രംഗം എന്ന സിനിമയിലൂടെ അഭിനയരംഗത്തിന് തുടക്കം കുറിച്ച നടനാണ് ടി പി മാധവൻ. വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചതും. പോസിറ്റീവ് ആയി മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ആകുമെന്ന് അദ്ദേഹം തെളിയിച്ചു. സ്ക്രീനിൽ സന്തുഷ്ടനായി കാണാറുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെ ആയിരുന്നില്ല അദ്ദേഹം കടന്നുപോയത്. ഗാന്ധിഭവൻ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ. യാത്രകൾ ഒരുപാട് ഇഷ്ടമാണ് ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടം. നോർത്തിന്ത്യയിൽ പോകണമെങ്കിൽ ഹിന്ദി മതി ഞാൻ ആഗ്ര യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്.
ഹിന്ദിയും തമിഴും ഇംഗ്ലീഷ് ഒക്കെ സംസാരിക്കാൻ അറിയാം എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ മതി. ഭക്ഷണകാര്യങ്ങളിൽ ഒന്നും നിർബന്ധങ്ങൾ ഒന്നുമില്ല. കേരളത്തിൽ എനിക്കങ്ങനെ ഇറങ്ങി നടക്കാനൊന്നും പറ്റില്ലായിരുന്നു. സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്നൊക്കെ കരുതിയാണ് ഹരിദ്വാരിലേക്ക് പോയത്. അവിടെ ഒരു അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നു. താമസമൊക്കെ ഫ്രീയാണ് കിടന്നുറങ്ങുന്നതിനിടയിലാണ് കട്ടിലിൽ നിന്നും താഴേക്ക് വീണത്. അങ്ങനെയാണ് നടക്കാൻ ബുദ്ധിമുട്ട് വന്നത്. ഒരു മലയാളി ഇത് അറിഞ്ഞതോടെയാണ് സഹോദരങ്ങൾ എന്നെ തേടി വന്നത്. തിരുവനന്തപുരത്തേക്ക് അവരെന്നെ അഡ്മിറ്റ് ചെയ്തു. ആറുമാസത്തെ ചികിത്സയ്ക്കുശേഷം കാൽ ശരിയായി പിന്നെയും ഞാൻ പോവാൻ ഇറങ്ങിയപ്പോഴാണ് എൻറെ ഫ്രണ്ട് ഗാന്ധിഭവനിലേക്ക് കൊണ്ടുപോയത്.
ആശ്രമ ജീവിതമാണ് അതൊരു രണ്ടാം ജന്മം പോലെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ രണ്ടുമൂന്നു ദിവസം ഞാൻ പുറത്തിറങ്ങിയതേയില്ല. മക്കൾ ഉപേക്ഷിച്ച അമ്മമാർ, ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ, കുറെ സഹോദരന്മാർ അവരെല്ലാം അവിടെ ഹാപ്പിയായി ജീവിക്കുകയാണ്. ജാതിമത വ്യത്യാസങ്ങൾ ഒന്നുമില്ലാതെ വരുന്നവരെയെല്ലാം സ്വീകരിക്കാറുണ്ട് അവിടെ. അതിൻറെ നടത്തിപ്പുകാരനെ എനിക്ക് ദൈവത്തെ പോലെയാണ് തോന്നുന്നത്. ഒരു ദിവസം ഒരു അമ്മ റോഡിൽ കിടക്കുന്നത് കണ്ട് എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അതിനുശേഷം ആണ് അദ്ദേഹം ആശ്രമം തുടങ്ങാൻ പോയത്. അമ്മേ സുഖമാണോ എന്ന് നമ്മളൊക്കെ ചോദിച്ചാൽ സന്തോഷവതികൾ ആകുന്നവരാണ് അവിടെ ഉള്ളത്. എൻറെ ജീവിതത്തിലെ പല സംഭവങ്ങളും സിനിമയായി മാറിയിട്ടുണ്ട്. എന്നെക്കാളും പണക്കാരിയായ ഒരാളെയാണ് ഞാൻ കല്യാണം കഴിച്ചത്.
പെണ്ണുകാണാൻ പോലും ഞാൻ പോയിരുന്നില്ല. പോയിരുന്നെങ്കിൽ ഒരുപക്ഷേ ഈ വിവാഹം നടക്കില്ലായിരുന്നു. തൃശ്ശൂരിലെ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോഴാണ് അവർ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചത്. എൻറെ മകൻ ഇപ്പോൾ അറിയപ്പെടുന്ന സംവിധായകനാണ്. അവനും എന്റെ വഴിയെ തന്നെ എത്തി. മകനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്നും മുൻപ് അഭിമുഖത്തിൽ ടി പി മാധവൻ പറഞ്ഞിരുന്നു.