നടി താര കല്യാണും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇവർ രണ്ടുപേരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നത് കൊണ്ട് തന്നെ ഇവരുടെ യൂട്യൂബ് വീഡിയോസ് ഒക്കെ വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ്. ഇപ്പോൾ ഇവർ രണ്ടുപേരും പങ്കുവയ്ക്കുന്നത് കൂടുതലും സുധ മോളെ കുറിച്ചുള്ള വിശേഷങ്ങളാണ്. ഇപ്പോഴിതാ താരാ കല്യാൺ തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കു വച്ചിരിക്കുന്നു.
താര കല്യാണിന്റെ ജീവിതത്തിൽ ആശംസകൾ അറിയിച്ച് ആരാധകരും എത്തുകയാണ്. താരത്തിന്റെ ഭർത്താവ് സൗഭാഗ്യയുടെ അച്ഛൻ കുറെ വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ ആളാണെങ്കിലും ഇവരുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും നമ്മളെ പലപ്പോഴും ഇവർ കാണിച്ചിട്ടുണ്ട്. ഇപ്പോൾ ഇവരുടെ സ്നേഹത്തിൻറെ വാർഷികം ആണെന്ന് തെളിയിച്ചിരിക്കുകയാണ്. ഭർത്താവിനൊപ്പം 26 വർഷത്തോളം ഒരുമിച്ചു ജീവിച്ചിരുന്നതിനെപ്പറ്റിയും അത്രയും കാലത്തിനിടയിൽ കിട്ടിയ വലിയ സമ്മാനത്തെ കുറിച്ചും താര സൂചിപ്പിക്കുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു താരയും രാജാറാം വിവാഹിതരായത് എന്ന് ഉൾപ്പെടെ കുറിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ക്യാപ്ഷൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അതിനു പ്രധാനപ്പെട്ട കാരണം അതിൽ സുധ മോളെ കിട്ടിയതിനും സൗഭാഗ്യയെ കിട്ടിയതിനും ദൈവത്തിനോട് നന്ദി പറയുന്നത് കാണാം. വാക്കുകൾ ഇങ്ങനെ; 26 വർഷം ഒരുമിച്ച് ജീവിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സൗഭാഗ്യ. ഇപ്പോൾ സുധാപ്പുവും. നൽകുന്ന അനുഗ്രഹങ്ങൾക്ക് ശ്രീപത്മനാഭസ്വാമിയോട് എന്നും കടപ്പെട്ടിരിക്കുന്നു.
ഇതാണ് താരത്തിന്റെ വിവാഹ ദിവസം തൊട്ട് പിന്നീട് എടുത്ത ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് താര കുറിച്ചത്. താരയും രാജാറാമും ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചപ്പോൾ തന്നെ ആരാധകർക്ക് അത് സന്തോഷം നൽകി. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനും മാധ്യമപ്രവർത്തകരും ആയിരുന്നു താര കല്യാണിന്റെ ഭർത്താവ് രാജാറാം. ഒരു ടെലിവിഷൻ ചാനലിന്റെ പ്രോഗ്രാം എഡിറ്റർ കൂടി ആയിരുന്നു രാജാറാം. 20ലധികം മെഗാ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് പ്രിയപ്പെട്ട അത്രമേൽ പ്രിയപ്പെട്ട ഒരു താരകുടുംബം എന്ന് തന്നെ ഇവരെ നമുക്ക് വിശേഷിപ്പിക്കാം.
എപ്പോഴും സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വൈറൽ ആകുന്നതും ഇവരോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. എപ്പോഴും ആരാധകർ സുധാപ്പുവിനെ കുറിച്ച് ചോദിക്കാനും സൗഭാഗ്യയെക്കുറിച്ച് ചോദിക്കാനും മറക്കാറില്ല. രണ്ടുപേരുംകൂടി വീട്ടിൽനിന്ന് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകൻ തിടുക്കം കൂട്ടാറുണ്ട്. സുധാപ്പുവിൻ്റെ വിശേഷങ്ങളൊന്നും തന്നെ പങ്കുവെച്ചില്ലെങ്കിൽ അപ്പോൾ തന്നെ ആരാധകർ ചോദിക്കുന്ന ഒരു പതിവ് കൂടി ഉണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് ആരാധകർക്ക് ഈ കുടുംബത്തോടുള്ള ഇഷ്ടം തന്നെ ഇപ്പോൾ കൂടി വരുന്നത്.