സിനിമ മേഖലയിലെ അച്ചടക്കം ഇല്ലായ്മയും ലഹരി ഉപയോഗവും ഒക്കെ വലിയ ചർച്ചയായി മാറുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും എതിരെ അച്ചടക്കം ഇല്ലായ്മ ആരോപിച്ചു കൊണ്ടുവന്ന വിലക്കും മറ്റും വലിയ വാർത്തയായിരുന്നു. സംവിധായകരെയും നിർമ്മാതാക്കളെയും മാനിക്കുന്നില്ല, സിനിമയുടെ ചിത്രീകരണത്തോട് സഹകരിക്കുന്നില്ല, സമയത്ത് എത്തുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഇരുവർക്കും എതിരെ ഉയർത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അർജുൻ അശോകൻ. മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അർജുൻ.
മലയാളികളുടെ പ്രിയനടൻ ഹരിശ്രീ അശോകന്റെ മകൻ കൂടിയായ അർജുൻ അശോകൻ ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. ഈ സാഹചര്യത്തിൽ ആയിരുന്നു അർജുനോട് പ്രതികരണം ആരാഞ്ഞത്. എല്ലാത്തിനും രണ്ടു ഭാഗങ്ങളുണ്ടെന്നും രണ്ടും കേട്ടതിനു ശേഷമേ വിധി പറയാവൂ എന്നാണ് അർജുൻ പ്രതികരിച്ചത്. ശ്രീനാഥ് ഭാസിയെ കുറ്റം പറഞ്ഞ ആൾ പണ്ട് തൻറെ അച്ഛനെ സിനിമയിൽ നിന്നും ഒഴിവാക്കിയ കാര്യം വിളിച്ചു പറയാനുള്ള മര്യാദ പോലും കാണിച്ചിട്ടില്ല എന്നും അർജുൻ അശോകൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്; എല്ലാത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ടല്ലോ ഒരു ഭാഗം മാത്രം കേൾക്കാതെ രണ്ടു ഭാഗം കേൾക്കുക. എന്നിട്ട് ജഡ്ജ് ചെയ്യുക. ഒരു ഇൻറർവ്യൂവിൽ ഭാസിയെ പറ്റി ഭയങ്കര മോശമായി ഒരാൾ സംസാരിച്ചു.
ആരാണെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹത്തിൽനിന്നും എൻറെ അച്ഛന് ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അർജുൻ പറയുന്നത്. പിന്നാലെ അന്ന് നടന്ന സംഭവം വെളിപ്പെടുത്തുകയാണ് അർജുൻ അശോകൻ. ഒരു ദിവസം വീട്ടിൽ വന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പിക് ചെയ്തു കൊണ്ടു പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് അതിനെപ്പറ്റി ഒരറിവുമില്ല. പിന്നെ ആ പടം പാക്കപ്പ് ആയി എന്നാണ് അറിയുന്നത്. ആ പടത്തിൽ വേറെ ആളെ വെച്ച് അഭിനയിപ്പിച്ചു. വിളിച്ചു പറയാനുള്ള മര്യാദ പോലും പുള്ളിക്കാരൻ കാണിച്ചില്ലെന്നാണ് അർജുൻ ആരോപിക്കുന്നത്. അങ്ങനെയുള്ള ഒരാൾ വേറെ ആളെ പറ്റി കുറ്റം പറയുമ്പോൾ എന്താണ് പറയേണ്ടത് എന്നാണ് അർജുൻ അശോകൻ ചോദിക്കുന്നത്.
അതേസമയം എനിക്കത് കണ്ടിട്ട് ഭയങ്കര ചിരിയാണ് വന്നതെന്നും അർജുൻ അശോകൻ തുറന്നു പറയുന്നു. പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ അതിൻറെ ബാക്കി സൈഡും കൂടി അറിയണമെന്നാണ് അർജുന്റെ നിലപാട്. പിന്നെ ഓരോ ആൾക്കാർക്കും ഓരോ രീതിയാണ് അത് ശരിയാക്കാൻ നടന്നിട്ട് കാര്യമില്ല. നമ്മൾ നമ്മുടെ കാര്യം നോക്കുകയാണ് വേണ്ടത് എന്നും അർജുൻ പറയുന്നു. നമുക്ക് ശരിയായിട്ട് നിൽക്കാം തെറ്റ് ചെയ്താൽ എവിടെനിന്നെങ്കിലും കറങ്ങി തിരിഞ്ഞ് കിട്ടിക്കോളും എന്നും അർജുൻ അഭിപ്രായപ്പെടുന്നുണ്ട്. ബി ടെക് ഉൾപ്പെടെ നിരോധി സിനിമകളിൽ ഒരുമിച്ചവരാണ് അർജുനും ശ്രീനാഥ് ഭാസിയും.