നമുക്കെല്ലാവർക്കും വളരെയധികം ആയ ഒരു ബ്ലോഗർ ആണ് കാർത്തിക് സൂര്യ. അദ്ദേഹത്തിൻറെ സംസാര ശൈലിയും ആരാധകരെ ട്രീറ്റ് ചെയ്യുന്ന രീതിയുമൊക്കെയാണ് ആദ്യമൊക്കെ വൈറലായി മാറിയത്. വീട്ടിലേക്ക് ഓർഡർ ഡെലിവറി ചെയ്യാൻ വരുന്ന പയ്യന്മാർക്കും ഒക്കെ നിറയെ പൈസ നൽകി യൂട്യൂബിലൂടെ വൈറൽ ആയ വ്യക്തി എന്നാ നിലയിലാണ് കാർത്തിക് സൂര്യ ആദ്യം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നെ അദ്ദേഹത്തിൻറെ എനർജറ്റിക് ആയ ഇൻട്രോയും ഔട്ട്ഡ്രോയും സംസാരശൈലിയും ഒക്കെ പ്രശസ്തമായി. പിന്നീട് അദ്ദേഹം മിനിസ്ക്രീനിലേക്ക് എത്തി.
ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ അവതാരകനായി വന്നു. അതിലൂടെ ആരാധകർ കൂടുതലും കാർത്തിക സൂര്യ പങ്കുവെക്കുന്ന ഓരോ വിശേഷവും ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാലെ കാർത്തിക് പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം ആയിരുന്നു വൈറൽ ആകാൻ തുടങ്ങിയിരുന്നത്. അതുപോലെ കാർത്തിക് പറഞ്ഞിരുന്ന ഒരു കാര്യമാണ് കാർത്തിക്കിന്റെ പ്രണയം സഫലീകരിക്കാൻ പോവുകയാണെന്നും വിവാഹം ഉടൻ തന്നെ ഉണ്ടായിരിക്കുമെന്നും. എന്നാൽ ഇന്നലെ ആയിരുന്നു കാർത്തിക്കിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
പക്ഷേ ആ വിവാഹം നടന്നില്ല എന്നുള്ള കാര്യം ഇപ്പോൾ ഒരു വീഡിയോയിൽ എത്തി കാർത്തിക് തുറന്നു പറഞ്ഞിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയം വീട്ടിലേക്ക് പറഞ്ഞ്, വീട്ടിൽ എല്ലാവരും സംസാരിച്ച് അതൊരു വിവാഹത്തിലേക്ക് എത്തിയപ്പോൾ ആയിരുന്നു ആ വിവാഹം മുടങ്ങിയത്. കാർത്തിക്കിന്റെ കല്യാണം മുടങ്ങിയിരിക്കുകയാണെന്ന് കാർത്തിക്ക് വീഡിയോയിൽ എത്തി പറയുകയാണ്. കാർത്തിക്ക് കണ്ണീർ പൊഴിക്കുന്ന കാഴ്ച കണ്ട് ആർക്കും പിടിച്ചുനിൽക്കാനായില്ല. പേർലി മാണി ഉൾപ്പെടെയുള്ള ഇദ്ദേഹത്തിൻറെ എല്ലാ ആരാധകരും വ്യൂവേഴ്സും കമന്റ്മായി എത്തിക്കഴിഞ്ഞു. ഇന്ന് മെയ് 7 ആയിരുന്നു എൻറെ കല്യാണം നടക്കേണ്ടിയിരുന്നത്. എന്നാൽ അത് മുടങ്ങി എന്ന് പറഞ്ഞ് ഇന്നലെ പങ്കുവെച്ചിരുന്ന വീഡിയോ ആണ് വൈറലായി മാറിയത്.
കല്യാണമായി ബന്ധപ്പെട്ട പോസ്റ്റുകൾ എല്ലാം ഞാൻ ഡിലീറ്റ് ചെയ്തതിലൂടെ തന്നെ പ്രേക്ഷകർക്കും മനസ്സിലായിട്ടുണ്ടാകും. അതെ എന്റെ കല്യാണം മുടങ്ങി. ജനുവരി അവസാനത്തോടെ തന്നെ എല്ലാം പോയി. ഇത്രയും നാളും ഞാൻ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാൽ ഞാൻ ഒട്ടും ഓക്കെ അല്ലായിരുന്നു. ഞാൻ ഒട്ടും സംസാരിക്കാനുള്ള രീതിയിൽ അല്ലായിരുന്നു. പിന്നാലെ കാർത്തിക് പൊട്ടിക്കരയുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം പറഞ്ഞത് ഇതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഒന്നും പറയാതിരുന്നത്. എനിക്ക് പിടിച്ചുനിൽക്കാൻ ആകുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. ഇങ്ങനെ പറയുന്ന വാക്കുകൾ ആരാധകരെ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നു. യൂട്യൂബ് വീഡിയോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കാർത്തിക് സൂര്യ.