മലയാളി പ്രേക്ഷകർ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. ലാലേട്ടൻ സിനിമകളിലൊക്കെ ഗാനങ്ങളിൽ ശ്രീകുമാറിൻ്റെ ശബ്ദം വന്നില്ല എങ്കിൽ ഒരു പൂർണ്ണത വരില്ല എന്ന് മലയാളികൾ തന്നെ പറയാറുണ്ട്. അതെപ്പോഴും അവർ തുറന്ന് പ്രകടിപ്പിക്കുന്ന ഒന്നുതന്നെയാണ്. എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ വൈറൽ ആയതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ വിശേഷങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്നെ വൈറലായി മാറാറുണ്ട്. മലയാളം സംഗീത പ്രേമികളുടെ എക്കാലത്തെടും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. പാട്ടിലൂടെ മാത്രമല്ല ശ്രീകുമാർ ഇപ്പോഴും ജനങ്ങളുടെ ഇടയിൽ എത്തുന്നു. റിയലി ഷോയിൽ ജഡ്ജ് ആയും ആങ്കർ ആയും മലയാളികളുടെ വീട്ടിൽ എംജി ശ്രീകുമാർ എന്നും എത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ എന്നും എംജി ശ്രീകുമാറിന്റെ മുഖം കാണുന്നുണ്ട്. ഇപ്പോൾ ചിരിച്ചുകൊണ്ട് മാത്രമാണ് എംജി ശ്രീകുമാറെ കാണാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു അമ്മയുടെ പാട്ട് വന്നപ്പോൾ അമ്മയെ കുറിച്ച് ഓർത്ത് കരയുന്ന എംജി ശ്രീകുമാറിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഹൃദയത്തിൽ തൊടുന്ന ഈ വേദനാജനകമായ പോസ്റ്റ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. തുടക്കകാലത്ത് പരിഹാസങ്ങളും കളിയാക്കലും എല്ലാം അനുഭവിച്ചായിരുന്നു എം ജി ശ്രീകുമാർ കരിയർ ആരംഭിച്ചത്. അന്ന് കൂട്ടായി ഉണ്ടായിരുന്നതും എല്ലാത്തിനും പിന്തുണച്ചതും അമ്മ മാത്രമാണെന്ന് എം ശ്രീകുമാർ ഓർത്തു പറയുന്നു.
അമ്മയായിരുന്നു മരിക്കുംവരെയും ശ്രീകുമാറിന് എല്ലാം എന്ന് താരം ഓർത്തെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ ഓർമ്മദിനങ്ങളിൽ കുറുപ്പും അപൂർവ ചിത്രങ്ങളും പങ്കുവെച്ച് എം ജി ശ്രീകുമാർ എത്താറുണ്ട്. കമലാക്ഷിയമ്മ എന്നാണ് എംജി ശ്രീകുമാറിന്റെ അമ്മയുടെ പേര്. അടുത്തിടെ അമ്മയുടെ ഓർമ്മ ദിനം വന്നപ്പോൾ അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എംജി ശ്രീകുമാർ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ;
എനിക്ക് നൽകിയ ലാളനയും മാറോട് ചേർത്ത് നൽകിയ ഉമ്മകളും ഇന്നുമായാത്ത ഓർമ്മകളാണ് എന്നായിരുന്നു വാക്കുകൾ. അമ്മയുള്ള സ്നേഹം എത്രമാത്രമാണെന്ന് എംജി ശ്രീകുമാർ തുറന്നുപറയുകയും ചെയ്യുകയാണ്. അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കൽ എംജി ശ്രീകുമാർ ജഡ്ജ് ആയി എത്തിയ റിയാലിറ്റി ഷോയിൽ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ആകുന്നതും എംജി ശ്രീകുമാറിന്റെ വാക്കുകൾ തന്നെയാണ്. അമ്മയെക്കുറിച്ച് അദ്ദേഹം വികാരഭരിതനായി പറഞ്ഞ വാക്കുകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആരാധകരെ എല്ലാവരെയും സങ്കടപ്പെടുത്തിയ ഒന്നുതന്നെയായിരുന്നു ഇത്.
അത്രയേറെ കാര്യങ്ങൾ അമ്മയെ കുറിച്ച് പറയാനുണ്ട്. ഈ ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി. ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നതും മരിക്കുന്നതുവരെ അമ്മയെ എനിക്ക് നന്നായി നോക്കാൻ പറ്റി എന്നതാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. ലിവിങ് ടുഗെദർ ജീവിതം അവസാനിപ്പിച്ച് വിവാഹിതരാകാൻ താനും ലേഖയും തീരുമാനിച്ചപ്പോൾ സംഭവം ആദ്യം പറഞ്ഞത് അമ്മയോട് ആണെന്ന് എം ജി ശ്രീകുമാർ പറഞ്ഞു. 14 വർഷത്തോളം ലിവിങ് ടുഗതർ ആയി കഴിഞ്ഞതിനുശേഷം ആണ് വിവാഹം കഴിച്ചത്.