ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ അമ്പതാം ദിവസം നടന്ന എവിക്ഷനിൽ ഹൗസിൽ നിന്നും പുറത്തായത് ടെലിവിഷൻ താരം അഞ്ചൂസ് ആയിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള മത്സരാർത്ഥി ആയിരുന്നു അഞ്ചൂസ്. എന്നാൽ പതിയെ പതിയെ ഹൗസിലേക്ക് വന്ന കാര്യം മറന്നു ഫ്രണ്ട്ഷിപ്പിലേക്ക് മാത്രമായി അഞ്ചൂസിൻ്റെ ഗെയിം. നല്ല പ്രകടനം കാഴ്ചവയ്ക്കാതെ സേഫ് ഗെയിം കളിച്ചതും അഞ്ചൂസ്സിന് വിനയായി. പുറത്താവുന്നതിനു മുൻപുള്ള ഒരാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചത് ഗെയിമിലേക്ക് അഞ്ചൂസ് തിരികെ വന്നു തുടങ്ങിയപ്പോഴേക്കും പുറത്തായി പോയി. ഏറ്റവും കൂടുതൽ വിമർശനം കേട്ടത് റിനീഷയോട് കൂടുതൽ അടുപ്പം കാണിച്ചതും പ്രണയമുള്ളതുപോലെ പെരുമാറിയതും ആണ്.
ഇടയ്ക്ക് റെനീഷയെയും അഞ്ചൂസിന്റെ ഫ്രണ്ട്ഷിപ്പ് ബാധിക്കുകയും പ്രകടനം താഴോട്ട് പോവുകയും ചെയ്തതായി കാണാമായിരുന്നു. റെനീഷയുടെ വീട്ടുകാർക്കും ഫ്രണ്ട്ഷിപ്പ് റെനീഷയുടെ ഗെയിമിനെ ബാധിച്ചു എന്ന് അഭിപ്രായമുണ്ടായിരുന്നു. ഹൗസിന് പുറത്തിറങ്ങിയ അഞ്ചൂസ് തന്നെ കുറിച്ച് വന്ന വിമർശനങ്ങളിൽ അസ്വസ്ഥയാണ്. ഇപ്പോൾ ഇതാ താൻ ചെയ്ത പല കാര്യങ്ങളും പുറത്തുവന്നപ്പോൾ തലതിരിഞ്ഞു പോയെന്നും ആളുകൾ തെറ്റിദ്ധരിച്ച് എന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. തൻറെ പെണ്ണ് തക്കുടുവുമായി പ്രണയത്തെ പോലും ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാധിച്ചു എന്നും അഞ്ചൂസ് പറയുന്നു. ഞാൻ ഏറ്റവും കൂടുതൽ എഫർട്ട് ഇട്ട് ഗെയിം കളിച്ചത് ലാസ്റ്റ് വീക്ക് ആണ്. ഹൗസിലെ ഫ്രണ്ട്സ് വരെ പുകഴ്ത്തി സംസാരിച്ച വീക്കായിരുന്നു.
അത്തരത്തിലുള്ള പ്രശംസ കിട്ടിക്കഴിഞ്ഞപ്പോൾ പുറത്തായി. പക്ഷേ ഇപ്പോൾ നോക്കുമ്പോൾ പുറത്തായത് നന്നായി എന്ന് തോന്നുന്നു. കാരണം ഞാൻ അവിടെ നിൽക്കുമ്പോൾ എന്റെ വീട്ടുകാരും എനിക്ക് വേണ്ടപ്പെട്ടവരും ഹേർട്ട് ആയിക്കൊണ്ടിരിക്കുകയാണ്. പിന്നെ അവർക്ക് മനസ്സിലാകും 29 വർഷമായി വീട്ടുകാരും അഞ്ചുവർഷമായി എൻറെ പെണ്ണും എന്നെ അടുത്ത് അറിയുന്നതല്ലേ. ഞാൻ ബിഗ്ബോസിൽ പോകുന്നതിനു മുൻപ് വർക്ക് ചെയ്ത പ്രോജക്ട് എല്ലാം എനിക്ക് പ്ലസ് ആയിരുന്നു. ദയവുചെയ്ത് അഭിനയം സ്റ്റോപ്പ് ചെയ്യരുത് എന്ന് പറഞ്ഞ് മെസ്സേജ് വരെ വന്നിട്ടുള്ളതാണ്. അത്തരം സാഹചര്യത്തിൽ നിന്നും ഇപ്പോൾ നോക്കുമ്പോൾ നിരവധി നെഗറ്റീവ് ആണ് എന്നെ കുറിച്ച് വന്നത്. റിലേഷൻഷിപ്പ് വാല്യൂ ചെയ്യുന്ന ആളാണ് ഞാൻ. സ്നേഹം നല്ല രീതിയിൽ ഞാൻ പ്രകടിപ്പിച്ചു.
