ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കൾ ആണ് സിയാ പവലും സഹദും. കഴിഞ്ഞമാസം എട്ടാം തീയതി ആയിരുന്നു ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച് 28 ദിവസങ്ങൾ പിന്നിടുമ്പോൾ കുഞ്ഞിൻറെ നൂലുകെട്ട് ചടങ്ങ് വലിയ രീതിയിൽ ആർഭാടമാക്കിയിരിക്കുകയാണ് മാതാപിതാക്കൾ സിയാ പവലും സഹദും. കുഞ്ഞിന് വെറൈറ്റി പേരാണ് ഇരുവരും നൽകിയിരിക്കുന്നത്.
ഇരുവരും ഒരുമിച്ചാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സെബിയ സഹദ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. പ്രകാശിക്കുന്നവൾ എന്ന അർത്ഥത്തോടു കൂടിയാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞു ജനിച്ചതിനു ശേഷം ഒരു ഇരട്ടിമധുരം പോലെ ജീവിതം നല്ല കളർഫുൾ ആയി മുന്നോട്ടു പോവുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം ഇരുവർക്കും ഒരു പെൺകുഞ്ഞാണ് ജനിച്ചത്.
കുഞ്ഞിന്റെ മുഖം കാണിച്ചു ഉള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ ഇവർ പങ്കുവെച്ചിരുന്നില്ല. കേന്ദ്ര സർക്കാരിൻ്റെ ഐഡന്റിറ്റി കാറിലുള്ള ട്രാൻസ് വുമണും ട്രാൻസ് മെന്നും ആണ് സിയാ പവലും സഹദും. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻറെ സ്ഥാനത്ത് സഹദിന്റെ പേരും അമ്മയുടെ സ്ഥാനത്ത് സിയയുടെ പേരും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്.
പ്രസവശേഷം ഇത്രയും നാൾ ബെഡ് റെസ്റ്റിൽ ആയിരുന്നു സഹദ്. മൂന്നുമാസത്തോളം റസ്റ്റ് എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. അത് അങ്ങനെ തന്നെ പിന്തുടരും എന്ന് സഹദ് പറയുന്നു.