മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സ്കുമാരൻ. ബോളിവുഡിലും തൻ്റെ സാന്നിധ്യം അറിയിച്ച പ്രേക്ഷകശ്രദ്ധ നേടിയ പൃഥ്വിരാജിനെ പറ്റി ഇന്ത്യൻ സൂപ്പർ താരം ഐശ്വര്യ റായി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. രാവണൻ എന്ന മണിരത്നം ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച സമയത്ത് ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ റായി പൃഥ്വിരാജിനെ പറ്റി പറഞ്ഞത് ഇങ്ങനെ;
പൃഥ്വിരാജ് വളരെ അഡോറബിൾ ആയിരുന്നു. സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തിൽ ഞങ്ങൾ അവനെ നന്നായി ടീസ് ചെയ്തു. കാരണം ക്യാമറയ്ക്ക് മുന്നിൽ അവൻ കുറച്ച് റിസർവ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരമായി സിനിമയിലെ ടീം അത് കണ്ടു. പക്ഷേ പൃഥ്വിരാജ് വളരെ സ്മാർട്ട് ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ അവൻ മാറി കഥാപാത്രമായി കമ്മിറ്റ് ചെയ്തു. വളരെ കോൺഫിഡന്റ് ആയിരുന്നു പൃഥ്വിരാജ്. ഐശ്വര്യ റായിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനുശേഷം പൃഥ്വിരാജിനെ പറ്റി ബോളിവുഡ് നടി റാണി മുഖർജി പറഞ്ഞ വാക്കുകളും ആരാധകർ വൈറൽ ആക്കുകയാണ്.
അയ്യാ എന്ന് ബോളിവുഡ് ചിത്രത്തിൽ റാണി മുഖർജിക്കൊപ്പം പൃഥ്വിരാജ് അഭിനയിച്ചിരുന്നു. പൃഥ്വിരാജിനെ പറ്റി റാണി മുഖർജിയുടെ വാക്കുകൾ ഇങ്ങനെ; ഷാഹിദ് കപൂറിനെക്കാളും നല്ല ഡാൻസർ പൃഥ്വിരാജ് ആണ്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിലെ ഒരു പാട്ടിൽ നന്നായി ഡാൻസ് ചെയ്തിരുന്നു. അതേപോലെ വളരെ ടൗൺ ടു എർത്ത് ആയ വ്യക്തി കൂടിയാണ് പൃഥ്വിരാജ്. വർഷങ്ങൾക്കുശേഷം സെൽഫി എന്ന ബോളിവുഡ് ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിലേക്ക് കടക്കുകയാണ് പൃഥ്വിരാജ്.