മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒന്നാണ് സിനിമയിലെ ഗാനങ്ങൾ. സിനിമയെക്കാൾ ഉപരി മലയാളികൾ ആഘോഷിക്കുന്നത് പാട്ടുകൾ തന്നെയാണ്. സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ അവരിലേക്ക് എത്തുന്ന പാട്ടുകൾ വഴിയാണ് അവർ സിനിമ കാണണമോ? കാണണ്ടയോ? എന്ന് തീരുമാനിക്കുന്നത് പോലും. അത്തരത്തിൽ ഒരുപാട് ഗാനങ്ങൾ നമുക്ക് ഇടയിൽ വൈറൽ ആയിട്ടുണ്ട്. അങ്ങനെ മലയാളത്തിൽ പ്രശസ്തനായ ഒരു സംഗീതസംവിധായകനാണ് ബിജിപാൽ.
ബിജിപാലിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആകാറുണ്ട്. അദ്ദേഹം അത്തരം ചിത്രങ്ങളോ അല്ലെങ്കിൽ അത്തരം പേഴ്സണൽ കാര്യങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്ത ഒരാളാണ്. പങ്കുവെക്കുമ്പോൾ അത് വേഗം വൈറലായി മാറാറുണ്ട്. ഇപ്പോൾ ബിജിപാലിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മകളുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിൻറെ ഭാര്യ ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചു പോയത് വാർത്തകളിൽ ഇടംപിടിച്ച ഒന്ന് തന്നെയാണ്.
അച്ഛൻ മകളെ ചേർത്ത് നിർത്തിയിരിക്കുന്നത് കാണുമ്പോൾ ഭാര്യയെ ഓർമ്മ വരുന്നു എന്നാണ് ആരാധകർ പറയുന്നത്. ഭാര്യയെ പോലെ തന്നെയാണ് മകൾ എന്നും ആരാധകർ പറയുന്നു. അമ്മ പോയെങ്കിലും അച്ഛൻറെ കണ്ണിലെ കൃഷ്ണമണിയായി തന്നെ മക്കൾ വളരുന്നു എന്നും മകളെ കാണാൻ ബിജിപാലിന്റെ ഭാര്യയെ പോലെ തന്നെയുണ്ടെന്നും ആരാധകർ കമൻറ് ചെയ്യുന്നതിലൂടെ ബിജിപാലും മക്കളോടൊപ്പം ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ബിജിപാലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുത്തൻ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോൾ എല്ലാവരും മകളുടെ വിശേഷം തന്നെയാണ് ഏറ്റെടുക്കുന്നത്. അതിന് പ്രത്യേകമായ ഒരു കാരണമുണ്ട്. മരിച്ചുപോയ ഭാര്യയുടെ അതേ മുഖച്ഛായ ആണ് ബിജിപാലിന്റെ മകൾക്ക് എന്ന് ആരാധകർ പറയുന്നു. യൂട്യൂബ് ചാനല് ഉള്ളതുകൊണ്ട് തന്നെ ദേവദത്ത് സംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്.