ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയാണ് ഓട്ടോഗ്രാഫ്. ഒരിക്കലും ഓട്ടോഗ്രാഫിനെ കുറിച്ച് മറക്കില്ല. ഇന്നത്തെ തലമുറയും പഴയ തലമുറയും എല്ലാം ഈ ഒരു സീരിയലിനെ കുറിച്ച് ഓർത്ത് വച്ചിട്ടുണ്ട്. വർഷങ്ങളോളം തന്നെ ഈ സീരിയൽ ടെലികാസ്റ്റ് ചെയ്തുകൊണ്ട് സ്കൂൾ വിട്ടുവന്ന ശേഷം ഈ സീരിയൽ കാണുന്ന ശീലം ഇപ്പോഴത്തെ യുവതലമുറയ്ക്ക് പണ്ട് ഉണ്ടായിരുന്നു എന്നത് തീർച്ചയാണ്. അങ്ങനെ ആ സീരിയലിലൂടെ ജെയിംസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ഒരു താരം തന്നെയാണ് രഞ്ജിത്ത്. നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. ഓട്ടോഗ്രാഫ് സീരിയലിലെ ജെയിംസ് എന്ന കഥാപാത്രം മാത്രം മതി ഇദ്ദേഹത്തിൻറെ അഭിനയ മികവിനെ കുറിച്ച് പറഞ്ഞു തരാൻ.
കഴിഞ്ഞദിവസം അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെ ഇദ്ദേഹം ഇനി രണ്ടുമാസത്തേക്ക് റെസ്റ്റിൽ ആണെന്ന് കൂടി ചിത്രം പങ്കുവെച്ചുകൊണ്ട് പറയുകയാണ്. നാല് ദിവസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞിട്ട് ഇപ്പോൾ വീട്ടിലേക്ക് ഡിസ്ചാർജ് ആവുകയാണ് എന്നും ഇനി റെസ്റ്റ് എടുക്കണമെന്നും രഞ്ജിത്ത് തന്നെ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. അപ്പോഴും എന്താണ് തൻറെ അസുഖമെന്ന് താരം വെളിപ്പെടുത്തുന്നില്ല. രഞ്ജിത്തിന്റെ ഭാര്യ ഈ ഇടയ്ക്കാണ് വിദേശത്തേക്ക് പോയത്. അതുകൊണ്ടുതന്നെ ഭാര്യയും ഇപ്പോൾ അടുത്തില്ല. എന്നാൽ രഞ്ജിത്തിന്റെ ഭാര്യ ഒരു നേഴ്സ് ആണെന്നും അവരിപ്പോൾ അടുത്തില്ലാത്തത് കഷ്ടമായിപ്പോയി എന്നും മലയാളികൾ തന്നെ പറയുന്നു.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു താരം എന്ന വാർത്ത പുറത്തുവന്നിരുന്നു. അപ്പോഴും താരത്തിന്റെ അസുഖം ഒന്നും വ്യക്തമാക്കിയിരുന്നില്ല. എന്തുപറ്റി എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന്റെ ചിത്രം പങ്കുവെച്ചതിനുശേഷം സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി തന്നെ രഞ്ജിത്ത് സജീവം അല്ലായിരുന്നു. ഇന്നാണ് മറ്റൊരു ചിത്രം രഞ്ജിത്ത് പങ്കുവെച്ചിരിക്കുന്നത്. ഈ ഇടയ്ക്ക് താരത്തിന്റെ ഭാര്യ വിദേശത്തേക്ക് പോയത് വാർത്തകൾ നിറഞ്ഞ ഒന്ന് തന്നെയാണ്. കുഞ്ഞിനെയും ഭർത്താവിനെയും ഒറ്റയ്ക്കാക്കി ഭാര്യ പോയി എന്നുള്ള പോസ്റ്റ് രഞ്ജിത്ത് തന്നെ പങ്കുവെച്ചിരുന്നു.
സാരമില്ല വേഗം വന്നാൽ മതി എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് പോസ്റ്റ് പങ്കുവെച്ചത്. ഇപ്പോൾ അതിനുശേഷം ആശുപത്രിയിൽ ഒറ്റയ്ക്കാണോ എന്ന് തുടങ്ങിയുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. 2017 ആണ് രഞ്ജിത്തിന്റെയും നേഴ്സ് ആയ ധന്യയുടെയും വിവാഹം നടന്നത്. ഫേസ്ബുക്ക് ചാറ്റ് വഴി ഇരുവരും പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
തന്റെ കഥാപാത്രമായ ജെയിംസ് നോടുള്ള ഇഷ്ടം ധന്യയുമായി പ്രണയത്തിലായത് രഞ്ജിത്ത് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. 2019 ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസെബെൽ എന്നാണ് കുട്ടിയുടെ പേര്. മകളുടെ ഒട്ടുമിക്ക വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. താരത്തിന് എന്താണ് അസുഖം എന്ന് അറിയില്ലെങ്കിലും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ കുറിക്കുന്നത്.