ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചലിൻ. എം അടിക്കുമെന്ന ഒറ്റ ഡയലോഗിലൂടെയാണ് എയ്ഞ്ചലിൻ വാർത്തകളിൽ നിറയുന്നത്. വിവാദ താരമായി ബിഗ്ബോസിൽ എത്തിയ എയ്ഞ്ചലിൻ ആദ്യത്തെ ദിവസങ്ങളിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. നിഷ്കളങ്കത കൊണ്ടാണ് എയ്ഞ്ചലിൻ ആരാധകരെ നേടിയെടുത്തത്. ബിഗ് ബോസ് വീട്ടിലും ഒരുപാട് അടികളുടെ ഭാഗമായിട്ടുണ്ട്. അതേസമയം നന്നേ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് വെല്ലുവിളികളിലൂടെ എയ്ഞ്ചലിനു കടന്നു പോകേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
“ഞാനും എൻറെ കാമുകനും ലിവിങ് ടുഗെതർ ആണെന്ന് പറഞ്ഞു. അതുമാത്രം എടുത്തിട്ട് ഒരാൾ യൂട്യൂബ് വീഡിയോയ്ക്ക് ക്യാപ്ഷൻ കൊടുത്തത് ചേച്ചി കളിച്ചിട്ടുണ്ടെന്നായിരുന്നു. അവനത് ആൾക്കാർ ആകാംക്ഷയിൽ നോക്കുമല്ലോ എന്ന് കരുതി ചെയ്തതാണ്. വ്യൂസ് കിട്ടുമെന്ന് കരുതി ചെയ്തതാണ്. പക്ഷേ അത് ഓവറാണെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരു ക്യാപ്ഷൻ്റെ ആവശ്യമുണ്ടായിരുന്നില്ല” എന്ന് എയ്ഞ്ചലിൻ പറയുന്നു. ഡിപ്രഷനെ കുറിച്ച് സംസാരിച്ചപ്പോഴും നെഗറ്റീവ് കമൻറുകൾ ഉണ്ടായിരുന്നു എന്നാണ് എയ്ഞ്ചലിൻ പറയുന്നത്. ഇങ്ങനെയുള്ള കുട്ടിയെ സിനിമയിൽ എടുക്കുമ്പോൾ സൂക്ഷിക്കണം എന്നൊക്കെ വരും അതൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം വരും.
അപ്പോൾ പിന്നെ അതൊന്നും നോക്കാതെ ആകും ഇവർക്ക് എന്താണ് ഇപ്പോഴും മനസ്സിലാകാത്തത് എന്ന് ചിന്തിക്കും. ഇപ്പോൾ ഞാൻ യൂട്യൂബ് നോക്കുമ്പോൾ വ്യൂസ് നോക്കും പക്ഷേ കമന്റ് സെക്ഷൻ നോക്കുകയില്ല എന്നാണ് എയ്ഞ്ചലിൻ പറയുന്നത്. കമന്റുകളിൽ നെഗറ്റീവ് പോസിറ്റീവും ഉണ്ടെന്നറിയാം പക്ഷേ നെഗറ്റീവ് ആണ് കൂടുതൽ സെക്ഷൻ തുറക്കാറില്ല. എനിക്ക് മൂഡ് സ്വിച്ച് ആകും. കുറച്ചു കഴിയുമ്പോൾ എന്തിനാണ് അങ്ങനെ ഇട്ടതെന്ന് ചിന്ത വരും. നെഗറ്റീവ് മാറ്റിനിർത്തുകയാണ് ചെയ്യുന്നതെന്നും എയ്ഞ്ചലിൻ പറയുന്നു. തനിക്ക് പൂർണ്ണമായും ബൈപോളാർ ഇല്ലെന്നും പക്ഷേ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും എയ്ഞ്ചലിൻ പറയുന്നു.
അതേസമയം താൻ ജീവിതത്തിൽ നേരിട്ടതിൽ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല എന്നും പുല്ലാണെന്നും മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഞാൻ കടന്നു പോകുന്നതിന്റെ ഒരു ശതമാനം പോലുമില്ല ഇതൊന്നും. എനിക്ക് ഇതൊന്നും ഒന്നുമില്ല എന്നാണ് താരം ആവർത്തിക്കുന്നത്. ലിവിങ് റിലേഷനിൽ ആണ് എന്ന കാര്യം പരസ്യമായി പറയുമ്പോൾ ഒരു 19 കാരി എന്ന നിലയിൽ ഭാവിയെക്കുറിച്ച് ഭയമില്ലേ എന്ന ചോദ്യത്തിനും മറുപടി പറയുന്നുണ്ട്. അതിമുഖങ്ങളിൽ ഇത്തരം കാര്യങ്ങൾ തുറന്നു പറയേണ്ടെന്ന് അമ്മ പറയും എന്നും പക്ഷേ തനിക്ക് എങ്ങനെ തോന്നിയിട്ടില്ല എന്നും എയ്ഞ്ചലിൻ വ്യക്തമാക്കി. ലിവിങ് ടുഗതർ മോശമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല.
കല്യാണം കഴിഞ്ഞു ഇതുതന്നെയാണ് നടക്കുന്നത്. കല്യാണം എന്ന ഔദ്യോഗിക ചടങ്ങിയില്ലാത്ത സംഭവമായി എനിക്ക് തോന്നുന്നുള്ളൂ. ബോയ്ഫ്രണ്ട് വീട്ടുകാരോട് പറഞ്ഞിട്ടില്ലെന്നും പറയുന്നു. അതേസമയം ഈയാഴ്ച ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും പുറത്താവുന്നത് റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. താരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് മോഹൻലാൽ എവിക്ഷനെ കുറിച്ച് സംസാരിക്കാതെ ലൈവ് കട്ട് ചെയ്ത് പോവുകയായിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ചയിലെ നോമിനേഷൻ പട്ടിക തന്നെ ഈയാഴ്ചയും തുടരുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.