കുറച്ചു ദിവസങ്ങളായി തന്നെ മലയാളികൾ വിഷമത്തിലാണ് അവരുടെ പ്രിയപ്പെട്ട താരം ഇനി ഇല്ല എന്ന് വിശ്വസിക്കാനാകാതെയാണ് മലയാളികൾ ഇപ്പോൾ വാർത്തകൾ ഒക്കെ തന്നെ കേൾക്കുന്നത്. എവിടെ നോക്കിയാലും ഇപ്പോൾ സുബിയുടെ വിശേഷങ്ങൾ മാത്രം. സുബിയുടെ പഴയകാല വീഡിയോകൾ ഒന്നും തന്നെ പങ്കുവെച്ചത് കാണാത്തവർ ഇപ്പോൾ വീണ്ടും വീണ്ടും എടുത്തു കാണുകയാണ്. ആ ചിരി ഒന്ന് കാണാൻ സുബിയുടെ സംസാരം ഒന്ന് കേൾക്കാൻ. മറ്റൊന്നിനുമല്ല അത് മാത്രം മതി എന്നുള്ള തോന്നലാണ് ഇപ്പോൾ മലയാളികൾക്കുള്ളത്. ഞങ്ങളെ കുടുകുട ചിരിപ്പിച്ച താരം ഇപ്പോൾ ഇല്ല എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് എല്ലാ ആൾക്കാരും എല്ലാ വീഡിയോസിനും താഴെ കമൻറ് ചെയ്യുന്നുണ്ട്.
ഇപ്പോൾ സുബിയുടെ പ്രതിശ്രുത വരൻ രാഹുലിനെ കുറിച്ചും പല ചോദ്യങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. രാഹുൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകർ ഏറ്റെടുക്കുന്നത്. ഒരു മകൾ എന്ന നിലയിൽ ഏറ്റവും കൂടുതൽ അറിയാനും ഇപ്പോൾ സ്വർഗ്ഗത്തിൽ തന്നെ സന്തോഷമായിരിക്കാനും ഉള്ള വാക്കുകൾ ആണിത് എന്ന് ആരാധകർ പറയുന്നു. രാഹുൽ പറഞ്ഞത്, സുബിയുടെ അമ്മയ്ക്ക് സമ്മതം ആണെങ്കിൽ അമ്മയെഞാൻ നോക്കിക്കൊള്ളാം എന്നാണ്. സുബിയും അമ്മയും അത്രമാത്രം സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. രാഹുൽ തന്നെ ഒരുപാട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
സുബിയുടെ പല പ്രേമങ്ങളും അമ്മ പൊക്കുകയും അമ്മ വേണ്ട എന്ന് പറഞ്ഞ് നിർത്തി കളഞ്ഞതും സുബി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. തനിക്കെല്ലാം അമ്മയാണ് അമ്മയുടെ സന്തോഷം കഴിഞ്ഞു മാത്രമേ തനിക്ക് എന്തുമുള്ളൂ എന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് കുറെയധികം നാളുകൾക്കു മുൻപ് അമ്മ വയസ്സായി എന്നും അമ്മയ്ക്ക് ഒരു വിവാഹം ഉടൻ വന്നാലേ അമ്മയ്ക്ക് ഒരു കൂട്ട് ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞ് അമ്മയെ വിവാഹം കഴിപ്പിച്ചത്. അതും സോഷ്യൽ മീഡിയയിൽ വാർത്തകളിൽ നിറഞ്ഞു നിന്നത് തന്നെയായിരുന്നു. അതുകൊണ്ട് അമ്മയാണ് സുബിയുടെ എല്ലാ സുബിക്ക് ആകെയുള്ളത് ഒരു സഹോദരനാണ് എബി.
എബിയും ഭാര്യ ആൻഡ്രിയയും മകളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അമ്മയെ നോക്കാനുള്ള ബുദ്ധിമുട്ട് അവർക്കുമുണ്ട്. അവർ അമ്മയെ നോക്കും എന്ന് തന്നെയാണ് മലയാളികൾ പറഞ്ഞത്. അപ്പോഴാണ് രാഹുലിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കാര്യം കൂടി പറഞ്ഞത്. എന്തായാലും ഞാൻ സുബിയെ വിവാഹം കഴിക്കുമായിരുന്നു. അങ്ങനെ വിവാഹം കഴിച്ചിരുന്നെങ്കിൽ അവളുടെ അമ്മയെ ഞാൻ നോക്കണ്ടേ. ഇതിപ്പോൾ കുറച്ച് താമസിച്ചുപോയി. എന്നിരുന്നാലും അവർക്ക് സമ്മതമാണെങ്കിൽ ഞാൻ അവളുടെ അമ്മയെ നോക്കാൻ പൂർണ്ണ സമ്മതത്തോടെ തന്നെ ഏറ്റെടുക്കുന്നു എന്നും.
അമ്മയെ എൻറെ സ്വന്തം അമ്മയെ പോലെയാണ് ഞാൻ കാണുന്നത് എന്നും, എൻറെ അമ്മയോട് ഞാൻ എന്തൊക്കെ പറയുമോ അതൊക്കെ ഞാൻ സുബിയുടെ അമ്മയോടുമായി സംസാരിക്കാറുണ്ട് എന്നും രാഹുൽ കൂട്ടിച്ചേർക്കുന്ന വാക്കുകൾ ആരാധകർക്കിടയിൽ തന്നെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഇങ്ങനെയുള്ള വാക്കുകൾ ഒരു മരുമകൻ റെ വായിൽ നിന്ന് കേൾക്കാനുള്ള ഭാഗ്യം ആ അമ്മയ്ക്ക് ഉണ്ടായല്ലോ എന്നും, മരുമകൻ ആവണമെങ്കിൽ സുബി വിവാഹം കഴിക്കണമെന്ന് ഇല്ലായിരുന്നു എന്നും, അവർ മനസ്സ് പങ്കിട്ടവരാണ് സ്നേഹം പങ്കിട്ടവരാണ് അതവർക്കറിയാം എന്നൊക്കെ നിരവധി പേരാണ് ഇവരുടെ പ്രണയത്തിനെയും ബന്ധത്തിനെയും സപ്പോർട്ട് ചെയ്തു കൊണ്ട് എത്തുന്നത്. 41ാം വയസ്സിൽ സുബിക്ക് ആദ്യമായി വിവാഹം കഴിക്കാൻ തോന്നിയ പുരുഷനാണ് രാഹുൽ.