സിനിമാരംഗത്തും അതുപോലെ തന്നെ തൻറെ അച്ഛൻറെ പാത പിന്തുടർന്ന് രാഷ്ട്രീയ രംഗത്തും ഒരുപോലെ ശോഭിക്കുന്ന താരമാണ് കെബി ഗണേഷ് കുമാർ.പത്തനാപുരത്തുകാരുടെ പ്രിയപ്പെട്ട എംഎൽഎ എന്ന നിലയിൽ അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. അതിനൊപ്പം തന്നെ തൻറെ സിനിമ പ്രൊജക്ടുകളും താരം മുൻമ്പോട്ടു കൊണ്ടു പോകുന്നുണ്ട്. ഇപ്പോഴിതാ യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് കെബി ഗണേഷ് കുമാർ.ഇസിഎച് ഡിജിറ്റലിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്.
കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി ഞാനിതിനെ കാണുന്നു എന്നാണ് കെ ബി ഗണേഷ് കുമാർ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം പ്രതികരിച്ചത്.ഭാര്യ ബിന്ദുവിനൊപ്പം ആയിരുന്നു ചടങ്ങിന് ഗണേഷ് കുമാർ എത്തിയത്.നേരത്തെ യുഎഇ റസിഡന്റ് വിസ ഉള്ള എനിക്ക് 10 വർഷത്തെ വീസ തന്നതിൽ ഉള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ കടലാസുപണികൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വിസ ലഭിച്ചത്.
പ്രണവ് മോഹന്‍ലാല്‍,മമ്മൂട്ടി,മോഹന്‍ലാല്‍, പൃഥ്വിരാജ്,ദുല്‍ഖര്‍ സല്മാന്,നൈല ഉഷ, ടൊവിനോ തോമസ്,ആശാ ശരത്,ആസിഫ് അലി, മിഥുന് രമേശ്,ലാല്‍ ജോസ്,മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്,സിദ്ദിഖ്,ഗായിക കെ എസ് ചിത്ര,സുരാജ് വെഞ്ഞാറമൂട്,നിര്‍മ്മാതാവ് ആന്റോ ജോസഫ്,മീന,ദിലീപ് എന്നിവർക്കാണ് മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വർക്കും വ്യവസായികൾക്കും യുഎഇ നൽകുന്ന ആദരമാണ് ഗോൾഡൻ വിസ.പത്തുവർഷം കൂടുമ്പോൾ ഗോൾഡൻ വിസ പുതുക്കി നൽകുകയും ചെയ്യും.
അടുത്തിടെ യുഎഇ ഗോൾഡൻ വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇത് കൂടുതൽ പേരിലേക്ക് എത്തിയത്.ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിൽ ഗണേഷ് കുമാർ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് കെ.ബി. ഗണേഷ്കുമാറിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.മലയാള ചലച്ചിത്ര രംഗത്തെ ഒരു വിധം നടന്മാർക്കും നടിമാർക്കും ഗാനരംഗത്തുള്ളവർക്കും യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ ആദരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.