മഹാനടൻ മമ്മൂട്ടിയുടെ മകളും ദുൽഖറിന്റെ സഹോദരിയുമായിരുന്നിട്ടും ലൈം ലൈറ്റിൽ നിന്നും മാറി സ്വസ്ഥമായ ജീവിതം നയിക്കുകയാണ് സുറുമി. തിരശ്ശീലയിൽ നിന്നും മാറിനിൽക്കുകയാണെങ്കിലും വാപ്പയുടെയും പ്രിയപുത്രിയാണ് സുറുമി. സുറുമിയുടെ ജീവിതം അറിയേണ്ടത് തന്നെയാണ്. അച്ഛനെയും സഹോദരനെയും പോലെ സിനിമയുടെ രംഗത്തേക്ക് എത്താതെ ചിത്രരചനയാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്. ദുൽഖറും പ്രണവം സിനിമയിൽ എത്തിയെങ്കിലും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പെൺമക്കൾ സിനിമ രംഗത്തേക്ക് എത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ അധികം ആക്ടീവ് അല്ല സുറുമി എന്നതുകൊണ്ടുതന്നെ മമ്മൂക്കയുടെ പ്രിയപുത്രിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് ദുൽഖർ പങ്കുവെക്കുമ്പോഴാണ്.
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന സുറുമിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയ സഹോദരൻ ദുൽഖർ സൽമാൻ. ഇത്തയോടുള്ള മുഴുവൻ സ്നേഹവും നിറച്ചാണ് ദുൽക്കർ സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. “എൻറെ ഇത്തയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. ലളിതമായ കാര്യങ്ങളെക്കാൾ മികച്ചതായ മറ്റൊന്നുമില്ല. നമ്മൾ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. എനിക്കറിയാം വ്യത്യസ്തമായ നഗരങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന്. ഈ വർഷമെങ്കിലും ഒരുപാട് സമയം നമുക്ക് ഒരുമിച്ച് ചിലവിടാനും യാത്ര പോകാനും ഒക്കെ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ നമ്മൾ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നും ഇല്ല” എന്നാണ് ദുൽഖർ കുറിച്ചത്.
ഒപ്പം കുഞ്ഞിക്കായെക്കാൾ സ്റ്റൈൽ ആയി പ്രിയ സഹോദരൻ ഒപ്പം നിന്ന് പകർത്തിയ സുറുമിയുടെ സെൽഫിയും ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വാപ്പച്ചിയെയും അനുജനെയും പോലെ സുറുമിയും ഫിറ്റ്നസ് കിടിലം ആണെന്ന് പുതിയ ഫോട്ടോയിൽ നിന്ന് വ്യക്തമാണെന്നാണ് ആരാധകർ പിറന്നാളാശംസകൾ നേർന്നുകൊണ്ട് കുറിച്ചത്. രണ്ടു വർഷം മുമ്പാണ് സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ ആദ്യമായി ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇത്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വളരെ വിരളമായി മാത്രമാണ് സുറുമി പങ്കുവെക്കാറുള്ളത്. സഹോദരിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് അത്. സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് മറുപടി നൽകിയിരുന്നു താരം മുൻപൊരിക്കൽ.
സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നിൽ വരാൻ താല്പര്യമില്ല എന്നാണ് സുറുമി പറഞ്ഞത്. താല്പര്യമുണ്ട് പക്ഷേ ഭയമാണ് ചെറുപ്പം മുതലേ വരക്കാൻ ഇഷ്ടമാണ്. വരക്കുകയും ചെയ്യും എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരുംതന്നെ നിർബന്ധിച്ചിട്ടില്ല. എന്തുചെയ്യാനും എന്ത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നുവെന്നും സുറുമി പറഞ്ഞിട്ടുണ്ട്. സിനിമയുടെ പിന്നിൽ പ്രവർത്തിക്കാമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്കിഷ്ടമാണ് എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് സാധിക്കുമോ എന്ന് അറിയില്ല എന്നും സുറുമി പറഞ്ഞിരുന്നു. വിദേശത്തും മറ്റും പോയി വരുമ്പോൾ ചിത്രം രചനക്ക് വേണ്ട ഉപകരണങ്ങളും വർണ്ണങ്ങളും കുഞ്ഞു സുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി.
ഈ സമ്മാനങ്ങൾ സുറുമിയിലെ ചിത്രകാരിയെ വളർത്തി. സ്കൂൾതലത്തിൽ ചിത്രരചനക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചിരുന്നു. ചിത്രരചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈൻ ആർട്സിൽ ബിരുദ ബിരുദാനന്തര പഠനങ്ങൾ നടത്തിയത്. ചെന്നൈ സ്റ്റെല്ല മേരീസിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. സുറുമി വരച്ച ഏതാനും ചിത്രങ്ങൾ മുമ്പ് വില്പനയ്ക്ക് വെച്ചിരുന്നു. മമ്മൂട്ടി സുറുമി ഭർത്താവ് ഡോക്ടർ റൈഹാൻ സൈദ് എന്നിവർ ട്രസ്റ്റിമാർ ആയിട്ടുള്ള വാസ് എന്ന സന്നദ്ധ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചിത്രങ്ങൾ അന്ന് വിൽക്കാൻ വച്ചത്.