മലയാളം സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ശ്രീനാഥ് ഭാസി. നിരവധി സിനിമകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഭാസി. എന്നാൽ അടുത്തിടെയായി വിവാദങ്ങളിലൂടെയാണ് നടൻറെ പേര് പുറത്തുവരുന്നത്. മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിനിടെ വനിത അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ നടൻ നടപടി നേരിട്ടിരുന്നു. ഇപ്പോഴിതാ സെറ്റുകളിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിയെ വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകൾ. നടൻ ഷെയിൻ നിഗമിനും വിലക്ക് ഉണ്ട്. ഇന്ന് കൊച്ചിയിൽ ചേർന്ന താരസംഘടന അമ്മ കൂടി ഉൾപ്പെട്ട യോഗത്തിൽ ആയിരുന്നു തീരുമാനം. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു.
ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. എത്ര സിനിമകൾ കമ്മിറ്റ് ചെയ്യുന്നുണ്ട് എന്ന് ആൾക്ക് ധാരണയില്ല എന്നതൊക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്. നേരത്തെയും ശ്രീനാഥ് ഭാസയ്ക്കെതിരെ ഇതേ പരാതികൾ ഉയർന്നിരുന്നു. ഇത് കൂടാതെ ടർഫ് ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയും നടനെതിരെ വന്നിരുന്നു. ഇതേക്കുറിച്ച് ഒക്കെ ശ്രീനാഥ് ഭാസി പ്രതികരിക്കുകയും ചെയ്തിരുന്നു. ചട്ടമ്പി എന്ന തൻറെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്. ഇപ്പോഴിതാ പുതിയ വാർത്തകളുടെ പശ്ചാത്തലത്തിൽ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്കെതിരെ ഭീഷണിയാണെന്നും സിനിമയില്ലെങ്കിൽ വാർക്ക പണിക്കു പോകുമെന്നും ഒക്കെയാണ് അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറയുന്നത്.
എനിക്കിപ്പോൾ പേടിയാണ് ഇന്റർവ്യൂ കൊടുക്കാൻ കാരണം ആളുകൾ അറ്റാക്ക് ചെയ്യുമോ എന്നുള്ള പേടി. അപ്പുറത്തിരിക്കുന്ന ആൾ എന്തെങ്കിലും പറയുമ്പോൾ ഞാൻ എന്തെങ്കിലും പറയും അതൊക്കെ വല്ലാണ്ട് ബാധിക്കും. അങ്ങനെയൊരു സിറ്റുവേഷനിലേക്ക് പോകാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത് എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞു തുടങ്ങിയത്. ആളുകൾക്കിരുന്ന് കമൻറ് ചെയ്യാൻ എളുപ്പമാണ് എന്നാൽ ഏത് അവസരത്തിൽ എന്ത് അവസ്ഥയിൽ ആ സംഭവം ഉണ്ടായെന്ന് അവർ നോക്കില്ല. സത്യാവസ്ഥകൾ എന്താണെന്ന് ആരും അന്വേഷിക്കില്ല. എന്നെ പരിപാടിക്ക് വിളിച്ച ഒരാളോട് സുഖമില്ല അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൾ നടക്കില്ല ഭാസി നീ വന്നോ ഇല്ലെങ്കിൽ നിനക്ക് പണിയാണെന്ന രീതിയിലാണ് പറയുന്നത്.
അത് നടക്കില്ല ഞാൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും ഞാൻ ഇനിയും സിനിമകൾ അഭിനയിക്കും എനിക്ക് പറ്റുന്ന പോലെ ചെയ്യും ഇല്ലെങ്കിൽ ഞാൻ വല്ല വാർക്ക പണിക്കും പോകും. അതേസമയം എന്നെ ഇഷ്ടപ്പെടുന്ന ആളുകളുണ്ട് ഞാൻ ഇങ്ങനെ ഞാനായിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നവർ. അടുത്ത വീട്ടിലെ പയ്യനെ പോലെ കാണുന്ന ആളുകൾ. ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് ഇഷ്ടപ്പെടുന്നവർ. അവന് നല്ലത് വരട്ടെ എന്ന് ചിന്തിക്കുന്നവർ. അതിലൊക്കെ എനിക്ക് സന്തോഷമുണ്ട്.
പക്ഷേ ഇപ്പോൾ ഇതൊക്കെ എനിക്ക് പ്ലാനിഡ് അറ്റാക്ക് പോലെ തോന്നാറുണ്ട്. ഞാൻ നേരത്തെ വരാറില്ലേ എന്നൊക്കെ അമലേട്ടനോട് ഒക്കെ ചോദിച്ചു നോക്കൂ. ഞാൻ നേരത്തെ സെറ്റിൽ എത്തുന്ന ആളല്ലെങ്കില് എനിക്ക് പടങ്ങൾ ഉണ്ടാവില്ലായിരുന്നു. ഞാൻ ഒരു പടം ചെയ്യുന്നത് നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കാൻ ഒന്നുമല്ല. ഞാൻ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവൻ അങ്ങനെയാണെന്ന രീതിയിലൊക്കെ ഓരോന്ന് പറയുമ്പോൾ വേദനിക്കുന്നുണ്ടെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്.