നിരവധി ചിത്രങ്ങളിലെ പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് നമിത പ്രമോദ്.അടുത്തിടെ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നത് എന്ന് വാർത്ത നമിത അറിയിച്ചിരുന്നു.പിന്നീട് ഈ കഴിഞ്ഞ 18ന് സമ്മര്‍ ടൌണ്‍ റെസ്റ്റോ കഫെ എന്ന പേരില്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് നമിത. അപർണ ബാലമുരളി,രജീഷ വിജയൻ,മിയ,അനുസിത്താര എന്നിവർ കഫേയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.ഇപ്പോഴിതാ കഫേയിലേക്ക് ഒരു സർപ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
സംവിധായകനും നടനുമായ രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ സർപ്രൈസ് വിസിറ്റിന്റെ സന്തോഷം നമിത തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.’ആരാണ് കഫേയിൽ വന്നിരിക്കുന്നതെന്ന് നോക്കൂ.ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഈ സര്‍പ്രൈസിന് നന്ദി മമ്മൂക്ക’.ഇത്തരത്തിലായിരുന്നു നമിത മമ്മൂക്കയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.നമിതയുടെ മാതാപിതാക്കൾക്കൊപ്പവും ചിത്രങ്ങൾ പകർത്തിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.ഏതാണ് ഈ ചുള്ളൻ ചെക്കൻ എന്നാണ് പോസ്റ്റിന് കമൻറുകൾ ആയി ആരാധകർ ചോദിക്കുന്നത്.
2011ൽ റിലീസ് ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് പുതിയ തീരങ്ങള്‍,സൌണ്ട് തോമ,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും,വിക്രമാദിത്യന്,അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത നായികയായി എത്തി.നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈശോയാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന‘ആണ്’ എന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു.
കഫേയുടെ ഉദ്ഘാടനത്തിനേക്കുറിച്ച് നമിത പ്രമോദ് സോഷ്യൽ മീഡിയയിൽ സൂചന നൽകിയപ്പോൾ വിവാഹമാണോ എന്ന് ചർച്ചയാണ് ആരാധകർക്കിടയിൽ ഉണ്ടായത്.അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന സർപ്രൈസ് രീതിയിലാണ് ബിസിനസ് സംരംഭത്തെ കുറിച്ചുള്ള വാർത്ത നമിത പുറത്തുവിട്ടത്.അതേസമയം തിയേറ്ററുകളിൽ റിലീസ് ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്.നേരത്തെ രാജ്യാന്തര
ചലച്ചിത്രമേളയിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നൻപകൽ നേരത്ത് മയക്കം സ്വന്തമാക്കിയിരുന്നു.