മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ സെൻസറിങ്പൂർത്തിയായി. ചിത്രത്തിന് സെൻസർ ബോർഡ് യൂ സർട്ടിഫിക്കറ്റ് ആണ് ആഗോളതലത്തിൽ നൽകിയിരിക്കുന്നത്. ചിത്രം തീയറ്റുകളിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ഉടൻ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രം റിലീസ് ആകുന്ന തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ അമീർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയിഷ. ചിത്രത്തിലെ ‘കണ്ണിൽ കണ്ണിൽ’ എന്ന ഗാനം ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പിന്തുണയാണ് ലഭിച്ചത്.
ഡി.കെ ഹരിനാരായണന്റെ വരികൾ അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്കുശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവഹിക്കുന്ന വലിയ പ്രത്യേകതയാണ് ഈ സിനിമയ്ക്ക് ഉള്ളത്. ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്ക് പുറമേ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധിക വലിയ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിൽ ഉണ്ട്.
വിജയ് ദേവനെ കൊണ്ട് ചിത്രമായ ലൈഗറിനു ശേഷം വിഷ്ണു ശർമ ചായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രമാണ് ആയിഷ. ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ചിത്രം തീയറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. നീണ്ട 15 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവാര്യർക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടാൻ സാധിച്ചത്.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നായികയായി എത്തുന്ന ചിത്രങ്ങൾ എപ്പോഴും ആരാധകർ അക്ഷമരായാണ് കാത്തിരിക്കുന്നത്. വെള്ളരിപ്പട്ടണം, ആയിഷ, തുനിവ്, കയറ്റം, 9 എം എം, അമൃകി പണ്ഡിറ്റ് തുടങ്ങിയവയാണ് താരത്തിന്റെ മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും ആയി ഒരുങ്ങുന്ന പുത്തൻ ചിത്രങ്ങൾ.