ഷാജി കൈലാസിന്റെ സംവിധാനത്തിൽ മലയാളികളുടെ പ്രിയ നടി ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്.ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹണ്ട്.ഇപ്പോൾ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.വളരെ വ്യത്യസ്ത രീതിയിലുള്ള ഭാവനയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.സസ്പെൻസിനും ഹോററിനും പ്രാധാന്യം നൽകി ഒരു മെഡിക്കൽ കോളേജിന്റെ പശ്ചാത്തലാണ് ചിത്രം കഥ പറയുന്നത് എന്നാണ് സൂചന.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ക്യാമ്പസിലെ പിജി റസിഡന്റ്’ഡോ. കീർത്തി’എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിൻറെ കഥ വികസിക്കുന്നത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രം തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് ഹൊറർ പശ്ചാത്തലത്തിൽ ആയിരിക്കും കഥ പറയുക എന്നാണ് വിവരം.
നിഖിൽ എസ് ആനന്ദ് തിരക്കഥ തയ്യാറാക്കുന്ന ചിത്രം തിയേറ്ററുകൾ എത്തിക്കുന്നത് ഉർവശി തീയറ്റേഴ്സ് ആണ്.ഹരി നാരായണൻ,സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.അജ്മൽ അമീർ,രാഹുൽ മാധവ്, അനുമോഹൻ,രൺജി പണിക്കർ,ചന്തു നാഥ്,ജി സുരേഷ് കുമാർ,നന്ദു,ലാൽ,ഡെയ്ൻ ഡേവിസ്, വിജയകുമാർ,ബിജു പപ്പൻ,കോട്ടയം നസീർ,ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിൽ ഡോക്ടർ സാറ എന്ന പ്രധാനപ്പെട്ട കഥാപാത്രമായി അതിഥി രവിയും എത്തുന്നുണ്ട്.ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.കലാസംവിധാനം ബോബൻ,മേക്കപ്പ് പി വി ശങ്കർ,വസ്ത്രാലങ്കാരം ലിജി പ്രേമൻ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ,ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി,പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ,പിആര്‍ഒ വാഴൂർ ജോസ്,ഫോട്ടോ ഹരി തിരുമല എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.