മലയാളം സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് അംബിക. തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അംബിക. ശങ്കറുമായി വന്ന വിവാഹ ഗോസിപ്പിനെ കുറിച്ച് നടി പറയുന്നുണ്ട്. തനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചിട്ടുള്ളത് തമിഴിൽ നിന്നാണെന്ന് അംബിക അഭിമുഖത്തിൽ പറയുന്നുണ്ട്. താരാരാധന എന്നതിന് പുറമേ അവർ തരുന്ന ബഹുമാനം അത് വേറെയാണ്. അവർ ഒരിക്കലും നമ്മളെ അപമാനിക്കില്ലെന്നാണ് അംബിക പറഞ്ഞത്.
അതിനുശേഷം ആണ് തന്നോട് ഒപ്പം അഭിനയിച്ച ഓരോ താരങ്ങളെക്കുറിച്ചും അംബിക സംസാരിച്ചത്. താൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനും ചെറുപ്പം മുതൽ തൻറെ ഡ്രീം ബോയ് ആയിരുന്ന നടനുമാണ് പ്രേംനസീർ എന്ന് അംബിക പറഞ്ഞു. ജയന്റെ ഒപ്പം അങ്ങാടി, മീൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തിൻറെ നായികയായി സിനിമ ചെയ്യാൻ ഇരിക്കവെയാണ് അദ്ദേഹത്തിൻറെ മരണം. നല്ലൊരു മനുഷ്യനായിരുന്നു. സോമൻ ചേട്ടനും നല്ലൊരു മനുഷ്യനായിരുന്നു. അതേസമയം സുകുമാരനോട് തനിക്ക് അൽപം പേടിയായിരുന്നു എന്നാണ് അംബിക പറയുന്നത്. പുള്ളി വളരെ സീരിയസായി ഒരാളായിരുന്നു ലൊക്കേഷനിൽ ചിരിച്ചൊന്നും കണ്ടിട്ടില്ല. അദ്ദേഹം വരുന്നു എന്നറിയുമ്പോൾ തന്നെ ഒരു പേടി കലർന്ന ബഹുമാനമാണെന്നും നടി പറഞ്ഞു.
ജോസ് പ്രകാശ് തൻറെ ഹിറ്റ് ജോഡി ആയിരുന്നു. കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ രതീഷ് ഒരു തങ്കക്കുടമാണ്. ബാലചന്ദ്രമേനോൻ ഏറ്റവും ടാലൻറഡ് ആയ സംവിധായകനാണ്. എൻറെ കുറെ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. അതിൻറെ തായ് ബഹുമാനം ഇപ്പോഴും അപ്പോഴും എപ്പോഴും ഉണ്ടെന്ന് അംബിക പറഞ്ഞു. മമ്മൂട്ടിയുടെ ഒപ്പം കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ഒരു നെഗറ്റീവ് വന്നെങ്കിലും അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. അദ്ദേഹം നല്ലൊരു മനുഷ്യനാണ് എനിക്ക് ഇഷ്ടമാണ്. മോഹൻലാലിനെ കുറിച്ച് ഒറ്റ മറുപടിയേ ഉള്ളൂ. നമ്മുടെ ലാലേട്ടൻ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ കമൽഹാസനാണ്. തമിഴ് സിനിമയിൽ വരാൻ വേണ്ടി എന്നെ ഒരുപാട് സഹായിച്ച പ്രോത്സാഹിപ്പിച്ച മനുഷ്യനാണ്.
ഒരു സുഹൃത്തായി എപ്പോഴും കൊണ്ടു നടക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് സത്യരാജ്. രജനികാന്ത് ഏറ്റവും നല്ല സുഹൃത്തും എപ്പോഴും തമാശകൾ പറയുന്ന വ്യക്തിയുമാണ്. ചിരിക്കാൻ തുടങ്ങിയാൽ ഒരു രക്ഷയുമില്ല. ശങ്കർ ഒരു നല്ല മനുഷ്യനാണെന്നും അംബിക പറഞ്ഞു. ശങ്കറുമായി തന്റെ പേരിലുണ്ടായ വിവാഹ ഗോസ്സിപ്പുകളെ കുറിച്ചും അംബിക പ്രതികരിച്ചു. അത് ആളുകൾ വെറുതെ പറഞ്ഞു ഉണ്ടാക്കിയതാണ്. വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. അത് അങ്ങനെ ഇരുന്നോട്ടെ എന്നായിരുന്നു അംബികയുടെ മറുപടി. അതേപോലെ അവാർഡുകളിൽ തനിക്ക് വിശ്വാസ കുറവുണ്ടെന്നും അംബിക അഭിമുഖത്തിൽ പറയുന്നുണ്ട്.
പല സമയങ്ങളിലും അവാർഡുകൾ കൊടുക്കേണ്ടവർക്ക് അല്ല കൊടുക്കുന്നത്. അതുകൊണ്ട് അതിനോടൊപ്പം വിശ്വാസ കുറവുണ്ട് എനിക്ക് ലഭിക്കുമെന്ന് കരുതിയ അവാർഡുകൾ പലതും കിട്ടാതെ പോയിട്ടുണ്ടെന്നാണ് അംബിക പറഞ്ഞത്. മക്കളോടൊപ്പം ചെന്നൈയിലാണ് അംബിക ഇപ്പോൾ താമസം. അടുത്ത കാലം വരെ ചില സിനിമകളിൽ അംബിക പ്രത്യക്ഷപ്പെട്ടിരുന്നു. ഷെയിൻ നിഗമ നായകനായ ഉല്ലാസമാണ് അംബിക അഭിനയിച്ച തിയറ്ററുകളിൽ എത്തിയ അവസാന മലയാളചലച്ചിത്രം.