സിഐഡി മൂസ, ചെസ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാർത്ഥി. വ്യത്യസ്തമായ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്വഭാവനടന്മാരിൽ ഒരാൾ കൂടിയാണ് താരം. ഇക്കഴിഞ്ഞ മെയിൽ അറുപതാം വയസ്സിലാണ് താരം രണ്ടാമതും വിവാഹിതനായത്. നടൻ വിവാഹവാർത്ത പങ്കുവെച്ചതോടെ ഞൊടിയിടയിൽ വൈറലായി. സർപ്രൈസ് എന്നപോലെയാണ് താരം താൻ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രൂപാലി ബർവയും ആയിട്ടായിരുന്നു നടന്റെ പുനർവിവാഹം. പീലു വിദ്യാർത്ഥിയായിരുന്നു ആശിഷ്യന്റെ ആദ്യ. ആസാം ഭാര്യ സ്വദേശിയാണ് രണ്ടാം ഭാര്യ. 22 വർഷം ഒന്നിച്ചു ജീവിച്ചതിനുശേഷം ആണ് ആശിഷ് പീലുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്.
ഈ കളിയളവിൽ മനോഹരമായ ദാമ്പത്യമായിരുന്നു ഇരുവരുടെയും. ഞങ്ങളുടെ മകന് 22 വയസ്സായി എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഒന്നിച്ച് ഒരുപാട് കാലം ജീവിച്ചതിനുശേഷം ആണ് തങ്ങളുടെത് വ്യത്യസ്ത വഴികൾ ആണെന്ന് തിരിച്ചറിഞ്ഞത്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തങ്ങൾ ആവുന്നതെല്ലാം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ രണ്ടിലൊരാൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മനസ്സിലായി. അത് ആ വ്യക്തിയുടെ സന്തോഷം ഇല്ലാതാക്കും എല്ലാവർക്കും വേണ്ടത് സന്തോഷം ആണല്ലോ. ആ ഘട്ടത്തിലാണ് വേർപിരിയാൻ തീരുമാനിച്ചത്. ഒന്നിച്ചിരുന്നാണ് വേർപിരിയാനുള്ള തീരുമാനം എടുത്തതെന്നും ആശിഷ് ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.
രണ്ടാം വിവാഹത്തിനുശേഷം ആശിഷ് വിദ്യാർത്ഥിയും ഭാര്യ രൂപയും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. കഴിഞ്ഞദിവസം ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് ഇരുവർക്കും നേരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായത്. ഭാര്യക്കൊപ്പം ബാലിയിൽ വച്ച് എടുത്ത കപ്പിൾ ഫോട്ടോ ആശിഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇരുവരും ബാലിയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും ചിത്രങ്ങളിൽ കാണാം. നിറ ചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. പ്രണയാർദ്രമായി വരികൾ ക്യാപ്ഷൻ ആയി ഫോട്ടോയ്ക്ക് നൽകുകയും ചെയ്തിരുന്നു ഇരുവരും. ഇരുവരുടെയും ഹണിമൂൺ ആഘോഷം വൈറലായതോടെ പരിഹസിച്ചും വളരെ മോശമായ രീതിയിലുള്ളതുമായി നിരവധി കമൻറുകൾ ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
പ്രായം രണ്ടാം വിവാഹമെന്നൊക്കെ തന്നെയാണ് താര ദമ്പതികളെ കളിയാക്കാനുള്ള ആയുധമായി ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങേരുടെയൊക്കെ ഒരു യോഗം നോക്കണേ നമ്മൾക്കൊന്നും ഒരു പെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ബ്രിട്ടനിൽ ഫാഷൻ സംബന്ധമായ ബിസിനസുകാർ ചെയ്തിരുന്ന റൂപാലി ജനിച്ചതും പഠിച്ചുവളർന്നതും ഗുവാഹത്തിയിലായിരുന്നു. കപ്പിൾ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ എല്ലാം ആശിഷിനും രൂപാലിക്കും സൈബർ ആക്രമണം ലഭിക്കുന്നത് പതിവാണ്. എൻറെ ജീവിതത്തിൻറെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽ വെച്ച് വിവാഹിതരാവുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തിയെന്നാണ് രണ്ടാം വിവാഹത്തിനുശേഷം ആശിഷ് പറഞ്ഞത്.