റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.തന്റെ കരിയറിനെ കുറിച്ചും കുടുംബ ജീവിതത്തിലെ വാർത്തകളും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ആദ്യം വിവാഹബന്ധം വേർപിരിഞ്ഞ അമൃത അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ വിവാഹം ചെയ്തിരുന്നു.അമൃതയും ഗോപി സുന്ദറും ഇടയ്ക്കിടെ ഇരുവരുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ഗോപി സുന്ദർ അമൃതയ്ക്കൊപ്പം പോസ്റ്റ് ചെയ്ത തങ്ങളുടെ പ്രണയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘വിട്ടുപോയ പക്ഷികൾ,സന്തോഷമുള്ള പക്ഷികൾ’ എന്ന ക്യാപ്ഷനോട് ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും മകളും ഒന്നിച്ച് കടലിൽ യാത്ര നടത്തുന്നതിന്റെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു.ഈ പോസ്റ്റുകൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.അച്ഛന് പ്രാണ വേദന അമ്മയ്ക്ക് വീണ വായന വിമർശന കമന്റുകളുമായി നിരവധി ആളുകളും എത്തുന്നുണ്ട്.അമൃതയുടെ ആദ്യ ഭർത്താവും നടനുമായ ബാല കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഈ സമയത്ത് ഇങ്ങനെയാണോ ചെയ്യേണ്ടത് എന്ന രീതിയിലുള്ള കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്.
‘ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’. എന്ന കുറിയാണ് അമൃത 2002ൽ ഗോപി സുന്ദറിനോടുള്ള പ്രണയം വെളിപ്പെടുത്തിയത്.മകൾ പാപ്പുവിനെ ബാല അഡ്മിറ്റ് ആയതിനെ തൊട്ടടുത്ത ദിവസം അമൃത ആശുപത്രിയിൽ എത്തി കാണിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.അമൃത ബാലയുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും അതോടൊപ്പം അവിടെ വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് തീർത്തിട്ടാണ് മടങ്ങിയത്.എന്നാൽ ഇപ്പോഴും വിമർശകരും അവരുടെ പിന്നാലെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള വിമർശനങ്ങളാണ് അമൃത നേരിടുന്നത്.
അച്ഛൻ ആശുപത്രിയിൽ ഇത്രയും അത്യാസന നിലയിൽ കിടക്കുമ്പോൾ മകളെയും കൊണ്ട് എങ്ങനെയാണ് കറങ്ങാൻ പോകാൻ അമ്മയ്ക്ക് തോന്നിയത് എന്നും പലരും ചോദിക്കുന്നുണ്ട്. അടുത്തിടെ സ്വന്തം ചേച്ചിക്ക് എതിരെ ഉയർന്നുവരുന്ന മോശം പരാമർശങ്ങളെ കുറിച്ച് പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.മകള്‍ പാപ്പു കാണ്കേ അമൃത ബാലയോട് കയര്‍ത്തു എന്ന രീതിയിലുള്ള വാർത്ത പബ്ലിഷ് ചെയ്ത ഒരു ഓൺലൈൻ ചാനലിനെതിരെയാണ് അഭിരാമിയുടെ പോസ്റ്റ്.ബാലയുമായുള്ള ഡിവോഴ്സിന് ശേഷം അമൃത അദ്ദേഹത്തെ പറ്റി ഒന്നും മോശമായി പറഞ്ഞിട്ടില്ല.പക്ഷേ തിരിച്ച് അമൃതക്കെതിരെ പല മോശമായ വാർത്തകളും വരുന്നുണ്ടെന്നും അഭിരാമി പറയുന്നു.