർന്നിട്ടാണ് നൂറിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടത്തിയിരിക്കുന്നത്. ഇതിൻറെ വീഡിയോ പുറത്തുവരികയും ചെയ്തു. ഫഹീനും നൂറിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ഇരുവരും ശ്രദ്ധേയരായി മാറിയിരുന്നു. ജൂൺ, മധുരം എന്നീ സിനിമകളിലാണ് ഫഹീം അഭിനയിച്ചിട്ടുള്ളത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും നൂറിന്റെ കൂടെ പൊതു പരിപാടികളിൽ പങ്കെടുക്കുവാൻ ഫഹീം എത്താറുണ്ട്. എന്നാൽ താരങ്ങൾ പ്രണയത്തിലായിരുന്നു എന്ന് ആരാധകരും അറിഞ്ഞിട്ടേയില്ല.