ആധുനിക കാലത്ത് പലതരത്തിലുള്ള ജീവിതശൈലികളുടെയും ഭക്ഷണരീതികളുടെയും ഫലമായി മിക്കവരും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലതാണ് അമിതമായി വണ്ണം വയ്ക്കുന്നതും,ദഹന പ്രശ്നങ്ങളും പിന്നെ വയറിൽ അമിതമായ കൊഴുപ്പ് ഉണ്ടാകുന്നതും.പലരും പല തരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഇതിനായി അവലംബിക്കാറുണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ തന്നെ ലഭ്യമായ തീർത്തും പ്രകൃതിദത്തമായ ഒരു പരിഹാരമാർഗ്ഗത്തിലൂടെ ഈ പ്രശ്നങ്ങളെ നമുക്ക് മറികടക്കാം.നമ്മുടെ മിക്കവരുടെയും വീട്ടിലുള്ള രണ്ടു ഔഷധ ഗുണമുള്ള വസ്തുക്കളാണ് കറുവപ്പട്ടയും തേനും.
പല രീതിയിലുള്ള ആരോഗ്യഗുണങ്ങളുള്ള ഇവ ശരീരത്തിന് വളരെ നല്ലതാണ്.പണ്ടുകാലത്ത് എഴുതപ്പെട്ട പല ആയുർവേദ ഗ്രന്ഥങ്ങളിലും കറുവപ്പട്ടയുടെയും,തേനിൻറെയും ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ രണ്ട് ചേരുവകളും ജ്യൂസ് രൂപത്തിലോ കട്ടൻ ചായയിലോ ചേർത്ത് കഴിക്കാവുന്നതാണ്.ഇതുവഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും വയറുവേദന,ചുമ,ജലദോഷം,മൂത്രസഞ്ചിയിലെ അണുബാധ തുടങ്ങിയ ശരീരത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കാനും ആകും. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഉത്തമമാണ് ഈ ചേരുവകൾ.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സൈഡുകളും വിശപ്പിനെ കുറയ്ക്കുന്ന ഘടകങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്.കറുകപ്പട്ട ശരീരത്തിലെ മെറ്റബോളിസത്തെ സ്വാധീനിക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.കൂടാതെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുറയ്ക്കാനും കറുവപ്പട്ട വളരെ സഹായകരമായ ഔഷധമാണ്.ഈ രണ്ട് ഔഷധ ചേരുവകളും ഒന്നിച്ച് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിന്ന് പരിഹാരവും ലഭിക്കുന്നുണ്ട്.
ശരീരത്തിന് വളരെ ഗുണകരമായ ഈ പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുകയും അതിലേക്ക് കറുവപ്പട്ട പൊടിച്ച് ഇടുകയും ചെയ്യുക.തുടർന്ന് കറവപ്പെട്ട നല്ല രീതിയിൽ വെള്ളത്തിൽ ഇളക്കി ലയിപ്പിക്കുകയും പിന്നീട് ഗ്യാസ് ഓഫ് ആക്കി വെള്ളം തണുക്കാൻ വെക്കേണ്ടതുമാണ്.പിന്നീട് അതിലേക്ക് അല്പം തേനും ആവശ്യമുണ്ടെങ്കിൽ നാരങ്ങാനീരും ചേർക്കാവുന്നതാണ്.തുടർന്ന് ചെറിയ രീതിയിലുള്ള ചൂട് നിലനിർത്തിക്കൊണ്ട് ഈ പാനീയം കുടിക്കാവുന്നതാണ്.എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ആണ് ഈ പാനീയം കുടിക്കേണ്ടത്.