വിവാഹ ജീവിതത്തിന്റെ നാലാം വാർഷികത്തിലൂടെ സഞ്ചരിക്കുകയാണ് നടിയും അവതാരികയുമായ പേർളി മാണിയും നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദും. ഒപ്പം ഇരുവരുടെയും രണ്ടു വയസ്സുകാരി മകൾ നിലയുമുണ്ട്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകൾ എടുത്തു നോക്കുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഉള്ളത് പേർളി ശ്രീനിഷ് ജോഡിക്കാണ്. ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലാവുകയും, പുറത്തുവന്ന് കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്ത ഇരുവരും തങ്ങളുടെ ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുത്തു കൊണ്ടിരിക്കുകയാണ്.
അടുത്തിടെയാണ് തങ്ങളുടെ യൂട്യൂബ് വീഡിയോകൾക്കും മറ്റുമായി ഇരുവരും പുതിയൊരു സ്റ്റുഡിയോ ആരംഭിച്ചത്. ഇപ്പോഴിതാ പലപ്പോഴും ആയി പ്രേക്ഷകരിൽ നിന്നും വന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. പരസ്പരം എപ്പോൾ മുതലാണ് ശ്രദ്ധിച്ചു തുടങ്ങിയതെന്നും പ്രണയത്തിൽ ആയതിനു ശേഷം നടന്ന സംഭവങ്ങളെ കുറിച്ചും പേർളിയും ശ്രീനിഷും സംസാരിച്ചു. ഗ്രൂപ്പായി സോഫയിൽ ഇരുന്ന് എല്ലാവരും ടാസ്കിന്റെ ഡീറ്റെയിൽസ് കേൾക്കുമ്പോൾ പേർളി മാത്രം താഴെയിരുന്ന് ചെരുപ്പ് വെച്ച് ഈച്ചയെ അടിച്ചു കൊല്ലുകയായിരുന്നു. അന്ന് പേർളി കൂളായിരുന്നു അത് ചെയ്യുന്നത് കണ്ടപ്പോൾ ക്യൂട്ട് ആയി തോന്നി.
എൻ്റെ വീട്ടുകാർ സമ്മതിക്കുമെന്ന് എനിക്കറിയാം കാരണം പേളിയെപ്പോലൊരു പെണ്ണിനെ ആരെങ്കിലും വേണ്ടെന്നു പറയുമോ. എന്നാണ് പ്രണയകാലം ഓർത്തെടുത്ത് ശ്രീനിഷ് പറഞ്ഞത്. പുത്തൻ വസ്ത്രങ്ങൾ ഒന്നും വീട്ടുകാർ അയക്കാതായപ്പോൾ അവർ തന്നെ ഉപേക്ഷിച്ചു എന്നാണ് കരുതിയത് എന്നാണ് പേർളി പ്രണയകാലത്തെ കുറിച്ച് പറഞ്ഞത്. ശ്രീനി വളരെ കൂൾ ആയിരുന്നു. നല്ല ക്ഷമയുള്ള വ്യക്തിയാണെന്ന് പലപ്പോഴും ആയി ശ്രീനിയെ നിരീക്ഷിച്ചപ്പോൾ മനസ്സിലായി. മറുപടികളൊക്കെ ഒറ്റവാക്കിൽ പറയുകയാണ് ചെയ്തിരുന്നത്. മാത്രമല്ല എല്ലാം വളരെ സ്ലോമോഷനിൽ ആണ് ചെയ്തിരുന്നത്.
നടപ്പ് പോലും സ്ലോമോഷനിൽ ആണ്. സമയം പോകാൻ വേണ്ടി പതുക്കെ ചെയ്തതാണെന്ന് പിന്നീട് മനസ്സിലായി. പിന്നെ ശ്രീനി വളരെ ഗുഡ് ലുക്കിങ്ങും ആണല്ലോ. തനിക്ക് ശ്രീനിയുടെ അത്രത്തോളം ക്ഷമ ഇല്ലെന്നും പേർളി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീനിയുടെ ക്ഷമയും എനിക്ക് വളരെ ഇഷ്ടമായി. ആ 100 ദിവസം പുറത്തുനിന്ന് വസ്ത്രം വരാത്ത ഒരേയൊരു മത്സരാർത്ഥി ഞാൻ മാത്രമാണ്. എല്ലാവരുടെയും വീട്ടിൽ നിന്നും അവർക്കുള്ള വസ്ത്രം വരും, പക്ഷേ എനിക്കു മാത്രം വന്നില്ല. ഓണത്തിന് എനിക്ക് ഗിഫ്റ്റ് വന്നില്ല. ആർക്കും വേണ്ടാത്ത ചിപ്സാണ് വന്നത്.
അതോടെ ഞാൻ ഉറപ്പിച്ചു എൻറെ വീട്ടുകാർ എന്നെ ഉപേക്ഷിച്ചു എന്ന്. പിന്നെ ഞാൻ കരുതി ശ്രീനിയെ എൻറെ വീട്ടുകാർക്ക് ഇഷ്ടപ്പെടാതിരിയ്ക്കേണ്ട ആവശ്യമില്ലല്ലോ എന്ന്. പുറത്തിറങ്ങിയ ഉടനെ എപ്പോഴാണ് വിവാഹം എന്നാണ് മമ്മി ആദ്യം ശ്രീനിയോട് ചോദിച്ചത് എന്ന് പേർളി പറഞ്ഞു. പേർളിയെ കിട്ടിയപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. പേർളി എണീക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ ഹാപ്പിയാണ്.
നില ജനിക്കും മുമ്പ് എന്നെയും വിളിച്ച് നൈറ്റ് ഡ്രൈവിന് പോകുമായിരുന്നു. പാതിരാത്രി ഒക്കെ ശ്രീനി ഭക്ഷണം കഴിക്കാൻ തുടങ്ങിയത് തന്റെ കൂടെ കൂടിയതിന് ശേഷമാണെന്നും പേർളി പറയുന്നു. ഇരുവരുടെയും ഇപ്പോഴും നീണ്ടുനിൽക്കുന്ന പ്രണയം കണ്ടു തമിഴിലെ സൂപ്പർ ജോഡികളായ സൂര്യയെയും ജ്യോതികയെയും ആണ് ആരാധകർ ഉപമിച്ചത്.