തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും നിറസാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. ജന്മം കൊണ്ട് ബംഗാളിയായ ഇലിയാന കരിയറിൽ സാന്നിധ്യം അറിയിക്കുന്നത് തെന്നിന്ത്യൻ സിനിമകളിലൂടെയാണ്. പിന്നാലെ ബോളിവുഡിൽ എത്തിയ ഇനിയാന സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ്. ഇപ്പോൾ ഇലിയാന പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. താൻ അമ്മയാകാൻ പോവുകയാണെന്നാണ് ഇലിയാന അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരം ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. 2 ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ആദ്യത്തെ ചിത്രം ഒരു കുഞ്ഞു ഉടുപ്പിന്റേതാണ്. അഡ്വഞ്ചർ ആരംഭിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മമ്മ എന്നെഴുതിയ ലോക്കറ്റ് ആണുള്ളത്. ചിത്രങ്ങളോടൊപ്പം നിന്നെക്കാണാൻ കാത്തിരിക്കാൻ വയ്യ എൻറെ കുഞ്ഞെ എന്നും കുറിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രങ്ങളും താരത്തിന്റെ കുറുപ്പും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകൾ ആയി എത്തിയിരിക്കുന്നത്.
സിനിമാലോകത്തു നിന്നുള്ളവരും ആശംസകളുമായി എത്തുന്നു. അതേസമയം കൊച്ചിന്റെ അച്ഛനെ കുറിച്ചുള്ള ചർച്ചകളും സജീവമായി മാറിയിട്ടുണ്ട്. കുഞ്ഞിൻറെ അച്ഛനെക്കുറിച്ച് ഇലിയാന ഒന്നും പറഞ്ഞിട്ടില്ല. താരം വിവാഹം കഴിച്ചിട്ടില്ല ഇത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചർച്ചയാകുന്നത്. താരത്തോട് കുട്ടിയുടെ അച്ഛൻ ആരാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഇനി താരം ആരും അറിയാതെ വിവാഹം കഴിച്ചുവോ എന്നും ആരാധകർ സംശയിക്കുന്നു. പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.
അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഗോസിപ്പ് കോളങ്ങളും എല്ലാം കുട്ടിയുടെ പിതൃത്വത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി മാറിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഗൂഗിളിൽ ഇലിയാനയുടെ ഭർത്താവിനെ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഒരു കോടിയിലധികം സെർച്ച് നമ്പറുകളാണ് ഇപ്പോൾ അത് കാണിക്കുന്നത്. സ്നേഹത്തെ നടി കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യൻ ലോറൻസ് മിഷലുമായി ഇലിയാന പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാലിദ്വീപിൽ വെച്ച് കത്രീനയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ ഇലിയാനയും ഒപ്പം ഉണ്ടായിരുന്നു.
ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ സജീവമായത്. അതേസമയം പ്രണയ വാർത്തകളോട് ഇലിയാന പ്രതികരിക്കുകയും ചെയ്തിരുന്നില്ല. നേരത്തെ ഒരിക്കൽ കത്രീന ഇലിയാനയുടെയും തന്റെ സഹോദരന്റെയും പ്രണയ വാർത്തകളോട് പ്രതികരിച്ചിരുന്നു. മാലിദ്വീപിൽ നിന്നുമുള്ള ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു ഞാനും മനസ്സിൽ കണക്കുകൂട്ടി ഇവർ രണ്ടുപേരും എന്റെ മുന്നിൽ വച്ചാണ് പരിചയപ്പെടുന്നത്. ഇത് വളരെ വേഗത്തിലാണോ നീങ്ങുന്നത് എന്ന് ചിന്തിച്ചു എന്നായിരുന്നു കത്രീന പറഞ്ഞത്. അതേസമയം കത്രീനയുടെ സഹോദരനുമായി താൻ പ്രണയത്തിലാണെന്ന് ഇലിയാന ഇവിടെയും സംസാരിച്ചിട്ടില്ല.
ബ്രേക്ക് അപ്പ് കഥകൾക്ക് ശേഷം ബോയ്ഫ്രണ്ടിനെ കുറിച്ചുള്ള ചർച്ചകൾ ഇലിയാന നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ താരത്തിന്റെ ഗർഭധാരണത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തുന്നവരും കുറവല്ല. ഗർഭധാരണം ഐയുഐ ആണോ അതോ ഐവിഎഫ് ആണോ എന്നുള്ള സംശയങ്ങളും ഇപ്പോൾ ആരാധകർക്കുണ്ട്. പുരുഷ ബംഗാളിയുടെ ബീജം നേരിട്ട് സ്ത്രീ പങ്കാളിയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുന്ന ഒരു ലളിതമായ ഫെർട്ടിലിറ്റി ചികിത്സയാണ് ഐയുഐ.
സ്വാഭാവികമായും നടത്തേണ്ട അണ്ഡ ബീജസംയോജനം ശരീരത്തിന് പുറത്ത് ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഐ വി എഫ്. 2006 പുറത്തിറങ്ങിയ ദേവദാസു എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐയുഐയുടെ അരങ്ങേറ്റം. തമിഴിലും തെലുങ്കിലും എല്ലാം നിരവധി ഹിറ്റുകളുടെ ഭാഗമായ ശേഷം ഇലിയാന ബോളിവുഡിൽ എത്തുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടി നേടാൻ ഇലിയാനയ്ക്ക് സാധിച്ചു. അൻഫയർ ആൻഡ് ലൗലിയാണ് ഇല്യാനയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.