മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായി ആണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സി കേരള സംരക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലിസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാവുകയും ചെയ്തത്. ഇപ്പോൾ ആലീസിന്റെ യൂട്യൂബ് ചാനൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉണ്ട്.
വിവാഹം കഴിഞ്ഞപ്പോഴേക്കും സബ്സ്ക്രൈബേർസ് ഒരുലക്ഷമായി. കൂടാതെ വീഡിയോകൾക്ക് മില്യൺ കണക്കിന് കാഴ്ചക്കാരെയും ലഭിക്കാൻ തുടങ്ങി. പണ്ട് പാർട്ണർഷിപ്പിൽ ആണ് യൂട്യൂബ് ചാനൽ റൺ ചെയ്യിപ്പിച്ചിരുന്നത് എന്നും എന്നാൽ ഇപ്പോൾ താനും ഭർത്താവാണ് നോക്കി നടത്തുന്നത് എന്നും ആലീസ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൻറെ യൂട്യൂബ് വരുമാനവും സോഷ്യൽ മീഡിയയിൽ വരുന്ന ഫേക്ക് ന്യൂസുകളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി. ആദ്യമായി യൂട്യൂബ് പങ്കുവെച്ചത് സേവ് ദി ഡേറ്റ് വീഡിയോ ആയിരുന്നു. ഒരു അമ്പതിനായിരം വ്യൂസ് ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിച്ചത്.
പക്ഷേ 5ലക്ഷം വ്യൂസ് കിട്ടി. പിന്നെ പതിയെ ചാനൽ വളർന്നു വന്നു. രണ്ടുലക്ഷം രൂപയായിരുന്നു ആദ്യത്തെ വരുമാനം. അന്ന് എനിക്ക് പാർട്ണർഷിപ്പ് ആയിരുന്നു പകുതി അവർക്കും പകുതി എനിക്കും ആയിട്ടാണ് എടുത്തത്. ഇപ്പോൾ ആറ് ലക്ഷം ആളുകൾ നമ്മളെ ഫോളോ ചെയ്യുന്നു എന്നൊക്കെ പറഞ്ഞാൽ അതിൽപരം സന്തോഷം ഇല്ലല്ലോ. അന്ന് അത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു. ഇപ്പോൾ പാർട്ണർഷിപ്പ് ഒന്നുമില്ല. ഞാൻ ഒറ്റയ്ക്ക് തന്നെയാണ് ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നത്. ചാനലിന് വേണ്ട കണ്ടന്റ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുമ്പോഴേക്കും നേരം വെളുക്കും. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഏറെയും.
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചാനൽ വിജയത്തിലേക്ക് എത്തിച്ചത്. ഭർത്താവ് നൽകുന്ന സപ്പോർട്ടിനെ കുറിച്ചും ആലിസ് വെളിപ്പെടുത്തുന്നുണ്ട്. എന്തിനും സപ്പോർട്ട് ആണ്. എന്നെ വീഡിയോ ചെയ്യാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നത് ഇച്ചായനാണ്. കല്യാണശേഷമാണ് ഞാൻ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് പോലും. അപ്പയും അമ്മയും ഒരുപാട് സ്ട്രിക്ട് ആയിരുന്നു. വിവാഹശേഷം എന്നോട് പുറത്തേക്ക് പോകാനും ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാനും ഒക്കെയാണ് ഭർത്താവ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് ആലീസ് പറയുന്നു. തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും വീഡിയോകളെക്കുറിച്ചും ആലീസ് സംസാരിച്ചു.
നെഗറ്റീവ് കമൻ്റ്സ് കാണുമ്പോൾ എനിക്ക് വിഷമം തോന്നാറില്ലെങ്കിലും അമ്മയെ അതെല്ലാം വേദനിപ്പിക്കാറുണ്ട്. യൂട്യൂബ് എൻറെ ഡിവോഴ്സ് കഴിഞ്ഞു പ്രസവം കഴിഞ്ഞു തുടങ്ങി നിരവധി വീഡിയോകൾ വരുമ്പോൾ അമ്മ കണ്ടിട്ട് വിളിച്ച് എന്നെയാണ് ചീത്ത പറയാറുള്ളത്. നമ്മൾ പോട്ടെ എന്ന് വിചാരിച്ചാലും അമ്മമാർക്ക് സഹിക്കില്ലല്ലോ. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാവില്ല. യൂട്യൂബിൽ നിന്നെക്കുറിച്ച് അതു പറയുന്നു ഇതു പറയുന്നു നീ ഡിവോഴ്സ് ആയി എന്ന് കേൾക്കുന്നു എന്നൊക്കെയാണ് അമ്മ പറയുക. യൂട്യൂബിൽ അത്തരം ന്യൂസുകൾ വന്നിരുന്നു.
എൻറെ ഡിവോഴ്സ് കഴിഞ്ഞുവെന്നും ഞാൻ അഞ്ചാറ് പ്രസവം കഴിഞ്ഞിരിക്കുകയാണ് എന്ന് വരെ വാർത്ത വന്നു. എല്ലാവരും എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് അമ്മ എപ്പോഴും ചോദിക്കുക. പ്രസവത്തെക്കുറിച്ച് വന്ന വീഡിയോയാണ് ഏറ്റവും കോമഡി ആയി തോന്നിയത്. ഞാൻ ഏതോ ഒരു ഫോട്ടോ ഇട്ടപ്പോൾ അതിൽ കൈ അറിയാതെ വയറ്റിൽ വെച്ചു പോയി. പിറ്റേദിവസം രാവിലെ വന്നത് ആലിസ് പ്രഗ്നൻറ് ആണെന്ന വാർത്തയാണ്. നിറവയറുമായുള്ള ഫോട്ടോ ഷെയർ ചെയ്തു എന്നൊക്കെയാണ് യൂട്യൂബിൽ കണ്ടത്. അതൊക്കെ കേട്ട് ഞാൻ കുറെ ചിരിച്ചിട്ടുണ്ട് എന്നും ആലീസ് പറയുന്നു.