മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരമ്പര എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ എപ്പോഴും വളരെ നർമ്മത്തോടെ ചർച്ച ചെയ്യുന്ന ഇവരുടെ ഈ പരമ്പരയ്ക്ക് വലിയ കയ്യടി എപ്പോഴും ലഭിക്കാറുണ്ട്. ഇതിൽ ഓരോ കഥാപാത്രങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. എപ്പോഴും എന്തെങ്കിലും സാമൂഹിക പ്രശ്നം എടുത്ത് അതിനെക്കുറിച്ച് സംസാരിക്കുന്നത് തന്നെയാണ് ഇവരുടെ പതിവ്. ഇത് ഇന്നും ഹിറ്റായി തന്നെ ഈ ചാനലിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
അങ്ങനെ മറിമായത്തിലൂടെ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും മലയാളികൾക്ക് വളരെ സുപരിചിതനമായി മാറിയ നടനാണ് നിയാസ്. നിയാസിന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഗ്രാമഫോൺ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം തന്നെ ഇടം പിടിക്കുന്ന അഭിനയം കാഴ്ചവയ്ക്കാൻ തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ഈ നടന് സാധിച്ചു. അഭിനയത്തിനുപരി വളരെ കഴിവുള്ള ആളാണ് താരം.
ഇപ്പോൾ താരത്തിന്റെ വീട്ടിൽ ഒരു വിശേഷം കഴിഞ്ഞപ്പോൾ ചിത്രങ്ങൾ എല്ലാം പുറത്തുവന്ന പിന്നാലെ ഇദ്ദേഹത്തിന് ഇത്രയും വലിയ മകൾ ഉണ്ടായിരുന്നു എന്ന് ചോദിക്കുകയാണ് ഭൂരിഭാഗം ആൾക്കാരും ഏകദേശം 25 വർഷത്തിലധികമായി മിനി സ്ക്രീൻ ബിഗ് സ്ക്രീൻ രംഗത്ത് സജീവമാണ് ഇദ്ദേഹം. നാടകങ്ങളുടെ അരങ്ങിലെത്തിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിൻറെ വ്യക്തിജീവിതം പ്രേക്ഷകർക്ക് അത്ര കണ്ട് ചർച്ച ചെയ്യാൻ കഴിയാത്ത കാര്യമാണ്.
നിയാസിന് സ്വതസിദ്ധമായ ഈ കോമഡി അവതരണ ശൈലി കിട്ടിയത് ഒരു നടൻ നിലയിൽ ഉയരാൻ സാധിച്ചതും തന്റെ കുടുംബത്തിൽ നിന്ന് കിട്ടിയ പിന്തുണ കൊണ്ട് ആണെന്നും ഒരു കലാ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാണെന്ന് നിയാസ് പറയുന്നു. നിയാസ് മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു നടന്റെ മകനാണ്. കുറച്ചു ചിത്രങ്ങളിൽ മാത്രമേ നിയാസിന്റെ ബാപ്പ അഭിനയിച്ചിട്ടുള്ളൂ. ആദ്യകാല ചിത്രങ്ങളിൽ സജീവമായിരുന്നു ഇദ്ദേഹം. എന്നാൽ പുതിയ തലമുറ നിയാസിന്റെ ബാപ്പയെ ഓർക്കുന്നത് ഒറ്റ കഥാപാത്രത്തിലൂടെയാണ്.
കുടുംബബന്ധങ്ങളുടെ ഇടയിലെ പൊട്ടിത്തെറികളുടെയും കൂട്ടുകുടുംബത്തിന്റെയും കഥ പറഞ്ഞ മമ്മൂട്ടിയുടെ മികച്ച സിനിമകളിൽ ഒന്നായിരുന്നു വാത്സല്യം. സിനിമയിൽ മമ്മൂട്ടിയുടെ സ്വന്തം കുഞ്ഞമ്മാവനായി എത്തിയത് അബൂബക്കറാണ്. അബൂബക്കറിന്റെ മകനാണ് നിയാസ്. വാത്സല്യത്തിൽ ഏവരുടെയും കണ്ണ് നനയിച്ച കഥാപാത്രമായിരുന്നു കുഞ്ഞമ്മാമ്മ. നിയാസ് തൻറെ അനിയൻ ആണെങ്കിലും അവൻ തന്റെ ചേട്ടനായി പലരും കാണുന്നു എന്നും തനിക്ക് നവാസിനെ കൂടാതെ മറ്റൊരു സഹോദരൻ ഉണ്ടെന്നും അദ്ദേഹം ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹം ടെലിവിഷൻ രംഗത്ത് അഭിനയമല്ല എന്നും പത്രപ്രവർത്തകനാണെന്നും നിയാസ് പറഞ്ഞിട്ടുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു അതിന് കാരണവും താരം വെളിപ്പെടുത്തുന്നു. ഉപ്പ അഭിനയിക്കാൻ പോകുമ്പോൾ ഉമ്മയെയും കൂടെ കൊണ്ടുപോകുമായിരുന്നു. അപ്പോൾ താനും സഹോദരങ്ങളും മാത്രമായിരുന്നു വീട്ടിൽ. അതുകൊണ്ടുതന്നെ നേരത്തെ വിവാഹം കഴിപ്പിച്ചു. അതുകൊണ്ടുതന്നെയും മകളുടെ വിവാഹം നേരത്തെ നടത്താൻ പറ്റി. ഇത്രയും വലിയ മകൾ ഉണ്ടോ എന്ന് തന്നെ കണ്ടാൽ പറയില്ലല്ലോ എന്നുമാണ് നിയാസിനോട് പലരും പറഞ്ഞത്.
23 വയസ്സുകാരിയായ ജസീല എന്ന മകളുടെ വാപ്പയാണ് ഇദ്ദേഹമെന്നും മകളുടെ വിവാഹ ദിനത്തിലാണ് മനസ്സിലായത് എന്ന് ആളുകൾ പറയുന്നു. 2019 ലാണ് ജസീല വിവാഹിതയായത് വളരെ ആർഭാടമായ വിവാഹത്തിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി അടക്കം സീരിയൽ സിനിമാരംഗത്തെ പ്രമുഖർ എല്ലാം പങ്കെടുത്തിരുന്നു. ജസീലയെ കൂടാതെ താഹ എന്ന മകനും താരത്തിനുണ്ട്. കുടുംബസമേതം ആലുവയിലാണ് ഇവർ താമസിക്കുന്നത്.