എന്നും സമ്മതം എന്ന പരമ്പരയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് അശ്വതിയും രാഹുലും. ഇപ്പോൾ സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇവർ രണ്ടുപേരും ഒന്നിക്കുകയാണ്. കുറച്ചുനാളുകൾക്കു മുമ്പായിരുന്നു ഇവരുടെ മോതിരം മാറൽ ചടങ്ങ് നടന്നത്. അന്നുമുതൽ തന്നെ വിവാഹത്തിന് വേണ്ടിയും മറ്റുള്ള ചടങ്ങിന് വേണ്ടിയും ആരാധകർക്ക് കാത്തിരിക്കുകയായിരുന്നു. ആരാധകരുടെ ആകാംക്ഷ എല്ലാം ഇവരെ അറിയിക്കുന്നുണ്ടായിരുന്നു.
അതനുസരിച്ച് തന്നെ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈ നീട്ടി സ്വീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ മോശപ്പെട്ട കമന്റുകൾ വളരെയധികം ഉയർന്നു വരികയാണ്. ഇവർ ആദ്യമായാണ് ഇതിനു പ്രതികരിച്ച് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വരുന്ന കമന്റുകളെ കുറിച്ച് തന്നെയാണ് ഇവർ സോഷ്യൽ മീഡിയയിൽ തന്നെ ആരാധകർക്ക് മറുപടി നൽകിയിരിക്കുന്നത്.
ഇവരുടെ വാക്കുകൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. വീഡിയോസിൽ ആണ് കൂടുതലും മോശം കമന്റുകൾ വരുന്നത്. കമന്റ് ചെയ്യുമ്പോൾ അനുജത്തിയാണോ ന്യൂ സബ്സ്ക്രൈബർ ആണോ എന്നൊക്കെയാണ് കമന്റ് വരുന്നത് എന്നും സെൻസ് ആയിട്ടുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ എന്നൊക്കെയാണ് ഇവർ ചോദിച്ചു തുടങ്ങുന്നത്. “പിന്നെ വന്നത് ഞങ്ങളെ കുറിച്ചാണ്. എന്തിനാണ് ഈ ചാനലില് അശ്വതി രാഹുൽ എന്ന പേര് വന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആളുകളാണ് പലപ്രാവശ്യം ഇതൊക്കെ പറഞ്ഞതുമാണ്.
എല്ലാം അറിഞ്ഞിട്ടും ഈ പൊട്ടൻ കളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും പേര് അല്ലാതെ ഞങ്ങൾ എന്ത് പേരാണ് ഇടേണ്ടത്? എന്തിനാണ് ഞങ്ങളോട് ഇത്ര പ്രശ്നം അത് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഒരുമാതിരി കമൻസുകളാണ് കിട്ടുന്നത്. വായിക്കുമ്പോൾ തന്നെ വളരെയധികം വിഷമം വരും. നിങ്ങൾ ഈ വീട്ടിലാണോ താമസം. പെങ്ങൾ ആണോ? നിങ്ങളുടെ കല്യാണം കഴിഞ്ഞോ? എന്നൊക്കെയുള്ള കുറച്ച് കമന്റ്സ് കാണുമ്പോൾ നിങ്ങൾ ഞങ്ങളെക്കുറിച്ച് ഒന്നും അറിയാതെ കമൻറ് ചെയ്യുന്നതുപോലെ തോന്നുന്നു.
ഇതെന്താണെന്ന് മനസ്സിലാകുന്നില്ല. അവളെന്റെ ഭാര്യയാണ്. എനിക്ക് അവൾ ബഹുമാനം തരുന്നുണ്ട്. എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മൾ പോട്ടെ പോട്ടെ എന്ന് വിചാരിച്ച് പലതും വിടാറുണ്ട്. എന്നാൽ ഇപ്പോൾ ഇതെല്ലാം അതിരു കടക്കുകയാണ്. ഞങ്ങൾ കളിയിലും ചിരിയിലും രസത്തിലും ഉണ്ടാക്കുന്ന വീഡിയോസ് ആ രീതിയിൽ കാണണം. മറിച്ച് ഇങ്ങനെ അടികൂടാനാണ് അല്ലെങ്കിൽ ബഹുമാനം തരുന്നില്ല എന്നൊക്കെ പറയേണ്ട ആവശ്യമില്ല. ഇനിയിപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് എങ്കിൽ നിങ്ങൾക്ക് എന്താണ്?
ഞങ്ങളുടെ കുടുംബക്കാർക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് വരേണ്ട ആവശ്യമില്ല. ഞങ്ങൾ ഒഫീഷ്യലി വിവാഹം ചെയ്യാൻ പോകുന്നവരാണ്. നിശ്ചയം കഴിഞ്ഞവരാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോയെന്നിരിക്കും. നിങ്ങൾക്ക് എന്തിനാണ് ഈ വിഷമം എന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്കിടയിൽ ഈ ഒരു ഈഗോ ഇടാനുള്ള കമൻറ്സ് ആണ് അധികവും വരുന്നത്. ഞങ്ങൾ വെറും കാമുകി കാമുകന്മാർ അല്ല.
പരസ്പരം അടുത്തറിഞ്ഞ നല്ല സുഹൃത്തുക്കൾ കൂടിയാണ്. എല്ലാം അറിഞ്ഞിട്ടും നിങ്ങൾ പൊട്ടൻ കളിക്കുന്ന കമന്റ് അശ്വതി വയറു കുറയ്ക്കണം എന്ന് പറയുന്നത് കാണാം നിങ്ങൾ എന്തിനാണ് അവിടെയൊക്കെ നോക്കുന്നത് ഞാൻ അൺഫിറ്റ് ആണെന്ന് തോന്നിയാൽ അത് കുറയ്ക്കാനുള്ള വഴിയും ഞങ്ങൾക്കറിയാമെന്ന്” ഇവർ ആരാധകർ പറഞ്ഞ ഓരോ വിമർശനങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുന്നുണ്ട്.