സാന്ത്വനം എന്ന സീരിയലിലെ ജയന്തി ഏടത്തിയെ മലയാളികൾ മറക്കാൻ ഇടയില്ല. മലയാളികൾക്ക് ഏറെ സുപരിചിതയാണ് ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്സര. പൗർണമി തിങ്കൾ എന്ന പരമ്പരയിലും മറ്റു ചാനൽ പരിപാടികളിലൂടെയുമാണ് അപ്സര പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സാന്ത്വനത്തിലെ ജയന്തി നെഗറ്റീവ് കഥാപാത്രമാണ് അപ്സരയ്ക്ക് ഒരുപാട് പ്രേക്ഷകപ്രശംസ ലഭിച്ച കഥാപാത്രമാണ് അത്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒക്കെ സജീവമാണ് അപ്സര.
അപ്സരയെ പോലെ തന്നെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. സംവിധായകനായ ആൽബിയും അപ്സരവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷമാണ് നടി തന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരങ്ങൾ.
കഴിഞ്ഞ ആഴ്ച ഇവർ പങ്കുവെച്ച ഇതിൻറെ ആദ്യഭാഗം വൈയറിലായി മാറിയിരുന്നു. ഒരു കുഞ്ഞു വേണ്ടേ എന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറയാം എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ വീഡിയോ ആണ് വൈറലായത്. എന്നാൽ അതേക്കുറിച്ച് ഒന്നും ഇരുവരും സംസാരിച്ചിരുന്നില്ല. ഇത്രയും കാത്തിരുന്നിട്ടും അത് പറയാതെ പോയത് ശരിയായില്ല എന്ന പരാതിയുമായി ആരാധകർ എത്തിയിരുന്നു. പുതിയ വീഡിയോയിൽ അതിനുള്ള മറുപടി ഇരുവരും നൽകുന്നുണ്ട്. ജീവിതത്തിലെ മറക്കാനാവാത്ത സംഭവം എന്താണെന്ന് ചോദ്യത്തിന് അത് അച്ഛൻറെ വേർപാടാണെന്നാണ് അപ്സര പറഞ്ഞത്.
ആൽബിയിലെ ഇഷ്ടമുള്ള സ്വഭാവം ചോദിച്ചപ്പോൾ എവിടെ പോകണം എന്ന് പറഞ്ഞാലും മടി കാണിക്കാതെ കൂടെ വരുമെന്നാണ് അപ്സര പറഞ്ഞു. എന്ത് കാര്യത്തിന് വിളിച്ചാലും ആൾ റെഡിയാണ് എന്നതാണ്. അപ്സരയിൽ ഇഷ്ടപ്പെട്ട സ്വഭാവമായി ആൽബി പറയുന്നത് എല്ലാ കാര്യങ്ങൾക്കും നൽകുന്ന പ്രോത്സാഹനമാണ്. ഒരു കലാകാരന് ഏറ്റവും അത്യാവശ്യം അതാണ് എന്നും, അക്കാര്യത്തിൽ അപ്സര നൽകുന്ന പിന്തുണ ഏറെ വലുതാണെന്നും ആൽബി പറഞ്ഞു. പരസ്പരം അടുത്തറിഞ്ഞു വിവാഹം ചെയ്തവരാണ് ഞങ്ങൾ. അതുകൊണ്ട് ഇപ്പോഴും നല്ല സ്നേഹത്തോടെ മുന്നോട്ടുപോകുന്നു.
ഞങ്ങൾ തമ്മിൽ നല്ല രീതിയിൽ വഴക്കുണ്ടാക്കാറുണ്ട്. ഞങ്ങളുടെ സൗഹൃദവലയത്തിൽ പോലും ഞങ്ങളെപ്പോലെ വഴക്കുണ്ടാക്കുന്നവർ ഇല്ല പക്ഷേ ഒരിക്കൽ പോലും ഞങ്ങൾ മാറി നിന്നിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അഭിനയത്തിലേക്ക് വരില്ലായിരുന്നു. ആൽബി ചേട്ടനെ കാണില്ലായിരുന്നു. ഇത് വിധിയാണ് പക്ഷേ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല. കാരണം അച്ഛനു ഇഷ്ടമല്ല. അമ്മ കെപിഎസിയിൽ നാടകം വിവാഹശേഷമാണ് അത് നിർത്തിയത്. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു കളിക്കാൻ പോലും വിടില്ലായിരുന്നു എന്നും അപ്സര പറഞ്ഞു.
അവസാനം കുഞ്ഞിനെക്കുറിച്ചും അപ്സരയും ആൽബിയും സംസാരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരു വർഷം കഴിഞ്ഞു കുഞ്ഞു മതി എന്നായിരുന്നു. ഇതൊക്കെ സംഭവിക്കുമ്പോൾ അങ്ങ് സംഭവിക്കുന്നതല്ലേ ഇപ്പോൾ വിശേഷമൊന്നും ആയിട്ടില്ല ഉണ്ടാകുമ്പോൾ ഉറപ്പായും നിങ്ങളുമായി ഷെയർ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. ഞങ്ങൾക്ക് പെൺകുഞ്ഞ് വേണമെന്നാണ്. ഒരുക്കി നടക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് എന്ന് അപ്സര പറയുമ്പോൾ, ഞങ്ങളുടെ വീട്ടിലെ എല്ലാ ആൺപിള്ളേരാണ് അതുകൊണ്ട് ഒരു മോൾ വേണമെന്നാണ് ആഗ്രഹം എന്ന് ആൽബിയും പറയുന്നു. അതേസമയം രണ്ടുപേർക്കും ആൺകുട്ടി ആണെങ്കിലും പെൺകുട്ടിയാണെങ്കിലും ഇഷ്ടമാണെന്നും ഇരുവരും പറയുന്നുണ്ട്.