ഐ ലവ് യു ഇത്ര വലിയ തെറ്റാണെന്ന് മനസ്സിലാക്കിയത് പുറത്തിറങ്ങിയപ്പോഴാണ്. മാരാരുടെ ഫാൻസിനെ എനിക്ക് വേണ്ട. എന്നെ കൂട്ടിക്കൊണ്ടുപോയി അഖിലേട്ടൻ സംസാരിച്ചപ്പോൾ ഞാൻ കരുതിയത് ഡൊമക്സിന് വേണ്ടി സംസാരിക്കാൻ പോയതാണ് എന്നാണ്. പിന്നെ വോട്ട് ചോദിക്കാനാണെന്ന് മനസ്സിലായപ്പോൾ ഞാൻ തിരുത്തി സംസാരിക്കുകയും ചെയ്തിരുന്നു. അത് പക്ഷേ ടെലികാസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള എപ്പിസോഡ് കാണാനുള്ള മാനസികാവസ്ഥ ഇല്ല. ലൈവ് പിന്നെ ഇനി കാണാൻ പറ്റില്ലല്ലോ. എൻറെ പെണ്ണിൻറെ കാര്യത്തിൽ ഞാൻ സെൻസിറ്റീവാണ്. ഇത്രയും ഫ്രണ്ട്സിനെ കെയർ ചെയ്തിട്ടുണ്ടെങ്കിൽ പെണ്ണിനെ ഞാൻ എന്തുമാത്രം ചെയ്തു കാണും.
അവളുടെ കാര്യത്തിലാണ് ഞാൻ വീണുപോയത്. അവളെ ഒരുപാട് കാര്യങ്ങൾ വിഷമിപ്പിച്ചു. തക്കുടുവിന് സെൽഫ് റെസ്പെക്ട് ഉണ്ടെങ്കിൽ അഞ്ചൂസിനെ കളഞ്ഞിട്ടു പോകണം എന്നൊക്കെയാണ് കമൻറ് വന്നത്. അതൊക്കെ അവളെ വിഷമിപ്പിച്ചു. തക്കുടുവുമായി അഞ്ചുവർഷത്തെ പ്രണയമാണ്. അഭിമുഖങ്ങൾ കൊടുക്കുന്നില്ല എന്ന് കരുതിയിരുന്നതാണ്. എൻ്റെ പെണ്ണ് പറഞ്ഞതുകൊണ്ടാണ് കൊടുക്കുന്നത്. ശ്രുതി ചേച്ചിയുമായുള്ള വീഡിയോയും വിമർശനങ്ങളും ഞാൻ കണ്ടിരുന്നു. ആ വീഡിയോയുടെ സത്യാവസ്ഥ അങ്ങനെയല്ല ശ്രുതി ചേച്ചിക്ക് എൻറെ ചേച്ചിയുടെ പ്രായമാണ്. ശ്രുതി ചേച്ചി കഴുത്തിൽ വോളിനി അടിക്കാറുണ്ട്. അത് ഊതി കൊടുത്തതാണ് ഞാൻ. അതിനെയും മോശമായി ചിത്രീകരിച്ചെന്നും അഞ്ചൂസ് പറയുന്നു.