നല്ല ആരോഗ്യം നേടുന്നതിന് നല്ല ആഹാരം തന്നെ കഴിക്കണം. അത് കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്നവരുടെ കാര്യത്തിൽ ആയാലും. കുട്ടികൾക്ക് ചെറുപ്പത്തിൽ നൽകാൻ പാടില്ലാത്തതായി കുറച്ചു ഭക്ഷണസാധനങ്ങൾ ഉണ്ട്. ഇവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. കുട്ടികൾക്ക് നല്ല ആരോഗ്യകരമായ ഭക്ഷണം എപ്പോഴും നൽകാൻ ശ്രമിക്കണം.
എന്നാൽ മാത്രമാണ് കുട്ടികളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാനും സാധിക്കുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് അമിതമായി മധുരം നൽകുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതല്ല. അത് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല കുട്ടികളുടെ പല്ലിനും അത് കേടാണ്. അധികം ഉപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒട്ടും നല്ലതല്ല. ഇതും കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എരിവ് അടങ്ങിയ ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിലൂടെ കുട്ടികളുടെ ചർമത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും.
അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ കഴിവതും കുട്ടികൾക്ക് നൽകാതിരിക്കണം. അമിതമായി എണ്ണ അടങ്ങിയ ആഹാരങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. വേഗത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ നൽകുന്നതായിരിക്കും കുട്ടികൾക്ക് എപ്പോഴും നല്ലത്. അല്ലാത്തപക്ഷം ഇത് കുട്ടികളുടെ വയറിന് നല്ലതല്ല. ഓരോ ഭക്ഷണസാധനങ്ങൾ കുട്ടികൾക്ക് നൽകുമ്പോഴും കൃത്യമായ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യം തന്നെയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഇന്നുമുതൽ ഇവയെല്ലാം ശ്രദ്ധിക്കാം.