നടി അപ്സര രഗ്നാകരന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. രണ്ടാമതും വിവാഹിതയായ നടി ആദ്യ വിവാദത്തെ കുറിച്ചുള്ള വാർത്തകൾ എല്ലാം നിഷേധിച്ചു എങ്കിലും, കുറച്ചു ദിവസങ്ങൾ മുൻപാണ് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങൾ തന്നെ വല്ലാതെ തളർത്തിയിരുന്നതായും നടി പറഞ്ഞിരുന്നു. എന്നാൽ തന്നെക്കുറിച്ച് മുൻ ഭാര്യ പറഞ്ഞതിനെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അപ്സരയുടെ ആദ്യ ഭർത്താവ് കണ്ണൻ ആദ്യമായി രംഗത്ത് വന്നത്. ടെലിവിഷൻ പരിപാടികളുടെ പിന്നിൽ പ്രവർത്തിക്കുന്ന കണ്ണൻ ആയിരുന്നു അപ്സരയുടെ ആദ്യ ഭർത്താവ്.
ഇരുപതാമത്തെ വയസ്സിലാണ് അപ്സര കണ്ണനുമായി വിവാഹിതയാവുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. കഴിഞ്ഞവർഷം നടി വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ വിവാഹ ജീവിതത്തിൽ നടന്ന പ്രശ്നങ്ങളെപ്പറ്റി യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൻ വെളിപ്പെടുത്തിയത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെ വിഷയത്തിൽ പ്രതികരിച്ച് അപ്സരയും രംഗത്തെത്തി. മുൻ ഭർത്താവിന്റെ വീഡിയോയ്ക്ക് എതിരെ പരാതി കൊടുത്തിരിക്കുകയാണ് അപ്സര ഇപ്പോൾ. അവരുടെ നിർദ്ദേശപ്രകാരം തനിക്ക് വീഡിയോകൾ ഡിലീറ്റ് ചെയ്യേണ്ടി വന്നു എന്നും കണ്ണൻ പറയുകയാണ് ഇപ്പോൾ.
കഴിഞ്ഞദിവസം അപ്സരയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിൽ നിന്നും തന്നെ വിളിപ്പിച്ചിരുന്നുവെന്നും എല്ലാ പിന്തുണയും അവൾക്ക് ആയതുകൊണ്ട് വീഡിയോ താൻ ഡിലീറ്റ് ചെയ്യുകയാണെന്നും ആണ് പുതിയ വീഡിയോയിലൂടെ കണ്ണൻ പറഞ്ഞിരിക്കുന്നത്. ഞാൻ പങ്കുവെച്ച വീഡിയോ കണ്ടിട്ട് എന്റെ ഭാര്യയായിരുന്ന ആൾ സൈബർ സെല്ലിൽ പരാതി കൊടുത്തു. ആളുടെ പേര് ഞാൻ പറയുന്നില്ല അതിൻറെ പേരിൽ എന്നെ വിളിച്ചു വരുത്തി. അവളും വന്നിരുന്നു നിയമപരമായി എല്ലാ സപ്പോർട്ടും പുള്ളിക്കാരത്തിയുടെ കൂടെയാണ് ഉള്ളത്. എന്നെക്കൊണ്ട് വീഡിയോ റിമൂവ് ചെയ്യിക്കണം അതല്ലെങ്കിൽ കോടതിയിലൂടെ കേസുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞു.
കേസുമായി മുന്നോട്ടു പോകാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. യഥാർത്ഥ കാര്യം കുറച്ചു പേരെങ്കിലും അറിഞ്ഞിരിക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ അതറിഞ്ഞു എനിക്ക് അതുമതി അതുതന്നെ സന്തോഷമുള്ള കാര്യമാണ്. എന്തായാലും ഇനി ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാണ് അവളുടെ ആവശ്യം കേസുമായി മുന്നോട്ടു പോകുവാൻ എനിക്ക് വയ്യ. അതുകൊണ്ട് ഞാൻ പതിയെ ആ രണ്ടു വീഡിയോകൾ ഡിലീറ്റ് ചെയ്യുകയാണ്. അത് പറയുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോയുമായി വന്നിരിക്കുന്നത്. വീണ്ടും കണ്ടപ്പോൾ എന്നെ കളിയാക്കുന്ന തരത്തിലാണ് വന്നത്.
അതൊക്കെ പോട്ടെ എനിക്ക് കുഴപ്പമില്ല ഞാൻ ഇനിയും വീഡിയോകളും ആയി വരും. ഒത്തിരി പേരുടെ പിന്തുണ എനിക്ക് കിട്ടിയിട്ടുണ്ട്. എൻറെ ജീവിതം നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിൻറെ തുടർച്ചയായി നല്ല വീഡിയോകളും ആയി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും ആരെയും വെറുപ്പിക്കില്ല. ഇന്ന് സപ്പോർട്ട് ചെയ്തതുപോലെ നാളെയും വേണം ഇതൊരു പ്രമോഷൻ ആണെന്ന് വിചാരിക്കരുത്.
നിങ്ങൾ തന്ന പിന്തുണ കാരണമാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. ഇനിയും ജീവിതത്തിൽ ഒരു പങ്കാളി വരികയാണെങ്കിൽ അവരുടെ കൂടെയുള്ള സന്തോഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കും. ആരെയും വെറുപ്പിക്കുന്ന കാര്യങ്ങൾ എന്റെ ചാനലിൽ ഉണ്ടാവില്ല. എല്ലാവരുടെയും പിന്തുണ വേണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അതേസമയം കണ്ണന് പിന്തുണയുമായി ആരാധകൻ എത്തിയിട്ടുണ്ട്.