മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടി മേഘ്ന. സ്വന്തം യൂട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താരം തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടുതന്നെ മേഘ്ന ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയത്. പാവം കഥാപാത്രങ്ങളിലൂടെ മേഘ്ന എത്തിയത് കൊണ്ട് തന്നെ മലയാളികൾക്ക് ഒരു പാവം കുട്ടി എന്നുതന്നെയാണ് മേഘ്നയെ കുറിച്ചു ഓർക്കുമ്പോൾ പോലും ഓർമ്മ വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘ്നയുടെ ചില വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഇപ്പോൾ പുതിയ ഒരു വീട് കേരളത്തിൽ സ്വന്തമായി വാങ്ങിച്ചു വച്ചതിന്റെ ഒരു വിശേഷമാണ് മേഘ്ന പങ്കുവെക്കുന്നത്. അതോടൊപ്പം ആ ദൗത്യത്തിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെട്ടു എന്നും ഇപ്പോൾ കൂട്ടിച്ചേർക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുക തന്നെയാണ് മേഘ്നയുടെ ഈ വാക്കുകൾ. പഴയ വീട് വിൽക്കേണ്ടി വന്നു നിവൃത്തിയില്ലാതെയാണ് വീട് വിൽക്കേണ്ടി വന്നത്. അത്രയേറെ കടക്കെണിയിൽ ആയിരുന്നു എന്ന് എനിക്ക് വേണ്ടി എല്ലാം സഹിച്ചു കൂടെ നിന്നത് വീട്ടുകാർ ആണെന്നും മേഘ്ന തന്നെ കൂട്ടിച്ചേർക്കുന്നു. സ്വന്തം വീട് വിൽക്കേണ്ട അവസ്ഥയുണ്ടായി. ചാരത്തു നിന്നും തുടങ്ങിയതാണ് പിന്നാലെ ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നു.
സിനിമ സീരിയൽ എന്ന വ്യത്യസ്തങ്ങൾ ഒന്നുമില്ല. നല്ല റോളുകൾ എവിടെ കിട്ടിയാലും ചെയ്യാൻ സന്തോഷ് മാത്രമുള്ള ഒരു താരം തന്നെയാണ് മേഘ്ന എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. വീട് പണിയെല്ലാം കഴിഞ്ഞ് അത് കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി എന്ന് മേഘ്ന ഇപ്പോൾ പ്രതികരിക്കുന്നു. എന്തിനാ ഇങ്ങനെ കരയേണ്ട കാര്യം എന്തായിരുന്നു ചിലർ എന്നോടു ചോദിച്ചു. രണ്ടാമത്തെ വീടല്ലേ ഇത് കൊച്ചിയിൽ വേറെ വീടില്ലേ പിന്നെ എന്തിനാ ഇമോഷണൽ ആയത് എന്നൊക്കെയാണ് ആളുകള് എന്നോട് ചോദിച്ചത്. 2018ൽ എനിക്ക് എൻറെ വീട് വിൽക്കേണ്ട അവസ്ഥയുണ്ടായി. അപ്പോൾ മുതൽ എൻറെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹമാണ് കൊച്ചിയിൽ ഒരു വീട് വാങ്ങണം എന്നുള്ളത്.
അങ്ങനെ നോക്കുമ്പോൾ കൊച്ചിയിൽ എൻറെ ഏക വീട് ഇപ്പോൾ ഞാൻ ഉണ്ടാക്കിയതാണ്. അതും ആരാധകർക്ക് വലിയ ഞെട്ടൽ ഉണ്ടാക്കി. ആ വീട് വിറ്റതോ, ഇങ്ങനെ ഒരു അവസ്ഥയിലൂടെ പോകുന്നതോ ഞങ്ങൾ അറിഞ്ഞില്ല എന്ന് ആരാധകർ എല്ലാവരും തന്നെ മേഘ്നയുടെ വാക്കുകൾക്ക് പിന്നാലെ മറുപടിയുമായി ഇപ്പോൾ താരത്തിന് പിന്തുണ നൽകിക്കൊണ്ട് വന്നുകഴിഞ്ഞു. ചാരത്തിൽ നിന്നും തുടങ്ങിയതാണ് അങ്ങനെ റീക്രീയെറ്റ് ചെയ്തതാണ് ഈ പുത്തൻവീട്. ഒരാഗ്രഹം വീട് അത് നടന്നു. അത് വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്നത് കടം കാരണവും ദാരിദ്ര്യം കാരണം വിറ്റുപോകുമ്പോൾ അത് വീണ്ടും ഉണ്ടാക്കണമെന്ന ആഗ്രഹം എല്ലാവരുടെ ഉള്ളിലും വരില്ലേ. അതായിരുന്നു എൻറെ ഉള്ളിൽ ഞാൻ ഇത് സാധിച്ചു. അപ്പോൾ എനിക്ക് കണ്ണുനീർ വന്നു. ഇനി ഒഴുക്കിന് അനുസരിച്ച് പോകാനാണ് തീരുമാനം.