വൻ താരനിരയെ അണിനിരത്തി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യര് കണ്ട ദുബായ്’. തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ വച്ച് ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് നടന്നു. പ്രേക്ഷക പ്രീതി നേടിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ജാഫർ ഇടുക്കി, സോഹൻ സീനു ലാൽ, സുനിൽ സുഗത, പ്രജോദ് കലാഭവൻ, ദിവ്യ എം നായർ, രശ്മി അനിൽ, തെസ്നി ഖാൻ, ഇർഷാദ്, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻതന്നെ ദുബായിൽ ആരംഭിക്കുന്നതാണ്. തൻറെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷമാണ് അയ്യര് കണ്ട ദുബായ് എന്ന ചിത്രത്തിൻറെ സംവിധാനവുമായി എം എ നിഷാദ് വരുന്നത്. തന്റെ ആദ്യ ചിത്രമായ ഒരാൾ മാത്രം എന്ന സിനിമ ഇറങ്ങിയിട്ട് 25 വർഷം പൂർത്തിയായി. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഗ്നേഷ് വിജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എ നിഷാദ് ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഈ ചിത്രം ഒരു മുഴുനീള കോമഡി എന്റർടെയ്നർ ആയിരിക്കും എന്നാണ് ലഭിക്കുന്ന സൂചന.
ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് വേളയിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ ആദരിച്ചു. ട്രെൻഡുകൾ അല്ല സിനിമയുടെ കഥ നല്ലതാണെങ്കിൽ മലയാളി പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിൽ വരുമെന്ന് സത്യൻ അന്തിക്കാട് വേദിയിൽ പറഞ്ഞു. പ്രശസ്ത സംവിധായകൻ സിബി മലയിലാണ് ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ലോഗോ സംവിധായകൻ ജോഷിയും സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂ ലിസ്റ്റ് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കറും ചേർന്ന് പുറത്തിറക്കി. ചിത്രത്തിൻറെ നിർമാതാവ് വിഘ്നേഷ് വിജയകുമാർ എല്ലാവർക്കും സ്വാഗതം പറഞ്ഞു.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യചിത്രമായ അയ്യര് കണ്ട ദുബായ് എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർത്ഥ് രാമസ്വാമി ആണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. എഡിറ്റിംഗ്- ജോർജുകുട്ടി. ശബ്ദലേഖനം നിർവഹിച്ചിരിക്കുന്നത് രാജകൃഷ്ണൻ. കലാസംവിധാനം പ്രദീപ് എം വി. ബിനു മുരളി ആണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ്-സജീർ കിച്ചു. കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ. പ്രകാശ് മധു ആണ് ചിത്രത്തിൻറെ അസോസിയേറ്റ് ഡയറക്ടർ. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്ത്, സ്റ്റിൽസ് നിതാദ് എന്നിവരാണ് ഗാനങ്ങൾ നിർവഹിച്ചിട്ടുള്ളത്. സൗണ്ട് ഡിസൈനർ രാജേഷ് പി എം. പി ആർ ഓ- എസ് ദിനേശ്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി. ഡിജിറ്റൽ പ്രമോഷൻ ആൻഡ് ഡിസൈൻ- യെല്ലോ ടൂത്ത്