ഒരുകാലത്ത് സൗത്ത് ഇന്ത്യയിൽ കൂടുതലായും കേരളത്തിൽ ഒട്ടനവധി ആരാധകർ ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ഷക്കീല ചിത്രങ്ങൾ അക്കാലത്ത് ലക്ഷങ്ങൾ ആണ് കളക്ഷനായി നേടിയിരുന്നത്. അന്ന് ഷക്കീല പടങ്ങൾ മാത്രം കളിച്ചിരുന്ന തിയറ്ററുകൾ പോലും ഉണ്ടായിരുന്നു. ഇപ്പൊൾ ഷക്കീല അത്തരം സിനിമകളിൽ അഭിനയിക്കാറില്ല. അടുത്തിടെ കേരളത്തിൽ നല്ല സമയം സിനിമയുടെ പ്രമോഷന് വേണ്ടി ഷക്കീല എത്തിയപ്പോൾ മാളിൽ വെച്ച് ഷക്കീലയെ അപമാനിച്ചുവിട്ട സംഭവം കേരളക്കരയ്ക്ക് തന്നെ നാണക്കേടായിരുന്നു. സണ്ണി ലിയോണിനെ ഇരുകൈയും നീട്ടി സ്വീകരിച്ച കേരളക്കര എന്തുകൊണ്ട് ഷക്കീലയെ തഴഞ്ഞു എന്ന ചോദ്യത്തിന് പലർക്കും മറുപടിയുണ്ടായിരുന്നില്ല.
മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഷക്കീല നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. മമ്മൂട്ടി മോഹൻലാലും തന്റെ സിനിമകൾ വരാതിരിക്കാൻ ശ്രമം നടത്തിയിരുന്നു എന്നും കൂടുതലായി ഇൻഫ്ലുവൻസ് നടത്തിയത് മമ്മൂട്ടിയാണെന്നും ആണ് ഷക്കീല പറയുന്നത്. ഷക്കീലമ്മ എന്ന വിളിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഉത്തരവാദിത്തങ്ങൾ കൂടി എന്നൊരു തോന്നൽ വരും. അതുകൊണ്ടുതന്നെ റസ്പോൺസിബിൾ ആയി പെരുമാറാൻ തോന്നും. 2001ലാണ് ഇനിമുതൽ സോഫ്റ്റ് പോണിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപനം ഞാൻ നടത്തിയത്. കേരളത്തിൽ എന്റെ എല്ലാ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്തു പ്രദർശിപ്പിച്ചിരുന്നു.
സെൻസറിങ് പൂർത്തിയായി വന്ന ശേഷമാണ് എൻറെ സീനുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്തു കേറ്റുന്നത്. അതെനിക്ക് മനസ്സിലായപ്പോൾ എന്നെ വളരെ മോശമായി കാണിക്കുന്നതായി ഫീൽ ചെയ്തു. ഇത്രത്തോളം ചീറ്റ് ചെയ്തല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമയെടുത്തവരുടെ പടങ്ങൾ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. സെൻസറിങ് കിട്ടിയില്ല. അതുകൊണ്ടുതന്നെ ഞാൻ പ്രസ് മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു. പടങ്ങളുടെ അഡ്വാൻസ് തിരികെ കൊടുത്തു. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ സിനിമകൾക്ക് എൻറെ സിനിമകൾ കോമ്പറ്റീഷൻ ആയി വരുന്നു എന്ന് പറഞ്ഞു ബാൻ ചെയ്യണമെന്നുള്ള തലത്തിലേക്ക് സംഭവങ്ങൾ നടന്നു എന്നത് ശരിയാണ്.
പക്ഷേ ബാൻ ചെയ്യണമെന്ന് പറഞ്ഞില്ല അവർ. ഞാനൊരു മോഹൻലാൽ ഫാനാണ്. മമ്മുക്ക ആണ് കൂടുതലായി ഇതിനെ ഇൻഫ്ലുവൻസ് നടത്തിയത് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തോട് എനിക്ക് ദേഷ്യം ഇല്ല. മാത്രമല്ല ഒരുകാലത്ത് തിയേറ്ററുകൾ എല്ലാം പൂട്ടാൻ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ചുയർത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. അവർ എൻറെ സിനിമകൾക്കെതിരെ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർ നാലുകോടി മുടക്കിയെടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ചു ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ലോപ്പ് ആവുകയാണ്.
എന്തായാലും പ്രശ്നങ്ങൾ വരും ഞാൻ അത്തരം സിനിമകൾ ചെയ്തത് എനിക്ക് റിഗ്രേറ്റ് ഇല്ല. ഷക്കീല തന്നെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോൾ ടെലിവിഷൻ ഷോകളിലും അവതാരികയുമെല്ലാമായി ഷക്കീല സജീവമാണ്. അടുത്തിടെ മലയാളത്തിലെ ടെലിവിഷൻ സീരിയൽ ആയ ഫ്ലവേഴ്സ് ടിവിയിൽ ചെയ്യുന്ന സംപ്രേഷണം സു സു സുരഭിയും സുഹാസിനിയും എന്ന കോമിക് പരമ്പരയിൽ ഷക്കീല അതിഥിയായി വന്നിരുന്നു. കാറിൽ രാജകീയമായി വന്നിറങ്ങുന്ന ഷക്കീലയുടെ പ്രമോ വീഡിയോ വൈറലായിരുന്നു. ഇനി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അടിക്കടി ഷക്കില പറയാറുണ്ട്.