മലയാള സിനിമ പ്രേമികളുടെ മനസ്സിൽ എന്നെന്നും സ്ഥാനമുള്ള കലാകാരിയാണ് ശോഭന.ഇപ്പോൾ ചലച്ചിത്രരംഗത്ത് സജീവമല്ലെങ്കിലും അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഒരു മടങ്ങി വരവ് നടത്തിയിരുന്നു. നൃത്തവിദ്യാലയവും നൃത്ത പരിപാടികളുമായി സജീവമാണ് താരം.തൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ശോഭന പങ്കുവെക്കാറുണ്ട്.ഇപ്പോൾ വിദേശ പര്യടനത്തിലുള്ള ശോഭന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ ഈജിപ്തിലെ പിരമിഡുകൾ നമുക്ക് പിന്നിൽ കാണാനാകും.എന്നാൽ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം ആകുന്നത്.ചിത്രത്തിൽ തങ്ങൾക്ക് 90കളിലെ ശോഭനയെ കാണാനാകുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ചെന്നൈയിൽ കലാർപ്പണ എന്നാൽ നൃത്ത വിദ്യാലയവുമായി തിരക്കിലാണ് ശോഭന.വിദ്യാലയത്തിലെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നതും അവരോട് സംവദിക്കുന്നതുമായ വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഏറെക്കാലമായി മലയാള സിനിമാരംഗത്ത് സജീവം അല്ലായിരുന്ന ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ ജോഡി ആയിട്ടാണ് മടങ്ങിയെത്തിയത്.ചിത്രത്തിൽ നീന എന്ന കഥാപാത്രമായാണ് താരം എത്തിയത്. ദുൽഖർ സൽമാൻ,കല്യാണി പ്രിയദർശൻ,കെ പി എ സി ലളിത,ലാലു അലക്സ്,ജോണി ആൻറണി, ഉർവശി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.2020ലെ മികച്ച ഒരു ഫാമിലി ഹിറ്റായിരുന്നു ചിത്രം.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിക്കുന്നത്.ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ് ഗംഗ എന്ന കഥാപാത്രം.ചിത്രത്തിൽ നാഗവല്ലി എന്ന കഥാപാത്രമായി മാറുന്ന ഗംഗ എന്ന മാനസികരോഗമുള്ള കഥാപാത്രത്തെ ശോഭന അവിസ്മരണീയമാക്കി മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളത്തിൽ കൂടാതെ തമിഴിലും ശോഭന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.താരം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.