മലയാള സിനിമയ്ക്ക് ഒപ്പം വർഷങ്ങളായി മലയാളികളിൽ ഒരാളായി നടന്നു നീങ്ങുന്ന മഹാനടനാണ് മമ്മൂട്ടി.എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.അടുത്തകാലത്തായി മമ്മൂട്ടി കമ്പനി എന്ന പേരിൽ അദ്ദേഹം ഒരു നിർമ്മാണ കമ്പനി ആരംഭിക്കുകയും ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനിയുടെ പുറത്തിറങ്ങി മികച്ച വിജയം നേടിയ ചിത്രങ്ങൾ.കാതല്‍,കണ്ണൂര്‍ സ്ക്വാഡ് ചിത്രങ്ങളും കമ്പനിയുടെതായി നിർമാണത്തിലുണ്ട്.
ഇപ്പോഴിതാ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിർമ്മാണ കമ്പനിയുടെ ലോഗോയുമായി ബന്ധപ്പെട്ട് വന്ന ഒരു പോസ്റ്റും തുടർന്ന് നടന്ന കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.നിർമ്മാണ കമ്പനിയുടെ ലോഗോ ഏതോ ഒരു സൈറ്റിൽ നിന്ന് എടുത്തതാണെന്നും ഇതിന് സമാനമായി സിനിമ മേഖലയിൽ നിരവധി ലോഗോകൾ ഉണ്ടെന്നുമായിരുന്നു ജോസ്മോൻ വാഴയിൽ എന്ന പ്രേക്ഷകൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.ഇത്തരത്തിൽ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദിയും കൂടാതെ പ്രസ്തുത ലോഗോ പിൻവലിക്കുകയും പുതിയ റീ ബ്രാൻഡഡ് ലോഗോ അവതരിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് മമ്മൂട്ടി കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്.’ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്,ഐസ്റ്റോക് ഫോട്ടോസ് തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും.
നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്ട്രേഷനുകള്‍, ലോഗോകൾ,ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും.ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്‘ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്.എന്നാൽ ലോഗോ,എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല.അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റിവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക.
അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി‘യുടെ ഈ ലോഗോ.ഫ്രീപിക്, വെക്റ്റർസ്റ്റോക്,പിക്സ്റ്റാസ്റ്റോക്,അലാമി എന്നീ സൈറ്റുകളില്‍ ഏതിലെങ്കിലും നിന്ന് എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി,ലോഗോ റെഡി.പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം.2021 ൽ ഡോ. Sangeetha Chenampulli എഴുതിയ ‘മങ്ങിയും തെളിഞ്ഞും ചില സിനിമാ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്.(ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)
ഇത് മാത്രമല്ലാ,ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം.അതൊന്നും ഒരു തെറ്റല്ലാ.പക്ഷെ,നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി‘ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. സുഹൃത്ത് Lageet John മായി ഇതിനേക്കുറിച്ച് നേരത്തേയും ചർച്ചകൾ ചെയ്തിട്ടുണ്ടെങ്കിലും,ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്.താങ്ക്സ് ലജീത്. ഇത്തരത്തിലായിരുന്നു ജോസ് മോൻ വാഴയിൽ സിനിമ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ്.