കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിലെ പ്രിയ യുവ നായകന്മാരിൽ ഒരാളായി സ്ഥാനം നേടിയെടുത്ത ആളാണ് പ്രണവ് മോഹൻലാൽ.യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന പ്രണവ് മിക്കപ്പോഴും പല സ്ഥലങ്ങളിലായി യാത്രയിൽ ആയിരിക്കും.വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. എന്നാൽ മലകയറുന്ന തരത്തിലുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഗിറ്റാറുമായാണ് പ്രണവ് ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
ഒരു തൊപ്പിയും വെച്ച് അതിമനോഹരമായി ഗിറ്റാർ വായിക്കുന്ന വീഡിയോ പ്രണവ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.’പഴയ ക്ലാസിക്കിൽ ചില പദപ്രയോഗങ്ങൾ പരീക്ഷിക്കുന്നു,സെന്റ് ജെയിംസ് ഇൻഫർമറി’എന്ന അടിക്കുറിപ്പ് പോലെയാണ് താരം വീഡിയോ പങ്കുവെച്ചത്. താരത്തിന്റേതായ പുറത്തുവരുന്ന എല്ലാ വാർത്തകളെയും ആരാധകർ ഇതുകഴിഞ്ഞ് നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.പതിവ് തെറ്റിക്കാതെ ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് സ്ഥാനം പിടിച്ചത്.
ഇജ്ജാതി മനുഷ്യൻ,എവിടെയാണിപ്പോൾ അപ്പുക്കുട്ടാ തൊപ്പിക്കാരാ,സിനിമ എന്നാണ് ഞങ്ങൾക്ക് തരിക തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തത്.അഭിനയത്തിൽ മാത്രമല്ല തനിക്ക് സംഗീതത്തിലും പിടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ്.തനിക്ക് അഭിനയത്തേക്കാൾ ഉപരി ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കാനാണ് താല്പര്യം എന്ന് പ്രണവ് മുൻപ് പറഞ്ഞിരുന്നു.മോഹൻലാലിനൊപ്പം പ്രണവ് ഭക്ഷണം പാകം ചെയ്യുന്നതും ഇരുവരും ചേർന്ന് കഴിക്കുന്നതുമായ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയമാണ് പ്രണവിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.ഹൃദയം പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു.ശ്രീനിവാസൻ ആറു വർഷങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഹൃദയം.പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണിത്.കല്യാണി പ്രിയദര്ശന്,ദര്ശന രാജേന്ദ്രന് എന്നിവരായിരുന്നു ചിത്രത്തിൽ പ്രണവിന്റെ നായികമാർ.പ്രണവിന്റെ പുതിയ ചിത്രങ്ങളിലേക്ക് പറ്റി വാർത്തകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.ഹൃദയത്തിൻറെ മികച്ച വിജയ താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.