നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്തു സൂപ്പർസ്റ്റാർ രജനീകാന്ത് നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’ജയിലർ’. ഒരു ചെറിയ ഇടവേളക്കുശേഷം എത്തുന്ന സൂപ്പർസ്റ്റാർ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം. ചിത്രത്തിൻറെ പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.മലയാളികളുടെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിൻറെ ഭാഗമായ വാർത്ത മുൻപ് പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു താരത്തിന്റെ ക്യാരക്ടർ പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.
ബോളിവുഡ് താരം ജാക്കി ഷ്രോഫിൻറെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.താരം ഒരു പ്രധാന വേഷത്തിൽ എത്തും എന്നല്ലാതെ വില്ലൻ വേഷത്തിലാണ് എന്നതിൽ വ്യക്തതയില്ല. മോഹൻലാൽ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ ആയിരിക്കും എത്തുക എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്.ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.
ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.ഷൂട്ട് ജയിലറുടെ ഷൂട്ടിങ്ങിനായി റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റ് ശ്രദ്ധാകേന്ദ്രം ആയി മാറിയിരുന്നു.ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാറും,രമ്യ കൃഷ്ണനും,മലയാളി താരം വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.വമ്പൻ ഹിറ്റായി മാറിയ പടയപ്പയ്ക്കുശേഷം രജനികാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് സ്റ്റണ്ട് ശിവയാണ്.
2021ൽ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിനു ശേഷം ഒരു ചെറിയ ഇടവേളക്കുശേഷം വരുന്ന രജനീകാന്ത് ചിത്രം കൂടിയാണ് ജയിലർ. തന്റെ ആയിരിക്കും ചിത്രത്തിലെ നായികയായി എത്തുക എന്നാണ് സൂചന.കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്സൺ.ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നതിൽ സംവിധായകനെ രജനീകാന്ത് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു എന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. രജനീകാന്ത് എന്ന പേരുകൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമാലോകത്ത് ട്രെൻഡ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ജയിലർ.