2018 ൽ കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആൻറണി സംവിധാനം ചെയ്ത ചിത്രമാണ് 2018 എവെരി വൺ ഈസ് ദ ഹീറോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻറെ ടീസർ ലോഞ്ച് നടന്നത്. മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും, ടോവിനോയും അടക്കമുള്ള താരങ്ങൾ എത്തിയ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചെറുപ്പക്കാരെക്കാൾ ചുള്ളനായി മമ്മൂട്ടിയെത്തിയ ചടങ്ങിൽ അദ്ദേഹത്തിൻറെ തകർപ്പൻ കോമഡി നമ്പറുകളാണ് വൈറലായി മാറിയത്.
വേദിയിൽ എത്തി മൈക്ക് എടുത്തപ്പോൾ മുതൽ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ സൈലൻറ് ആയി നിന്ന ആരാധകരോട് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുക എന്നാണ് മമ്മൂട്ടി ആദ്യം പറഞ്ഞത്. അടുത്ത നറുക്ക് ടോവിനോയ്ക്ക് ആയിരുന്നു മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രം ചെയ്യണമെന്ന് ടോവിനോ ഒരാഗ്രഹം നേരത്തെ പറഞ്ഞിരുന്നു എന്ന് അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ അതിനവൻ സമ്മതിക്കേണ്ടേ എന്നായിരുന്നു മമ്മൂട്ടിയുടെ കമൻറ്.
തൊട്ടരികിൽ നിന്ന് ടോവിനോ ഇതേസമയം ഞെട്ടിത്തരിക്കുന്നത് ഒരു ഫോട്ടോ എടുക്കുവാൻ എത്ര നാളായി പുറകെ നടക്കുകയാണ് എന്നറിയാമോ എന്നുമാണ് ടോവിനോ മറുപടി നൽകിയത്. അടുത്ത നറുക്ക് വീണത് ചാക്കോച്ചന് ആയിരുന്നു. വേദിയിൽ വച്ച് അവതാരകൻ കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ഇപ്പോഴേ അദ്ദേഹത്തെ കിട്ടുകയുള്ളൂ വേഗം ചോദിച്ചോളൂ എന്ന് അവതാരകൻ കുഞ്ചാക്കോ ബോബനോട് പറഞ്ഞു.
അതിന് മറുപടി പറഞ്ഞത് മമ്മൂട്ടി ആയിരുന്നു കുഞ്ചാക്കോ ബോബൻ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അതൊന്നും ഇവിടെ പറയാൻ പറ്റില്ല എന്നുമാണ് മമ്മൂട്ടി അദ്ദേഹത്തെ നോക്കി പറഞ്ഞത്. കുഞ്ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട് അതൊന്നും ഇവിടെ പറയാൻ കൊള്ളൂല ഓരോരുത്തരും ചോദിച്ചു ചോദിച്ച് എന്റെ കൈയിലെ കാശ് തീർന്നു. ഞാൻ പോകുകയാണ് ഇനിയും ചോദിച്ചു എന്നെ നിർത്തണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞത്. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 2018.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, ജൂഡ് ആന്റണി, നരേൻ, സുധീഷ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ ബാലമുരളി, ശിവദ, വിനീത കോശി, തൻവി റാം എന്നിവരെല്ലാം ചിത്രത്തിൽ ഉണ്ട്.