മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് സ്വാസിക. നടി എന്നതിലുപരി മികച്ച നർത്തകിയും അവതാരകയും ആണ് സ്വാസിക. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. അടുത്തിടെയായി നിരവധി സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങളും സ്വാസികയെ തേടി എത്തിയിരുന്നു.
ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തിയിരുന്നു. അതോടെ കൂടുതൽ ആരാധകരും സ്വന്തമാക്കിയിരിക്കുകയാണ് സ്വാസിക. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് സ്വാസിക അവതാരികയായി തിളങ്ങുന്നത്. എന്നാൽ അടുത്തിടെ ഇതേ ചാനലിൽ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ അമ്മയ്ക്കൊപ്പം എത്തിയിരുന്നു സ്വാസിക. ഇപ്പോഴിതാ ആ പ്രോഗ്രാമിൽ സ്വാസികയും അമ്മയും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. അവതാരിക ശ്വേതാ മേനോന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്വാസികയും അമ്മയും. എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സ്ട്രോങ്ങ് ആയി നിന്ന് നമ്മുടെ പാഷന് പിന്നാലെ പോവാൻ മറക്കരുത് എന്ന് താൻ മനസ്സിലാക്കി എന്ന് സ്വാസിക ഷോയിൽ പറഞ്ഞിരുന്നു.
തന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന ആൾ അമ്മയാണെന്നും നടി പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഷോയിൽ സംസാരം ഉണ്ടായിരുന്നു. ഈ ഷോയുടെ ഫിനാലയിൽ നമുക്ക് ഇവളെ കല്യാണം കഴിപ്പിക്കാം എന്നായിരുന്നു ശ്വേത പറഞ്ഞത്. സ്ഥിര വരുമാനമുള്ള കലയെ പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ മകൾക്ക് വരനായി വരണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് അമ്മ പറഞ്ഞത്. ഈ സെറ്റിൽവെച്ച് അത് നടക്കുകയാണെങ്കിൽ നടക്കട്ടെ എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയെക്കുറിച്ച് അമ്മയും അമ്മയെക്കുറിച്ച് സ്വാസികയും ഷോയിൽ വാചാലരായിരുന്നു. ഗർഭിണിയായപ്പോൾ മുതൽ പെൺകുഞ്ഞ് ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
അങ്ങനെ ദൈവം എനിക്കൊരു മോളെ തന്നു. നല്ലൊരു മോളാണ് എന്നാണ് അമ്മ പറഞ്ഞത്. ഞാൻ ഒരുപാട് കുരുത്തക്കേടുകൾ കാണിക്കുകയും അമ്മയായി വഴക്കിടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ദൂരെയൊക്കെ പോകുന്ന സമയത്ത് മിസ്സ് യു എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കും. കൂടെയുള്ളപ്പോൾ ഐ ലവ് യു എന്ന് ഒന്നും പറഞ്ഞിട്ടില്ല. കൂടെയുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കാറില്ല എന്നാണ് സ്വാസിക പറഞ്ഞത്. എന്നാൽ അതൊക്കെ അമ്മയെ വിഷമിപ്പിച്ചിട്ടുണ്ട് എന്ന് ചോദിച്ചപ്പോൾ ചില സമയത്ത് വഴക്ക് കൂടുമ്പോൾ സങ്കടം തോന്നാറുണ്ടായിരുന്നു എന്നാണ് അമ്മയുടെ മറുപടി.
അമ്മയോട് പറയാതെ ചില കാര്യങ്ങൾ ചെയ്തു അതിൻറെ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന് സ്വാസിക വേദിയിൽ അമ്മയോട് ചോദിച്ചിരുന്നു. അതിന് ഇല്ല എന്നായിരുന്നു അമ്മയുടെ മറുപടി. തനിക്ക് പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും ഇല്ലെന്നും മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നും സ്വാസികയുടെ അമ്മ പറയുന്നു. അതേസമയം അമ്മ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് സ്വാസിക പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ അമ്മ ആഭരണങ്ങൾ വിൽക്കുമായിരുന്നു.
അന്നൊക്കെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്ന് പറഞ്ഞാൽ ചെലവുള്ള കാര്യമാണ്. അതുകഴിഞ്ഞ് കുടുംബത്തിൽ ഒരു പരിപാടിക്ക് വന്നപ്പോൾ അമ്മയുടെ കൈയിലും കഴുത്തിലും ഒന്നുമുണ്ടായിരുന്നില്ല. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അമ്മയുടെ ആഭരണങ്ങൾ എല്ലാം വിറ്റു എന്ന് സ്വാസിക വേദനയോടെ പറഞ്ഞു. ഞാനൊരു സൂപ്പർ മോളാണോ എന്ന് ചോദിച്ചാൽ അറിയില്ല പക്ഷേ അമ്മ സൂപ്പർ ആണെന്ന് പറഞ്ഞായിരുന്നു സ്വാസിക അവസാനിപ്പിച്ചത്.